Couple stories

Friendship stories, Love stories, Family stories ,

short stories

Love stories, Friendship stories, Family stories

Family stories

Family stories

Love stories

Love stories

ഇന്ന് നീ പ്രായത്തിന് മൂത്തവരെ തേടി പോയെങ്കിൽ നാളെ ഇനി എന്തൊക്കെ ചെയ്യും.. ഇനി ഞാൻ എന്തൊക്കെ കാണേണ്ടിവരും എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല...

ഇന്ന് നീ പ്രായത്തിന് മൂത്തവരെ തേടി പോയെങ്കിൽ നാളെ ഇനി എന്തൊക്കെ ചെയ്യും.. ഇനി ഞാൻ എന്തൊക്കെ കാണേണ്ടിവരും എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല...

തുടർകഥ വായ്യിക്കുവാൻ 👇

നിമ്മി അവളുടെ മുഖം കണ്ണാടിയിൽ ഒന്നുകൂടി നോക്കി. ചുളിവുകൾ വീണിട്ടുണ്ട്. കവിളുകൾക്കു പണ്ടത്തെ അത്ര ഭംഗിയില്ല. കയ്യിൽ കരുതിയ ക്രീം വീണ്ടും മുഖത്തിട്ടു. എന്തോ മാറ്റം വന്നെന്ന ആശ്വാസത്തിൽ വേഗം മുടി വാരിക്കെട്ടി ബാഗ് എടുത്തു തോളിൽ ഇട്ടു പോകാനായിറങ്ങി.

“അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ലേ. ”

മകൻ അലൻ അകത്തുനിന്നു വിളിച്ചു ചോദിച്ചു.

“ഇല്ല മോനെ ഇന്ന് അമ്മ ഉച്ച കഴിയുമ്പോൾ ഇങ്ങുവരില്ലേ.. ”

അവൻ അകത്തേയ്ക്ക് കയറിപ്പോയി ബൈക്കിന്റെ കീ എടുത്തുവന്നു.

“ന്നാൽ വാ പോകാം. ”

അവർ രണ്ടുപേരും കൂടി കവലയിലൂടെ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നീങ്ങി. ആരൊക്കെയോ തന്നെ തിരിഞ്ഞു നോക്കുന്നപോലെ അവൾക്കൊരു തോന്നൽ.. അവൾ മകനോട് കുറേകൂടി ചേർന്നിരുന്നു.

ബസ് വന്നപ്പോൾ അലന് കൈ ആട്ടി ബൈ പറഞ്ഞവൾ ബസിലേക്ക് കയറി. ബസിൽ തിരക്ക് കുറവായതുകൊണ്ട് സൈഡ് സീറ്റിൽ തന്നെയിരുന്നു..

ബസിലെ ദേവരാജൻ മാഷിന്റെ ഗാനങ്ങൾ മനസ്സിനെ തന്റെ ജീവിതത്തെ കണ്ണുകളിലേയ്ക് എത്തിച്ചു…

ആദ്യമായി തോമസ് തന്റെ ജീവിതത്തിലേയ്ക്ക് വന്നത്. തികച്ചും സ്വാഭാവികമായ ഒരു കല്യാണാലോചന തന്നെ ആയിരുന്നു. വിദേശത്താണ് ജോലി. ഉയർന്ന വിദ്യാഭ്യാസം. വിവാഹശേഷം തന്നെയും കൂടെകൊണ്ടുപോകാനാണ്.

ഒന്നും വേണ്ട നല്ല ഒരു പെണ്ണിനെ മതി. വീട്ടുകാർക്ക് പിന്നെ ഒന്നും കൂടുതൽ തിരക്കി അറിയേണ്ടി വന്നില്ല. മാസങ്ങൾക്ക് ശേഷം ആ ചടങ്ങു നടന്നു. എന്റെ വിവാഹം.

കല്യാണത്തിന് മുൻപ് പെണ്ണിന് ചെക്കന്റെ വീട് കാണാൻ പറ്റില്ലല്ലോ. ചെന്നുകയറിയ ആദ്യ പടി ചവിട്ടിയപ്പോഴേ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ് കൈപിടിച്ച് അകത്തുകയറ്റിയത്.

നല്ല സമാധാനവും സന്തോഷവും ഒക്കെയായി ദിവസങ്ങൾ ഓരോന്നായി അങ്ങനെ കടന്നുപോയി. ആദ്യത്തെ മാസമായതുകൊണ്ട് പെട്ടന്ന് ലീവ് തീർന്നതറിഞ്ഞില്ല. ഒന്നര മാസം….

തോമസ് പോയി കഴിഞ്ഞപ്പോൾ മുതലാണ് ഞാൻ ആ വീട്ടിലെ കാഴ്ചകൾ ശെരിക്കു കാണുന്നത്.

അമ്മയുണ്ടെങ്കിലും എല്ലാം ഏടത്തിയുടെ കയ്യിലാണ്. ചേട്ടന്റെയും അനിയന്റെയും സമ്പാദ്യമുൾപ്പടെ..തോമസ് നാട്ടിൽ നിന്ന്പോയിട്ടു വിളിക്കുന്നതെല്ലാം ഏട്ടത്തിയെ ആണ്. തനിക്ക് ഫോൺ ഉണ്ടേലും ചേട്ടത്തിയുടെ ഫോണിൽ വിളിച്ചാണ് തന്നോട് സംസാരിച്ചിരുന്നത് അതും ചേട്ടത്തിയുടെ മുൻപിൽ വച്ച്.

ഒരു ഭർത്താവിനോടായി പറയേണ്ട കാര്യങ്ങൾ പലതും തൊണ്ടയിൽ കുരുങ്ങി മരിച്ചു. തിരിച്ചു വിളിച്ചാൽ നീ എന്തിനാ നിമ്മി കാശുകളയുന്നെ ഞാൻ വിളിക്കുന്നുണ്ടല്ലോ ന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കും. ഇത് സ്ഥിരമായപ്പോൾ ആ വീട്ടിൽ താൻ വെറുമൊരു പെണ്ണാണെന്ന് മനസ്സിലായി.

ചേടത്തിയ്ക്ക് തോമസിന്റെയും ചേട്ടത്തിയുടെ ഭർത്താവ് സ്റ്റീഫന്റെയും കോളുകൾ അല്ലാതെ വേറെയും വിളികൾ ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ടും ഒരു വാക്ക് ഉരിയാടാൻ സാധിക്കാത്ത തന്റെ നിസ്സഹായാവസ്ഥ.. അമ്മയ്ക്ക് മാത്രം എല്ലാം മനസ്സിലായി.

അമ്മ പറഞ്ഞു “ഒന്നും മോള് മിണ്ടാൻ പോകേണ്ട അവള് കൈവിഷം കൊടുത്തിട്ടേക്കുവാ അവന്മാരെ.”

അമ്മയുടെ വാക്കുകൾ നെഞ്ചിലേറ്റി ഒന്നും മിണ്ടാതെ ജോലിക്കുപോകുന്ന കാര്യത്തെ പറ്റി ഒരിക്കൽ തോമസിനോട് ചോദിച്ചു.

വിരോധമൊന്നും പറഞ്ഞില്ല ഏട്ടത്തിയോട് ചോദിക്കാൻ പറഞ്ഞു. ഒരു വിധത്തിൽ മനസ്സില്ല മനസ്സോടെ അവർ സമ്മതിച്ചു. പിന്നെ തന്റെ ലോകം പഠിപ്പിക്കലും കുട്ടികളും ഒക്കെയായി മാറി. ഇടയ്ക്കെപ്പോഴോ ഏട്ടത്തി കേൾക്കില്ലന്നു ഉറപ്പുവരുത്തി തോമസ് പറഞ്ഞിരുന്നു “അടുത്ത വരവിനു നിന്നെ ഞാൻ ഇങ്ങു കൊണ്ടുപോരാം എന്ന്.”

ഒരു വൈകുന്നേരം ഞാൻ ജോലികഴിഞ്ഞു വീട്ടിൽ വന്നപ്പോൾ വീട്ടിലെ ബഹളത്തിൽ നിന്നു മനസ്സിലായി തോമസ് വന്നിട്ടുണ്ടെന്ന്. കാണാനായി ആർത്തിപിടിച്ചു ഓടി ചെന്നപ്പോൾഏടത്തിയുടെ .

അടുത്ത് സോഫയിൽ ഇരുന്നു അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നും പെറുക്കി അവരുടെ മടിയിൽ വക്കുന്നു. താൻ ഓടിക്കിതച്ചു ചെന്നപോലും നോക്കാതെയാണ് അവർ തമ്മിൽലുള്ള സന്തോഷപ്രകടനങ്ങളൊക്കെ….

ഞാൻ റൂമിൽ എത്തി ഡ്രസ്സ്‌ മാറി ഉമ്മറത്തേക്ക് വന്നു. എന്നെ കണ്ടപ്പോൾ തോമസ് മുഖമുയർത്തി നോക്കി

“ആ നീ വന്നോ ഞാൻ കണ്ടില്ല… ”

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

“സ്റ്റീഫൻ വൈകിട്ട് വരും അപ്പോൾ നമുക്ക് ഒരുമിച്ചു കറങ്ങാൻ ഒക്കെപോകാം. ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലട്ടെ… പോത്തിറച്ചി വെന്തുകാണും. ”

ഇതും പറഞ്ഞ് ഏട്ടത്തി എന്നെ പുച്ഛത്തോടെ നോക്കി അടുക്കളയിലേയ്ക്ക് പോയി.

എപ്പോഴും ഉള്ള പുകിലൊക്കെ തന്നെ എങ്കിലും വൈകിട്ട് പുറത്തുപോകുമ്പോഴെങ്കിലും തോമസിനോട് എന്തേലുമൊക്കെ സംസാരിക്കാൻ പറ്റുമെന്ന് കരുതിയ എനിക്ക് തെറ്റി.

കാർ ഡ്രൈവ് ചെയ്തപ്പോൾ ഏട്ടത്തി തോമസിനൊപ്പം മുൻ സീറ്റിൽ തന്നെ. തോമസ് പുറകിലിരുന്നപ്പോൾ അവരും കൂടെ തന്നെ. തിരിച്ചു വീട്ടിൽ വന്നപ്പോഴേ കുപ്പിപൊട്ടിക്കലും ബഹളവും. ആകെ എനിക്ക് തലപെരുത്തിട്ടു വയ്യ. ഞാൻ റൂമിൽ കയറി നേരത്തെ കിടന്നു. പുറത്തെ ബഹളം നന്നായി കേൾക്കാം ഒപ്പം വാക്കുകൾ കുഴയുന്ന ഏടത്തിയുടെ ശബ്ദവും.

റൂമിന്റെ വാതിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഞാൻ കതകിന്റെ കുറ്റിയെടുത്തത്. മ ദ്യ ത്തിന്റെ രൂക്ഷ ഗന്ധത്തോടെ തോമസ് തന്നെ വാരിപ്പുണർന്നു. ആ മീശയുടെ അരികുകൾ തന്നെ പെട്ടന്ന് എന്തോ ഓർമിപ്പിച്ചപോലെ…

അതുവരെ താൻ കാത്തുവച്ച ദേഷ്യത്തിന്റെ പെരുംകടൽ ഉള്ളിലേയ്ക്ക് വലിഞ്ഞു.തന്നെ പൊക്കിയെടുത്തു തോമസ് കട്ടിലിലേക്കിട്ടു. വിവാഹം കഴിഞ്ഞു തോമസ് പോയിക്കഴിഞ്ഞ അന്നുമുതലുള്ള തന്റെ ഇഷ്ടങ്ങൾ..

അയാളുടെ കൈകൾ ഒരു മുല്ലവള്ളിപോലെ തന്റെ ശരീരത്തിലേയ്ക്ക് പടർന്നു കയറി. അപ്പോൾ എനിക്ക് തോന്നി ഇത്ര കുടിച്ചിട്ടും തോമസിന്റെ ബോധം പോയിട്ടില്ല. ഇത്രയും സ്നേഹം തന്നോട് ഉണ്ടായിരുന്നോ.. വെറുത അടക്കിപ്പിടിച്ച കുറ്റപ്പെടുത്തലുകൾ എല്ലാം എവിടേക്കോ എടുത്തെറിയപ്പെട്ടപോലെ..

രാവിലെ ഷവറിലെ വെള്ളത്തുള്ളികൾ ശരീരത്തേയ്ക്കു പതിച്ചപ്പോഴാണ് എവിടെയൊക്കെയോ ചെറീയ നീറ്റൽ. ഇന്നലത്തെ സ്നേഹസമ്മാനമാണ്. എങ്കിലും എന്നിൽ ഒരു ഭാര്യയുടെ ആനന്ദമുണ്ടായിരുന്നു. കുളികഴിഞ്ഞു വന്നു കട്ടിലിൽ നോക്കിയപ്പോൾ തോമസ് അപ്പോഴും ഉറക്കത്തിലാണ്.

എന്തൊക്കെ സ്വപ്നങ്ങളായിരുന്നു തനിക്ക് ഭർത്താവെന്നു പറയുമ്പോൾ.. തന്നെ മാത്രം സ്നേഹിച്ചു തന്നോടൊപ്പം ആഗ്രഹങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച്‌ ഇത്തിരി പിണക്കങ്ങളും ഒക്കെയായി ഒരു കുഞ്ഞു ജീവിതം.

ജീവിതം അഡ്ജസ്റ്മെന്റും കോംപ്രമൈസും അല്ല അറിഞ്ഞു മനസ്സിൽ സ്നേഹിക്കണം മനസ്സിലാക്കണം എന്നൊക്കെ ചിന്തിച്ചു നടന്ന ഞാൻ ഇപ്പോൾ… അവൾ നെടുതായൊന്നു നിശ്വസിച്ചു.

അടുക്കളയിൽ കയറി ചായ ഇടാൻ ചെന്നപ്പോഴേ ഓഡർ വന്നു.

“തോമസിന് ഞാൻ ചായ കൊടുക്കാം നീ ആ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വെക്ക് ”

ഇതുവരെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന സ്വപ്നങ്ങളല്ല ഇനി ഉണ്ടാകാൻ പോകുന്നതാണ് ജീവിതമെന്നു അവൾ മനസ്സിൽ ഓർത്തു. ഏട്ടത്തി ചായയുമായി പോയിട്ട് കുറേനേരമായിട്ടും കാണാത്തതുകൊണ്ട് പതിയെ റൂമിൽ ചെന്നത്.

അവിടെ തോമസിന്റെ ഒപ്പം തന്റെ കിടക്കയിൽ കയറി ഇരുന്നു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. തന്നെ കണ്ടപ്പോൾ രണ്ടുപേരും ഒന്ന് ചൂളിപ്പോയി.

” നീ എന്താ നിമ്മി ചാടിക്കേറി വരുന്നത്”

“പിന്നെ ഞാൻ വാതിലിൽ മുട്ടിയിട്ടു വരണോ.”

നിമ്മിയുടെ മറുപടി കേട്ട് ഏട്ടത്തി ഒന്നും പറയാതെ മുറിവിട്ടുപോയി.

തോമസും അപ്പോൾ തന്നെ എഴുനേറ്റു കുളിച്ചു ഡ്രസ്സ്‌ മാറി പുറത്തേയ്ക്ക് പോയി. നിമ്മി പതിവുപോലെ സ്കൂളിലേക്കും. രാവിലത്തെ കാഴ്ചകൾ എത്ര ശ്രമിച്ചിട്ടും അവർക്കിടയിൽ ഒന്നുമില്ല എന്ന് വിശ്വസിക്കാൻതന്റെ മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു.

പിന്നീടുള്ള ഓരോ ദിവസങ്ങളും ഓരോ യുഗങ്ങൾ തന്നെയായിരുന്നു സ്റ്റീഫൻ ചേട്ടൻ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി.എന്നും ഞങ്ങൾക്കിടയിൽ തലയ്ക്കുമീതെയുള്ള വാളായി അവരങ്ങനെ നിന്നു.

എന്ത് കാര്യത്തിനും എന്തിനും ഏതിനും അവരാണ് തോമസിനൊപ്പം. ഞാൻ വെറും കാഴ്ചക്കാരി. ചോദ്യം ചെയ്യൽ കൂടിയപ്പോൾ മുറി വിട്ടു പുറത്തുപോയി തുടങ്ങി.

ഞാൻ കരുതി പുറത്തെവിടെയെങ്കിലും പോകുന്നതാകുമെന്നു. ഒരു ദിവസം വെള്ളമെടുക്കാൻ വേണ്ടി അടുക്കളയിൽ കയറിയപ്പോൾ ചേട്ടത്തിയുടെ മുറിയിലെ അടക്കിപ്പിടിച്ച സംസാരം. തുറന്നുകിടന്ന ജനൽ പാളിയുടെ കർട്ടൻ മാറ്റിയപ്പോൾ കണ്ട കാഴ്ച… തന്റെ ശരീരകമാകെ തണുത്തുപോയി..

പിന്നീടുള്ള ദിവസങ്ങളിൽ ഒരുപാട് ആലോചിച്ച്‌ ഒരു തീരുമാനമെടുത്തു.. സ്കൂളിൽ പോക്ക് നിർത്തി.സദാസമയവും വീട്ടിൽ തന്നെ. അത് അവരുടെ സൗകര്യത്തെ കുറച്ചൊന്നു അസ്വസ്ഥമാക്കി. എന്തുപറഞ്ഞാലും വഴക്കിലേയ്ക്ക് കൊണ്ടുപോകാതെ കാര്യങ്ങൾ സമാധാനത്തോടെ സംസാരിച്ചു.

രാത്രിയിൽ തനിക്ക് ഇഷ്ടമല്ലെങ്കിലും അയാൾക്ക്‌ വേണ്ടുന്നതെല്ലാം ഞാൻ കൊടുത്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ ചേട്ടത്തി കാരണമില്ലാതെ തന്റെ മേലെ തട്ടിക്കയറാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടിയില്ല. പതിയെ അയാളെ എന്നിലേയ്ക്ക് തന്നെ നിർത്താൻ ഞാൻ ശ്രമിച്ചു.

അങ്ങനെ ഒരു വിധത്തിൽ ലീവ് നീട്ടി എന്നെയും കൂടി കൂടെ കൊണ്ടുപോകാനുള്ള തീരുമാനമെടുപ്പിച്ചു. ചേട്ടത്തിയുടെ എതിർപ്പിനുമുന്പിൽ അയാൾ ഒന്നും മിണ്ടാതെ എന്നെയും കൊണ്ട് നാടുകടന്നു. അന്യനാട്ടിൽ ജോലിക്കുപോകുന്ന ഓരോ ഭർത്താക്കന്മാരുടെയും ബുദ്ധിമുട്ടുകൾ..

അയാൾക്ക്‌ അവിടെ സ്വന്തമായി ഒരു റൂം പോലുമില്ലായിരുന്നു. എന്നെ കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ടു കൂട്ടുകാർ വേറെ മാറി താമസിക്ക്കാമെന്നേറ്റു. അങ്ങനെ ഒരു കൊച്ചു മുറിയിൽ ഞങ്ങൾ വീണ്ടും ജീവിതം തുടങ്ങി. അന്നുമുതൽ സത്യത്തിൽ ഞാൻ സമാധായികയായിരുന്നു.

ശല്യത്തിനായി ആരും ഇങ്ങോട്ട് വരില്ലല്ലോന്ന്.മൂന്നു നാല് വർഷം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. തോമസിന്റെ അമ്മയുടെ മരണത്തെ തുടർന്ന് വീണ്ടും നാട്ടിലേയ്ക്ക് എടുത്തെറിയപ്പെട്ടപോലെ ആയി ഞാൻ. അവിടത്തെ ജോലി മതിയാക്കി അയാൾ എന്നെ തോൽപിച്ചു.

കുടുംബത്തിൽ നിന്ന് മാറി താമസിക്കാമെന്നു പലതവണ പറഞ്ഞെങ്കിലും അയാൾ ചേട്ടത്തിയെയും എന്നെയും ഒരുപോലെ കൊണ്ടുപോകാനാണ് നോക്കിയത്. ചേട്ടനെ എല്ലാം അറിയിക്കാൻ ഞാൻ മുതിർന്നെങ്കിലും ചേട്ടൻ അതൊന്നും കാര്യമായെടുത്തില്ല. അവൾക്ക് അവൻ മോനെ പോലെയാണെന്ന് പറഞ്ഞു.

ഇതിനിടയിൽ ഞങ്ങൾക്ക് അലൻ ഉണ്ടായി. അവന്റെ പഠിപ്പിനും ചിലവിനും ഒക്കെയായി ഞാൻ വീണ്ടും പഠിപ്പിക്കാൻ പോയി തുടങ്ങി.എന്നും തോമസ് ഓരോ കാരണങ്ങൾ പറഞ്ഞായിരുന്നു വഴക്ക്. എല്ലാം സഹിച്ചു… പക്ഷെ ഒരിക്കലുണ്ടായ വഴക്കിൽ അലന്റെ പിതൃത്വം ചോദ്യം ചെയ്തപ്പോൾ പിന്നെ താൻ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയ നല്ല ഒന്നാന്തരം തടികൊണ്ട് അയാളുടെ കാല് രണ്ടും തല്ലിയൊടിച്ചു. കലി തീരും വരെ പൊതിരെ തല്ലി.

എന്തായാലും തല്ല് പകുത്തുവാങ്ങാൻ അവൾ മുന്നോട്ട് വന്നില്ല. ഒരു ഓട്ടോ വിളിച്ച് അയാളെ ആശുപത്രിയിൽ ആക്കിയിട്ട് തന്റെ മകനെയും എടുത്തുകൊണ്ടു അവിടുന്നിറങ്ങി. അങ്ങനെ എന്റെ ജീവിതത്തിൽ ഞാനും മോനും മാത്രമായി.

ബാഗിലെ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ എന്തോ ഒരു മയക്കത്തിൽ നിന്നെന്നപോലെ ഞെട്ടി. ഫോണിന്റെ ഡിസ്‌പ്ലേയിൽ “രതീഷ് ” എന്നെഴുതി കാണിച്ചു. പെട്ടന്ന് വന്ന ദേഷ്യത്തിൽ ഫോൺ കട്ട്‌ ചെയ്യാനാണ് തോന്നിയത്.

ആ പേരിനോടുള്ള മനസ്സിലെ അമർഷം വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നു

“കോളേജ് ജംഗ്ഷൻ.. “കണ്ടക്ടറിന്റെ ഡോറിലടിച്ചുള്ള വിളി കേട്ട് ഞെട്ടിഎണീറ്റു. കോളേജിന്റെ ക്യാമ്പസിനുള്ളിൽ കയറിക്കഴിഞ്ഞാൽ അവിടെ വേറൊരു ലോകമാണ്. പലതരത്തിലും പല സാഹചര്യങ്ങളിലും വളരുന്ന കുട്ടികൾ.

ചിലർക്ക് പഠനം ഭാവിയാണ് ചിലർക്ക് നേരമ്പോക്കും… പെട്ടന്ന് പോകേണ്ടതുകൊണ്ട് ക്ലാസ്സ്‌ വേഗം തീർത്തു. സ്റ്റാഫ്‌ റൂമിൽ നീരാജയോട് യാത്ര പറഞ്ഞിറങ്ങാൻ നേരം ഫോൺ വീണ്ടും ബെല്ലടിച്ചു. അവൾ ഫോണെടുത്തുനോക്കിയിട്ട് സ്വിച്ച്ഓഫ് ആക്കിവച്ചു.

മനസ്സിന് സുഖമില്ലാത്തതുകൊണ്ടാണോ എന്തോ നല്ല ഷീണം. വീട്ടിലെത്തിയ ഉടനെ കട്ടൻ കാപ്പി ഉണ്ടാക്കി.

ബാൽക്കണിയിലെ കാഴ്ചകൾക്കൊപ്പം കട്ടൻ ചെറുചൂടോടെ ചുണ്ടോടു ചേർത്തു. അപ്പോഴാണ് ഫോൺ ഓഫാണെല്ലോന്നോർത്തത്.

ഫോൺ ഓൺ ആക്കിയതും രതീഷിന്റെ കുറെ മെസ്സേജുകൾ വാട്സ്ആപ്പ് നോട്ടിഫിക്കേഷനിൽ ഓടിക്കളിച്ചു. അവൾ തെല്ലു ഭയത്തോടെ അത് ഓപ്പൺ ആക്കി.

“നീ ഞാൻ വിളിച്ചാൽ ഫോൺ എടുക്കണ്ട. എന്നെ ഒഴിവാക്കി എത്ര നാൾ നടക്കും . നിന്റെ വീട്ടിലോട്ട് വരുന്നുണ്ട് ഞാൻ. ഇന്നുതന്നെ.. ”

അവൾ ഫോണിന്റെ സ്‌ക്രീനിലെ ബാക്ക് ബട്ടൺ പ്രെസ്സ് ചെയ്തുപിടിച്ചു. ഫോൺ കട്ടിലിലെയ്‌ക്കെറിഞ്ഞു. ജനൽ പിടികളിൽ പിടിച്ചു വിദൂരതയിലേയ്ക് നോക്കി.

ആദ്യമായി മകന്റെ ഒപ്പം രതീഷ് തന്റെ മുൻപിൽ വന്നത്. അവന്റെ കൂട്ടുകാരൻ ആയതുകൊണ്ട് ഒന്നിലും അവനെ മാറ്റിനിർത്തിയില്ല. കാഴ്ച്ചയിൽ അവന്റെ അത്ര പ്രായമോ അല്ലെങ്കിൽ അവനെക്കാൾ ഒന്നോ രണ്ടോ വയസ്സ് മൂത്തതോ ആകാം. ആദ്യമൊക്കെ അമ്മേ ന്നുതന്നെ അവനും വിളിച്ചു. പിന്നെ ആരുമില്ലാത്തപ്പോൾ അവന്റെ സന്ദർശനങ്ങൾ. തന്റെ ശരീര വടിവുകൾ ഓരോന്നായി ചുഴിഞ്ഞുള്ള അവന്റെ നോട്ടം.

ആദ്യം തോന്നി എനിക്ക് തോന്നിയതാകാം. മകന്റെ പ്രായമുള്ള ഒരാൾ.. അതും അവന്റെ കൂട്ടുകാരൻ. ഏയ് തന്റെ തെറ്റിദ്ധാരണയാകും. പക്ഷെ പിന്നീട് ഞാൻ അറിയാതെ അവനെ ഞാൻ നിരീക്ഷിച്ചു തുടങ്ങി. അത് തന്റെ തോന്നലല്ലന്നു മനസിലാകുതോറും മനസ്സ് ആളിക്കത്തി.

ഒരു ദിവസം അവൻ ആരുമില്ലാത്തപ്പോൾ വീടിന്റെ തുറന്നിട്ട വാതിൽ വഴി ഒച്ചയുണ്ടാക്കാതെ അകത്തുകയറി.. അടുക്കളയിൽ നിന്ന ഞാൻ എന്തോ നിഴൽ എന്റെ കൂടെ ഉള്ളപോലെ തോന്നി പിന്തിരിഞ്ഞു നോക്കിയപ്പോൾ…പിന്നിൽ അവൻ എന്റെ അടുത്തായി..

ഞെട്ടിപ്പോയ ഞാൻ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. മേലാൽ ഇവിടെ കയറരുതെന്നു പറഞ്ഞു. അടികിട്ടിയപ്പോൾ ഒരു പുച്ഛ ഭാവത്തിൽ വേട്ടപ്പട്ടിയുടെ നോട്ടം പോലെ എന്റെ ശരീരത്തിലേയ്ക്കായുയിരുന്നു അവന്റെ കണ്ണ്.

“അടികിട്ടിയാലും നിന്നെ ഞാൻ വിടില്ല. നീ കാത്തിരുന്നോ ഞാൻ വീണ്ടും വരും. ”

അതും പറഞ്ഞത് അവൻ ഇറങ്ങിയപ്പോൾ തന്റെ മാനം തിരിച്ചുകിട്ടിയതിനു ദൈവത്തോട് ഞാൻ നന്ദി പറഞ്ഞു.

പിന്നീടെപ്പോഴും എന്റെ നമ്പറിലേയ്ക്ക് അവൻ നിരന്തരം ശല്യം തുടങ്ങി. മകനോട് പറയാമെന്നു കരുതി പിന്നെ ഓർത്തു അവനോട് പറയാൻ പോയാൽ അവൻ ദേഷ്യത്തിന് എന്തേലും… കാര്യങ്ങൾ കൂടുതൽ വഷളാകും. അവൾ മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങൾ എടുത്തു.

“ഞാൻ തന്നെ മതി… ഒരു പെണ്ണിന്റെ മാനം കാക്കാൻ അവൾ തന്നെ മതി. ”

സ്റ്റഡി ലീവ് കഴിഞ്ഞു അലൻ ബാംഗ്ലൂറിലേയ്ക്ക് തിരിച്ചുപോവ്വാണ്. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അവൻ ഇവിടെ നിന്നുപോകും. അതുകഴിഞ്ഞേ രതീഷ് വരൂ. അവനറിയാം അലൻ ഇന്ന് പോകുന്ന കാര്യം.

ഞാൻ അലമാരയിൽ നിന്ന് എനിക്കേറ്റവും കൂടുതൽ ചേരുന്ന ഒരു സാരിയെടുത്തു.

മുടിയിഴകളിൽ ഹെയർ സ്പ്രൈ ചെയ്തു ഒതുക്കി കെട്ടി. അധികം ഒരുക്കമില്ലാതെ എന്നാൽ ഒരുങ്ങി ഞാൻ അവനെയും കാത്തു നിന്നു. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് കാളിങ് ബെൽ ശബ്‌ദിച്ചു. നെഞ്ചിൽ ഭയം പെരുമ്പറ കൊട്ടി. എങ്കിലും അതിൽ നിന്നും എന്തോ ഓർത്തെടുത്ത പോലെ അവൾ ധൈര്യം സംഭരിച്ചു. കതക് തുറന്നു.

“ഓ.. എന്നെ കാത്തിരിക്കയായിരുന്നല്ലേ.. “അവന്റെ ശ്വാസത്തിലെ മ ദ്യത്തിന്റെ ഗന്ധം അവൾക്ക് ഓക്കാനം വന്നു.

“നീ ഇരിക്ക്. ” അവൾ കസേര ചൂണ്ടി കാണിച്ചു.

കസേരയിൽ എന്തോ ഭാരം വച്ചമാതിരി ആടികുഴഞ്ഞവൻ ബലത്തെ ഇരുന്നു.

ഒരു ടേബിളിനപ്പുറം രണ്ടു കസേരകളിലായി ഞങ്ങൾ ഇരുന്നു.

“നീ എന്നെ തല്ലിയങ്ങു ഒഴിവാക്കാമെന്ന് കരുതിയോ. അവിടെ നിനക്ക് തെറ്റി. നിന്നെ കൂടുതൽ ഇഷ്ടപെടുകയാണ് ഞാൻ ചെയ്തത്. എന്റെ ഉറക്കത്തിലും എന്റെ സന്തോഷങ്ങളിലും എല്ലാം നീ വന്നു.

”എന്റെ ഉറക്കം കെടുത്തി എന്റെ സന്തോഷം നശിപ്പിച്ചു. എന്നിട്ട് നീ അങ്ങനങ്ങു കൊച്ചമ്മയാകണ്ട ” ഇതും പറഞ്ഞവൻ ടേബിളിൽ ആഞ്ഞടിച്ചു. അവൻ ഇരുന്ന കസേര അപ്പോൾ ചെറുതായൊന്നു ആടിയുലഞ്ഞു. പെട്ടന്നവൾ ഫോണിൽ എന്തോ നോക്കിയിട്ട് ഫോൺ ടേബിളിലേയ്ക്ക് മാറ്റി വച്ചു.

“രതീഷ് ഞാൻ എന്തിനാണ് നിന്നെ തല്ലിയതെന്നു നിനക്ക് നന്നായി അറിയാം. ”

“എനിക്കറിയാമെടി അതാണ് ഞാൻ വീണ്ടും വന്നത്. നിന്നെ എനിക്ക് വേണം. ”

“ഓഹോ അങ്ങനെയെങ്കിൽ നീ ഞാൻ പറയുന്നത് കേൾക്കേണ്ടി വരും. ” അവൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേയ്ക്കു നോക്കി.

“എന്തു കാര്യമാ നിനക്ക് പറയാനുള്ളത്. നിന്റെ ഭർത്താവ് നിന്റെ സ്വഭാവ ഗുണം കൊണ്ട് പണ്ടേ ഇട്ടിട്ടുപോയി. പിന്നെ നീ ആരെയും കൂടെ കിടത്തിയിട്ടുപോലുമില്ലെന്നാകും. അതൊക്കെ എല്ലാവരും പറയുന്നതാടി. നീ ഇങ്ങനെ ഈ പ്രായത്തിലും തളിർത്തു നിൽകുമ്പോൾ.. ”

അവൻ അവളുടെ ശരീരത്തിലേയ്ക്ക് ആർത്തിയോടെ നോക്കി.

“നിന്റെ ഇഷ്ടങ്ങൾ ഞാൻ സാധിച്ചുതരാമെന്നു പറഞ്ഞില്ലേ.. പക്ഷെ ഒരു കാര്യം..”

അവൻ കുഴഞ്ഞ കണ്ണുകൾ ഉയർത്തി അവളെ നോക്കി “എന്താ ന്നുവച്ചാൽ വേഗം പറഞ്ഞു തൊലയ്ക്ക്”

“നീ ആദ്യമെന്നെ താലി കെട്ടണം. പിന്നെ എന്റെ മോൻ അലനെക്കൊണ്ട് നിന്നെ പപ്പാന്നുഞാൻ വിളിപ്പിക്കും. പിന്നെ നാട്ടുകാരുടെയൊക്കെ മുൻപിൽ നിന്റെ ഭാര്യയായി എന്നെക്കൊണ്ടു നടക്കണം..”

അവൻ പൊട്ടി ചിരിച്ചു. ടേബിളിന്റെ പുറത്ത് അടിച്ചു ശബ്ദമുണ്ടാക്കി വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു

ചിരിക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു” നിന്നെയൊക്കെ… കെട്ടി..” “എനിക്കെന്താ വട്ടാണോ അതിനൊക്കെ.

അവന്റെ ചിരി തീരും വരെ അവൾ നോക്കി ഇരുന്നു.

“പിന്നെന്തിനാടാ നാണംകെട്ടവനെ നീ എന്റെ പുറകെ വന്നത്..? “അമ്മയുടെ പ്രായമുള്ള എന്നോട് നിനക്ക് തോന്നിയ വികാരം….

അവൾ ബാക്കി പറയും മുൻപ് അവന്റെ മുഖത്തെ ചിരിമാഞ്ഞു. അവൻ അവളുടെ കഴുത്തിൽ കയറിപ്പിടിച്ചു. കുറെ നേരമായി നീ ഇങ്ങനെ കൊതിപ്പിച്ചു നിൽക്കുന്നു.

അതുവരെ കത്തിജ്വലിച്ച അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ഭാവം അവൾ മാറ്റി.

“ഇവിടെ വച്ചാണോ എന്റെ റൂമിലേയ്ക്ക് വാ നീ. അവിടെയാകുമ്പോൾ…”

അങ്ങനെ വഴിക്കു വാ നീ. എനിക്കറിയാം നീ ബുദ്ധിയുള്ളവളാ.. നീ എന്നെ അങ്ങനെയങ് വിട്ടുകളയില്ല”

ഞാൻ അവനുമുൻപേ എന്റെ റൂമിലേയ്ക്ക് നടന്നു. വാതിലിൽ എത്തിയിട്ട് ഒരു നിമിഷം
ആലോചിച്ചു നിന്നിട്ടവൻ ഇടറുന്ന കാലുകളോടെ അവളുടെ കട്ടിലിൽ ഇരുന്നു.

കട്ടിലിൽ തിരിഞ്ഞിരിക്കുന്ന ആ സ്ത്രീ രൂപത്തിന്റെ മുഖം പിടിച്ചു തന്നിലേക്ക് തിരിച്ചപ്പോൾ അവൻ ഞെട്ടിപോയി.

തന്റെ വീര്യവും മ ദ്യത്തിന്റെ കെട്ടും ഒരുപോലെ അവനിൽ നിന്ന് ഉരുകിയിറങ്ങി.

“അമ്മ.. ” അവൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു.

അമ്മ അവന്റെ മുഖത്തേയ്ക്ക് ആഞ്ഞടിച്ചു പൊതിരെ തല്ലി.

“നാണംകെട്ടവനെ.. നീ ഇവളുടെ അടുത്ത് എത്തിയതുകൊണ്ട് നിന്റെ തനിനിറം ഞാൻ അറിഞ്ഞു. അല്ലെങ്കിൽ അമ്മയുടെ ഒപ്പം പഠിച്ച ഇവളെ അമ്മയെപ്പോലെ കാണാതെ നീ കാമം കൊണ്ട് നോക്കി..

നീ ഇന്ന് ഇവിടെ വരുമെന്ന് ഇവൾ പറഞ്ഞെങ്കിലും ഞാൻ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു “എന്റെ മകൻ വരില്ല. ”

അപ്പുറത്തെ നിന്റെ സംസാരം മുഴുവൻ ഞാൻ കേട്ടു അപ്പോഴും ഞാൻ കരുതി തെറ്റുമനസ്സിലാക്കി നീ തിരികെ പോകുമെന്ന്..

പക്ഷെ.. അതെല്ലാം.. “ഒരമ്മയ്ക്ക് മാത്രേ അങ്ങനെ മക്കളെ കുറിച്ച് ഇപ്പോൾ അവൻ മാറിചിന്തിക്കും” എന്ന് ചിന്തിക്കാനാകൂ.

“അമ്മേ.. എന്നോട് ക്ഷമിക്ക് അമ്മേ.. ഞാൻ..”

അവൻ അവരുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.

“നിന്നോട് ക്ഷമിക്കാനോ.. ഇന്ന് നീ അമ്മയുടെ പ്രായമുള്ളവരെ തേടിപോയെങ്കിൽ നാളെ നീ അമ്മയെ തേടിവരും അതുകഴിഞ്ഞു നിന്റെ അനിയത്തിയെ അതുകഴിഞ്ഞു പിഞ്ചു കുഞ്ഞുങ്ങളെ.. അങ്ങനെ നീ തുടരും.. ”

അവൻ നിമ്മിയുടെ കാലുപിടിച്ചു. “ഇനി ഒരിക്കലുമില്ല.. “അമ്മയെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്.. എന്റെ അമ്മ..

“നിനക്ക് ഇപ്പോൾ നോവുന്നുണ്ടല്ലേ.. അപ്പോൾ നീ എന്നെ നോക്കിയ ഓരോ നോട്ടത്തിലും ഞാൻ എന്തുമാത്രം വേദനിച്ചു. നിന്നെ ഒരു മകനെ പോലെ കണ്ട എന്റെ മനസ്സിനെ നീ എത്രമാത്രം വേദനിപ്പിച്ചു.” ഇപ്പോൾ നിന്റെ ആഗ്രഹമൊക്കെ എവിടെപ്പോയി?

കുറച്ചു മുൻപ് നീ എന്നെ നോക്കിയപ്പോൾ ഈ ദൈന്യഭാവം നിന്റെ മുഖത്ത് ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ എവിടുന്നു വന്നു.”

“ഇല്ല.. ഇനി ഒരിക്കലും ആരോടും ഞാൻ ഇങ്ങനെ ചെയ്യില്ല. എന്നോട് നിങ്ങൾ ക്ഷമിക്ക്

സത്യം.. ” നിമ്മിയുടെ കാലുപിടിച്ചവൻ വലിയവായിൽ നിലവിളിച്ചു.

നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒരു നിമിഷം അവൾ അലനെ ഓർത്തു. തന്റെ മകന്റെ അതെ പ്രായം. “തെറ്റുകൾ ആർക്കും ഉണ്ടാകാം അത് തിരുത്താനുള്ള അവസരമല്ലേ അവർക്കു കൊടുക്കേണ്ടത്.”

ഇടവപ്പാതിയുടെ പേമാരിയിൽ ഒരു കുടക്കീഴിൽ അമ്മയ്‌ക്കൊപ്പം അവൻ പോകുന്നതുകണ്ടപ്പോൾ അവൾ ഓർത്തു..” ചില തെറ്റുകൾ അങ്ങനെയാണ്.. പ്രതികരണം കൊണ്ട് തിരുത്തപ്പെടും…”
പക്ഷെ എല്ലാം അങ്ങനെ ആവണം എന്ന് ഇല്ല...

(കഥ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ...)

പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും ഒക്കെ വേണം.മാന്യന്മാരോട് ഇടപെടുമ്പോൾ അതിന്റെ രീതിയിൽ നിക്കാൻ പഠിക്കണം. ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും..

പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും ഒക്കെ വേണം.മാന്യന്മാരോട് ഇടപെടുമ്പോൾ അതിന്റെ രീതിയിൽ നിക്കാൻ പഠിക്കണം. ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും..

തുടർകഥ വായിക്കുവാൻ 👇

" ശാലിനി...ഒരു മിനുട്ട് ” റൗണ്ട്സ് കഴിഞ്ഞ് ഒപി യിലേക്ക് വരികയായിരുന്ന ഡോക്ടർ ശാലിനി തിരിഞ്ഞുനോക്കിയപ്പൾ ആൻമേരി ആണ് .ഒപ്പം സുമുഖനായ ഒരു യുവാവും..

”അഹ് .ആൻ….നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു . ആ D 127 ലെ പേഷ്യന്റിന്റെ കുഞ്ഞിന് വയ്യ . ബൈ സ്റ്റാൻഡർ ഇല്ലല്ലോ . ഒപിയിലേക്ക് വരുത്താതെ നീയൊന്ന് നോക്കാമോ ?”’

”’ അതൊക്കെ ഞാൻ നോക്കിക്കോളാം . ശാലിനി …ഇത് ദീപക് . ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ടാണ് . ദീപുവും പേരന്റ്‌സുമൊക്കെ ക്യാനഡയിൽ സെറ്റിലാണ് .

നാളെയിവർ തിരിച്ചുപോകുവാ . എന്റെ ഫ്രണ്ടിനുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാ നീ റൗണ്ട്സിന് പോകുന്നത് കണ്ടത്”

ആൻമേരി ശാലിനിയെയുംദീപക്കിനെയും മാറിമാറി നോക്കി പറഞ്ഞു. ശാലിനിക്ക് ഒന്നും മനസിലായില്ല .

” ഉള്ള മാട്രിമോണിയൽ ഒക്കെ അരിച്ചു പെറുക്കി നോക്കി . ഇവനിഷ്ടപ്പെട്ടയാരേയും കിട്ടിയില്ല . ഇപ്പൊ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു മാരീഡ് ആണോയെന്ന് . അല്ലായെന്ന് പറഞ്ഞപ്പോൾ ഒരു പ്രപ്പോസൽ ”

ശാലിനിക്ക് അത് കേട്ടിട്ടും ഭാവവ്യത്യാസമൊന്നുമുണ്ടായില്ല 

”’ ശെരി .. ഇൻട്രോ ആയില്ലേ . ഇനി നിങ്ങൾ സംസാരിക്ക് .ഞാനിവൾ പറഞ്ഞ കുഞ്ഞിനെയോന്ന് നോക്കീട്ട് വരട്ടെ ”’

ആൻമേരി നടന്നതും ശാലിനി ദീപക്കിനെ നോക്കി .

”’ഇനി ഉച്ച കഴിഞ്ഞേ ഒപിയുള്ളൂ . നമുക്ക് അകത്തിരുന്ന് സംസാരിക്കാം .”

”ഷുവർ ” ദീപക് ചിരിച്ചു .

ഡോക്ടർ ശാലിനി രമേശൻ MBBS. DM

മെഡിക്കൽ ഓങ്കോളജിസ്റ്റ്, ബോർഡിനടിയിലെ ഡോർ തുറന്നതും ദീപക് ശാലിനിക്ക് പിന്നാലെ ഉള്ളിലേക്ക് കയറി .

” അപ്പോൾ എന്നെ പറ്റിയെല്ലാം പറഞ്ഞു . ശാലിനിക്ക് ഇഷ്ടമാണേൽ ആൻമേരിയോട് പറയൂ . ഞാൻ തന്റെ പപ്പയോട് സംസാരിക്കാം ” ദീപക് തന്റെ ഡീറ്റയിൽസും മറ്റും പറഞ്ഞിട്ട് ശാലിനിയെ നോക്കി . 

” എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല . സെയിം പ്രൊഫഷൻ വേണമെന്നുമില്ല , നല്ല സ്വഭാവവും പരസ്പരം മനസിലാക്കാനും കെയർ ചെയ്യാനും പറ്റുന്നൊരാൾ വേണം എന്ന് മാത്രം . .

ദീപക് സ്മാർട്ട് ആണ് . വിദ്യാഭ്യാസവുമുണ്ട് . സ്വന്തമായി ബിസിനസും , ഇതൊക്കെ തന്നെ കൂടുതലാണ് .. പിന്നെ ആൻ ഒരു പ്രപ്പോസൽ കൊണ്ടുവരുമ്പോൾ ആൾ മോശമാകാനും വഴിയില്ലല്ലോ ”

” ഓ … താങ്ക്സ് ശാലു . എന്നാൽ തന്റെ പപ്പയുടെ നമ്പർ താ . ഞാൻ സംസാരിക്കാം ” അവൾക്ക് ഇഷ്ടമാണെന്നറിഞ്ഞതും ദീപക്കിന്റെ മുഖം വിടർന്നു

” അച്ഛൻ ഇവിടെയുണ്ട് . ഞാൻ വിളിക്കാം . അടുത്തുതന്നെയാണ് വീട് . അങ്ങോട്ട് പോയാലും വീട്ടിലാരുമില്ല . അനിയനും ഇവിടെയുണ്ട് .അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാമായിരുന്നു . ”

ശാലിനി മൊബൈൽ എടുത്തു ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു .

” ആഹാ .. ഡോക്ടേഴ്സ് ഫാമിലിയാണോ ?”’

ദീപക് ചോദിച്ചു തീർന്നതും ഹാഫ് ഡോറിൽ രണ്ട് തട്ടിയതിന് ശേഷം ഡോർ തുറന്നുകൊണ്ടൊരു അറ്റൻഡർ അകത്തേക്ക് വന്നു.

” ഇവിടെ ഉണ്ടായിരുന്നോ ?” ശാലിനി ചിരിയോടെ അയാളോട് ചോദിച്ചു . ദീപക് അയാളെ നോക്കി . പണിയെടുത്തുറച്ച ശരീരം ഉള്ള ഇരു നിറത്തിൽ ഒരു മധ്യവയസ്‌കൻ .

” സ്കാനിങ്ങിന് ഒരു പേഷ്യന്റിനെ കൊണ്ട് പോയി വിട്ടിട്ട് വന്നപ്പോഴാ മോള് വിളിച്ചേ … എന്നാ കാര്യം ?”

”ആഹ് ..അച്ഛാ . ഇത് ദീപക് . ഡോക്ടർ ആൻമേരിയുടെ ഹസ് ബോബിയുടെ ഫ്രണ്ടാണ് . എനിക്കൊരു പ്രപ്പോസൽ ”

” ആഹാ … നിങ്ങൾ രണ്ടാളും സംസാരിച്ചു ബോധ്യപ്പെട്ടാൽ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം ” അയാൾ ദീപക്കിന്റെ നേരെ നോക്കി ചിരിച്ചു

”’ ഞാൻ രമേശൻ . എനിക്ക് രണ്ട് മക്കളാ . ഇവൾ മൂത്തത് . ഇവൾക്കിളയവൻ പഠിത്തം കഴിഞ്ഞ് ഇവിടെ ഓട്ടോ ഓടിക്കുന്നു .”’അയാൾ ദീപക്കിന് നേരെ കൈ നീട്ടിയപ്പോൾ ദീപക് നിശ്ചലനായി ഇരിക്കുവായിരുന്നു . . അവന്റെ മുഖം വെളുത്തു വിളറിയിരുന്നു .

”അച്ഛൻ ഡ്യൂട്ടിയിൽ അല്ലെ . ഞാൻ വിളിച്ചോളാം അച്ഛനെ . ”’ അച്ഛൻ നീട്ടിയ കയ്യോടെ നിൽക്കുന്നത് കണ്ടപ്പോൾ ശാലിനി പറഞ്ഞു .

”’ ശെരി മോളെ . നിങ്ങൾ സംസാരിക്ക് . കാർത്തിക്കിനെ വിളിച്ചുകൊണ്ട് വീട്ടിൽ പോയി ചായ കൊടുക്കൂ . തിരക്കൊന്നൊതുങ്ങിയാൽ ഞാനും വന്നേക്കാം ”

അയാൾ പോയപ്പോൾ ദീപക് ശാലിനിയെ തിരിഞ്ഞുനോക്കി . ചെറുപുഞ്ചിരിയോടെ ദീപക്കിനെ തന്നെ സാകൂതം നോക്കി ഇരിക്കുകയായിരുന്നു അവൾ .

ദീപക് പെട്ടന്ന് തന്നെ നോട്ടം മാറ്റി .

”എന്താ ദീപക് ? ഈ പ്രപ്പോസൽ മുന്നോട്ട് കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചോ ?”

” സോറി ..ശാലിനി …ഞാൻ .. ഞാൻ ഇതെങ്ങനെ വീട്ടിൽ അവതരിപ്പിക്കും?” ദീപക്കിന്റെ ശബ്ദം പതറിയിരുന്നു .

” ദീപക് അല്ലെ അൽപം മുൻപ് പറഞ്ഞത് എന്നെ ഇഷ്ടമായി എന്ന് ?” ശാലിനിയുടെ മുഖത്ത് അതേ പുഞ്ചിരിയായിരുന്നു .

” പക്ഷെ … ശാലിനി ഒരു ഡോക്ടർ …അച്ഛൻ …അറ്റൻഡർ ”

ദീപക് പാതിയിൽ നിർത്തി എഴുന്നേറ്റു .

‘ ഓഹ് .. ദീപക് എന്റെ അച്ഛനെ ആയിരുന്നോ കല്യാണം ആലോചിച്ചത് ? നിങ്ങൾക്കൊരു പെണ്ണിനെയാണ് ജീവിത പങ്കാളി ആയി വേണ്ടിയത് എന്നാണ് ഞാൻ കരുതിയത് ”

ശാലിനി സ്റ്റെതസ്കോപ്പും കയ്യിലെടുത്തു് എണീറ്റു.

ദീപക്കിന്റെ മുഖത്ത് രക്തമയമില്ലായിരുന്നു .

” അതല്ല ശാലിനി …ഞാൻ ..” അവൻ വാക്കുകൾക്കായി പതറി .

” ഇറ്റ്സ് ഓക്കേ ദീപക് . നിങ്ങൾക്ക് വേണ്ടിയത് ഒരു ഡോക്ടറെയോ എഞ്ചിനീയറെയോ വക്കീലിനെയോ ഒക്കെയാകാം . ഒരു ഭാര്യയെ അല്ല . മാട്രിമോണിയലിൽ പരസ്യം ചെയ്യാതെ ഏതേലും ജോബ് കൺസൾട്ടൻസിയിൽ അന്വേഷിക്കൂ ”’

”അത് നീ പറഞ്ഞു തരണ്ട കാര്യമില്ല …. .അഹങ്കാരി … വെറുമൊരു അറ്റൻഡറുടെ മകളാണ് …എന്നിട്ടും അഹങ്കാരത്തിനൊരു കുറവുമില്ല .

പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം … മാന്യന്മാരോട് ഇടപെടാൻ ഉള്ള മാനേഴ്സ് അറിയണം . അതിന് നല്ല കുടുംബ മഹിമ ഉണ്ടാവണം . അത് എങ്ങനാ …അച്ഛൻ അറ്റൻഡർ … ബ്രദർ ഓട്ടോ തൊഴിലാളി …”

ദീപക്കിന് അവളുടെ ദാർഷ്ട്യം പിടിച്ചില്ല . 

”’ ആഹാ ..ആദ്യം ശാലിനി … പിന്നെ ശാലു … ഇപ്പോൾ നീ ..”’

ശാലിനി അവന്റെ നേരെ തിരിഞ്ഞു .

ഗുഡ് . എന്റെയച്ഛന് ഒരു ഷേക്ക് കൊടുക്കാനുള്ള മര്യാദ പോലും കാണിച്ചില്ലാത്ത താങ്കൾക്ക് ഇത്രയൊക്കെ മര്യാദ മതി . എനിക്കിതൊന്നും പറയേണ്ട കാര്യവുമില്ല .. അഹങ്കാരിയെന്ന് തന്നെ എന്നെ വിളിച്ചോളൂ . അതെ …ഞാൻ അഹങ്കാരി തന്നെയാണ് .

അറ്റൻഡർ രമേശന്റെ മകൾ അതേ ഹോസ്പിറ്റലിൽ ഡോക്ടറായത് സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും വലിയ വാർത്തയാക്കി . നിറയെ ലൈക്കുകൾ പതിനായിരക്കണക്കിന് ഷെയറുകൾ …

എന്തൊക്കെയായിരുന്നു കമന്റുകൾ  മക്കൾ പുണ്യം ചെയ്തവരാണ് … അച്ഛൻ ദൈവതുല്യൻ …. അതെ , എന്റെ അച്ഛൻ ഞങ്ങൾക്ക് ദൈവതുല്യൻ തന്നെയാണ് . എല്ലാതരത്തിൽ നോക്കിയാലും . ”’

അമ്മ മരിച്ചപ്പോൾ ഞങ്ങളെ വളർത്താനായി ചെറുതെങ്കിലും ഒരു സ്ഥിരവരുമാനം എന്ന നിലയിലാണ് ഈ ഹോസ്പിറ്റലിൽ അറ്റൻഡർ ആയി കേറിയത് .

ഉറങ്ങുന്ന നാലോ അഞ്ചോ മണിക്കൂറുകൾ ഒഴികെ ഓട്ടോ ഓടിച്ചും കിട്ടുന്ന പണികൾ ചെയ്തും ഞങ്ങളെ പഠിപ്പിക്കാനുള്ള പണം ഉണ്ടാക്കി .

പതിനാറുവയസ് മുതൽ ഞാനും എന്റെ അനിയനും ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും പണമുണ്ടാക്കാൻ തുടങ്ങിയിരുന്നു . അത്യാവശ്യത്തിന് അല്ലാതെ പിന്നീട് അച്ഛന്റെ പണം ഞങ്ങൾ വാങ്ങിയിട്ടില്ല .

പിന്നീട് അച്ഛൻ സമ്പാദിക്കുന്നതൊക്കെയും എന്റെ സ്ത്രീധനത്തിനായാണ് മാറ്റിവെച്ചത് . എന്റെ അനിയനും എന്റെ വിവാഹത്തിനായും അവന്റെ പഠനത്തിനായുമാണ് ഓട്ടോ ഓടിച്ചു വരുമാനം ഉണ്ടാക്കുന്നത് .

അച്ഛന്റെ അധ്വാനത്തിന്റെ വില ഞങ്ങൾക്കറിയാമെന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും തീരുമാനമെടുത്തിരുന്നു . അച്ഛൻ ഞങ്ങൾക്ക് വേണ്ടി തന്ന ധനം ..വിദ്യാഭ്യാസം ഒന്ന് തന്നെ ധാരാളം .

പറഞ്ഞല്ലോ അനിയൻ താഴെ ഓട്ടോ ഓടിക്കുന്നുണ്ടെന്ന് . ട്രെയിനിംഗ് കാത്തിരിക്കുന്ന സിവിൽ സർവീസിൽ ഏഴാം റാങ്ക് ഉള്ള ആളാണ് എന്റെ അനിയൻ സാധാരണക്കാരുടെ വിജയമെന്ന് അതും മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു . ”’

നിങ്ങളെപ്പോലെ പലരുമിവിടെ വന്നിരുന്നു ഡോക്ടറെന്ന പദവിയെ വിവാഹമാലോചിച്ച്. അച്ഛന്റെയും അനിയന്റെയും തൊഴിലറിയുമ്പോൾ അവരൊന്ന് ചിരിക്കും .

എന്റെയും അവന്റെയും വിദ്യാഭ്യാസവും നാളെ വരാൻ പോകുന്ന ശമ്പളവും പദവിയും മറ്റും ചൂണ്ടിക്കാണിച്ചാൽ ഒരു പക്ഷെ വിവാഹം നടന്നേക്കാം .

പക്ഷെ , നാളെ എനിക്കോ അവനോ ആരോഗ്യം ക്ഷയിച്ചാൽ , സാമ്പത്തിക ബുദ്ധമുട്ടുകൾ ഉണ്ടായാൽ അവർ ഉപേക്ഷിക്കുകയില്ല എന്ന് എന്താണുറപ്പ് ?.

നിങ്ങളുടെ കനേഡിയൻ സിറ്റിസൺ ഷിപ്പും ബിസിനസും കണ്ട് ഞാൻ വിവാഹം കഴിച്ചാൽ അതിലെന്തെങ്കിലും പാളിച്ചകൾ വന്ന് ഞാൻ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സഹിക്കുമോ ?

സ്വന്തം വിഷമങ്ങളുടെ പങ്ക് പറ്റാൻ , സന്തോഷം പങ്കുവെച്ചു അതിരട്ടിയാക്കാൻ .. സ്വന്തം മക്കളുടെ അമ്മയും അച്ഛനുമാകാൻ ആർക്കും ജീവിതപങ്കാളി വേണ്ട .

ഇക്കാലത്തും മുഖസൗന്ദര്യവും കുടുംബമഹിമയും അന്തസ്സുമാണ് പ്രാധാന്യം.ഇതെല്ലാം ഒത്തുവന്നാൽ കച്ചവടമാണ് ..

എത്ര കൊടുക്കും ? …ഇതെല്ലാം തന്നു വിവാഹം കഴിക്കുന്നത് എന്തിനാണ് ? അത്ര വിഷമമാണോ ലോകത്ത് തനിച്ചു ജീവിക്കാൻ ? ഒരു ജോലിയുണ്ടെങ്കിൽ തനിച്ചു ജീവിക്കാനാകും എന്ന് തന്നെയാണെന്റെ വിശ്വാസം .

വിദ്യാഭ്യാസവും ജോലിയുമില്ലാത്തവരെ ആണ് സ്ത്രീധനം കൊടുത്തൊഴിവാക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ”

കുടുംബം ഒരു സ്വർഗ്ഗമാണ് .. അച്ഛൻ അമ്മമാർ , മക്കൾ ..പിന്നെ പേരക്കുട്ടികൾ എല്ലാം കൂടിയ ഒരു സ്വർഗ്ഗം . ഏതൊരു മനുഷ്യനെയും പോലെ എനിക്കുമാ സ്വർഗ്ഗം ഇഷ്ടമാണ് .

പണവും പദവിയും പ്രശസ്തിയും നോക്കാതെ മനമറിഞ്ഞു സ്നേഹിക്കുന്ന ആണൊരുത്തൻ വന്നാൽ ഞാൻ തല കുനിക്കും . അത് കൂലിപ്പണക്കാരൻ ആയാലും എന്റെയച്ഛന്റെ അനുവാദം ഉണ്ടായാൽ . ” 

”സോറി..ദീപക് .. ഇത്രയൊക്കെ പറഞ്ഞത് അഹങ്കാരം ആണെങ്കിൽ ഞാൻ അഹങ്കാരി തന്നെയാണ് .

നാളെ ഒരു ആലോചന ഉണ്ടായാൽ ഡോക്ടറുടെയോ കളക്ടറുടെയോ പദവികൾ കാണാതെ അവളിൽ നല്ലൊരു പെണ്ണിനെ കാണൂ … അവളെ മനമറിഞ്ഞു സ്നേഹിക്കൂ .. അവളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കൾ പോലെയും .”’ ”

ശാലിനി ഹാഫ് ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ദീപക് ചലിക്കാനാവാതെ കൺസൾട്ടിംഗ് റൂമിൽ തന്നെ നിൽക്കുകയായിരുന്നു…അപ്പോൾ തന്നെ ദിലീപിനു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു...

(കഥ ഇഷ്ട്ടമായെങ്കിൽ share ചെയ്യാൻ മറക്കല്ലേ...)

അല്ലെങ്കിലും ഈ ആണുങ്ങൾ പണ്ടേ ഇങ്ങനെ ആണ്... കാര്യം കാണുന്ന വരെ ഉള്ളു ഈ കൊഞ്ചലും സ്നേഹവും എല്ലാം അതൊക്കെ കഴിഞ്ഞാൽ നമ്മൾ അവർക്ക് ഒരു ശല്യം ആണ്...

അല്ലെങ്കിലും ഈ ആണുങ്ങൾ പണ്ടേ ഇങ്ങനെ ആണ്... കാര്യം കാണുന്ന വരെ ഉള്ളു ഈ കൊഞ്ചലും സ്നേഹവും എല്ലാം അതൊക്കെ കഴിഞ്ഞാൽ നമ്മൾ അവർക്ക് ഒരു ശല്യം ആണ്...

തുടർകഥ വായിക്കുവാൻ 👇

ഗ്രീഷ്മ ഭർത്താവായ ശ്രീനിയുമൊത്തു ഉറങ്ങാൻ കിടന്നത് ഇത്തിരി മുമ്പാണ് .

എങ്കിലും കുറച്ചു സമയത്തിന് ശേഷം അവൾക്കു ബാത്‌റൂമിൽ പോവേണ്ടിവന്നു .

വീണ്ടും ഫ്രഷ് ആയി വന്നു ബെഡിൽ കിടന്നു. ശ്രീനീ ബെഡിൽ ഒരു കൈലി മാത്രം ഉടുത്തു കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ്.

ശ്രീനിയുടെ ആ കിടത്തം കണ്ടാൽ ഗ്രീഷ്മ ആ പുറത്തു ചാഞ്ഞു കിടന്നു ഉറങ്ങാൻ ശ്രമിക്കും .ചിലപ്പോൾ ശ്രീ മിണ്ടാതെ ഉറങ്ങും .ചിലനേരത്തു അവൻ അവളെ തള്ളി മറ്റും .

ലൈറ്റ് ഓഫ് ചെയ്തു ഗ്രീഷ്മ ശ്രീനിയുടെ പുറത്തേക്കു ചെരിഞ്ഞു കിടന്നു .വെള്ളം നനഞ്ഞ തണുത്ത കരങ്ങളാൽ അവൾ അവനെ കെട്ടിപിടിച്ചതേ ഓർമ്മയുള്ളൂ മലന്നടിച്ചു ബെഡിലേക്ക് വീണുപോയി അവൾ

“നാശം മാറിക്കിടക്ക് … തണുത്തു വിറയ്ക്കുന്നു കൈ മേലിൽ കൊള്ളുമ്പോൾ തന്നെ ”

അവൻ അവളെ തള്ളിമാറ്റി .

“ഈശ്വര”

അവൾ അറിയാതെ നിലവിളിച്ചു പോയി.

ആഹാ… എന്തോരൊഹങ്കാരം…

ഈ ആണുങ്ങൾ ഇങ്ങനെയാ കാര്യം കാണുവരെ തേനേ പാലേ എന്നൊലിപ്പിച്ചു കട്ടിലിൽ കൂടെ കൂടും .കാര്യം കഴിഞ്ഞാൽ പിന്നെ തൊട്ടുകൂടാ ,തോണ്ടിക്കൂടാ .മുട്ടിയാൽ ഉറക്കം വരില്ല …എന്തൊക്കെയാ പുകിലുകൾ !

ഇതങ്ങനെ വെറുതെ വിട്ടുകൊടുക്കാൻ ഭാവമില്ല ഗ്രീഷ്മയ്ക്ക് ..അവൾ ശ്രീനിയെ തോണ്ടി ചോദിച്ചു .

“ഇത്തിരി മുമ്പ്‌ എന്തൊക്കെയായിരുന്നു പരാക്രമം ..”

അതിനു യാതൊരു മറുപടിയുമില്ല . മാത്രമല്ല തലയിണയിലേക്ക് ഒന്നു കൂടി മുഖം പൂഴ്ത്തി കിടന്നു ശ്രീനി

അതു കണ്ടപ്പോൾ അവൾക്കു ദേഷ്യം ഇരട്ടിച്ചു .

” നാണം ഉണ്ടോ ശ്രീ നിനക്ക് കല്യാണം കഴിഞ്ഞസമയത്തു എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓർത്തെ ”

” നാളെ ഓർത്താൽ പോരെ ..?”

അവന്റെ കണ്ണിലും വാക്കിലും ഉറക്കം കയറി.

"വേണ്ട ..ഓർക്കേണ്ട ഞാൻ പറയാം …എന്നും ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം …കെട്ടിപ്പിച്ചിച്ചു ചാവണം ഓ …എന്തൊക്കെയായിരുന്നു ഇപ്പോൾ ദേ മേലുതൊട്ടാൽ ഉറക്കം വരില്ല ..”

അതു കേട്ടു ശ്രീനിക്ക് സഹികെട്ടു .

” നിർത്തുന്നുണ്ടോ നിന്റെ പുരാണം …”

“ഓ ..ഞാൻ നിർത്തി ..”

ദേഷ്യപെട്ടു അവൾ പുതപ്പ് മേലാസകലം മൂടി ചുരുണ്ടു ശ്രീനിക്ക് എതിരെ തിരിഞ്ഞു കിടന്നു .

രണ്ടുപേരുടെയും ഒച്ചയും ബഹളവും കേട്ടു തൊട്ടരികിൽ തൊട്ടിലിൽ ഒരുവൻ ഉണർന്നു കണ്ണുമിഴിച്ചു ഇതൊക്കെ കേൾക്കുകയായിരുന്നു .

പെട്ടെന്ന് രണ്ടുപേരും നിശബ്തരായപ്പോൾ പിന്നെ അവന്റെ റോൾ ആയി .

അത് കിടന്നു ആദ്യം ചിണുങ്ങി ..ആരും മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടതോടെ വോള്യം ഹൈ റേഞ്ചിൽ ആക്കി …

ഗ്രീഷ്മ ചാടിയെന്നിറ്റു തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്തു മടിയിൽ ഇരുത്തി അവനു വേണ്ടത് കൊടുത്തു .

തനിക്കു വേണ്ടത് കിട്ടിയപ്പോൾ അവന്റെ ഒച്ചയും നിന്നു . അതുവരെ അയാൾ നിന്നത് ഒന്നും കാണേണ്ടത് തന്നെ ആയിരുന്നു. ഇങ്ങനെ ഉള്ള ആൾക്കാർ കാര്യം സാധിക്കാൻ വേണ്ടി മാത്രം ഉള്ളവർ ആണ്..

(കഥ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ...)

എന്നും അയാൾ ജോലി കഴിഞ്ഞ് വരുമ്പോ എല്ലാം ഒരേ ഉദ്ദേശവും ആയി ആണ് വരുന്നത്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറി...

എന്നും അയാൾ ജോലി കഴിഞ്ഞ് വരുമ്പോ എല്ലാം ഒരേ ഉദ്ദേശവും ആയി ആണ് വരുന്നത്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറി...

തുടർകഥ വായിക്കുവാൻ 👇

പതിവിന് വിപരീതമായി മഹേഷ്‌ അന്ന് ജോലി കഴിഞ്ഞു നേരത്തെ വീട്ടിലേക്ക് തിരിച്ചു. ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവന്റെ ജോലി. ഭാര്യയും ഏഴ് വയസ്സുള്ള മോളുമാണ് അവനുള്ളത്. അച്ഛനും അമ്മയും നേരത്തെ ഒരു അപകടത്തിൽ മരിച്ച് പോയതാണ്.

വീട്ടിലേക്കുള്ള വളവ് തിരിയുമ്പോൾ മഹേഷിന്റെ ഭാര്യ രേഷ്മയുടെ വീടിനടുത്തുള്ള കിരൺ ബൈക്കിൽ എതിരെ വരുന്നത് അവൻ കണ്ടു.

മഹേഷിനെ കണ്ടതും കിരണിന്റെ മുഖത്തൊരു പരുങ്ങൽ ദൃശ്യമായി.

“നീയെന്താ കിരൺ ഈ വഴിക്കൊക്കെ.” മഹേഷ്‌ റോഡരികിനോട് ചേർന്ന് ബൈക്ക് നിർത്തി. അതോടെ ഒട്ടും താല്പര്യമില്ലാതെ അവനും അവിടെ നിർത്തി.

“ഞാനിത് വഴി ജോലിയുടെ ആവശ്യമായിട്ട് വന്നതാ ചേട്ടാ. പോയിട്ട് കുറച്ചു തിരക്കുണ്ട് ചേട്ടാ.”

“എന്നാ നീ വിട്ടോ.” കിരണിന്റെ ധൃതി കണ്ട് മഹേഷ്‌ പറഞ്ഞു.

അത്‌ കേട്ടതും അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് സ്പീഡിൽ ഓടിച്ചുപോയി.

കിരൺ പോയി കഴിഞ്ഞിട്ടും മഹേഷ്‌ അവിടെ തന്നെ എന്തൊക്കെയോ ആലോചനയിലാണ്ട് നിന്നു.

ആ വളവ് തിരിഞ്ഞാൽ നിര നിരയായി വീടുകൾ മാത്രമുള്ള ഹൗസിങ് കോളനിയാണ്. ഇവിടെ എന്ത് ജോലികാര്യമാണ് കിരണിനെന്ന് അവനോർത്തു. തന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ കള്ള ലക്ഷണമൊക്കെ മഹേഷിന്റെ സംശയം വർധിപ്പിച്ചു.

രേഷ്മയുടെ അതേ പ്രായമാണ് കിരണിനും. രണ്ട് വർഷം മുൻപാണ് അവന്റെ കല്യാണം കഴിഞ്ഞത്. പക്ഷേ കിരണിന് ഏതോ കല്യാണം കഴിഞ്ഞ സ്ത്രീയുമായി ചുറ്റിക്കളി ഉള്ളതറിഞ്ഞ് ഒരു വർഷം മുൻപാണ് ഭാര്യ പിണങ്ങി പോയത്.

പിണങ്ങി പോയവളെ തിരിച്ചു വിളിച്ചു കൊണ്ട് വരാൻ അവനും ഉദേശമില്ലാത്തത് പോലെയാണ് മഹേഷിന് തോന്നിയിട്ടുള്ളത്. രേഷ്മയുടെ വീട്ടിൽ പോകുമ്പോൾ കണ്ടുള്ള പരിചയമാണ് കിരണുമായി.

മഹേഷും രേഷ്മയും വീട്ടിൽ ചെല്ലുമ്പോഴൊക്കെ ഒരു ചിരിയോടെ കിരൺ അവരെ കാണാനായി ഓടി വരാറുണ്ട്. അവരോട് വലിയ കാര്യവുമാണ്. അവന്റെ ജീവിതം നന്നാകാൻ എന്തെങ്കിലും ഉപദേശം മഹേഷിൽ നിന്ന് കേട്ടാൽ മാത്രം അനിഷ്ടത്തോടെ കിരൺ എഴുന്നേറ്റു പോകും.

ഇപ്പൊ സംശയത്തക്ക സാഹചര്യത്തിൽ അവനെ അവിടെ വച്ച് കണ്ടപ്പോൾ കിരണിന് എന്തോ ചുറ്റിക്കളിയുണ്ടെന്ന് മഹേഷ്‌ ഉറപ്പിച്ചു. വീട്ടിൽ ചെന്നയുടനെ ഇക്കാര്യം രേഷ്മയോട് പറയണമെന്നവൻ തീരുമാനിച്ചു.

കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് രേഷ്മ ഓടിവന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട് ഒരു നിമിഷം അവളുടെ മുഖത്തെ ചിരി മാഞ്ഞു.

“ചേട്ടനെന്താ ഇത്ര നേരത്തെ. സാധാരണ ഈ സമയം സൈറ്റിൽ അല്ലെ ഉണ്ടാവാ.”

“ഇന്ന് നേരത്തെ പണി കഴിഞ്ഞു. എന്നെ കണ്ടതും നിന്റെ മുഖത്തെ സന്തോഷമൊക്കെ എങ്ങോട്ട് പോയി.”

“ചേട്ടന് തോന്നിയതാവും.” മുഖത്തെ വെപ്രാളം മറച്ച് അവൾ ചിരിക്കാൻ ശ്രമിച്ചു.

“എത്ര നാളിനു ശേഷമാ നമുക്ക് മാത്രമായിട്ട് ഇത്തിരി സമയം കിട്ടുന്നത്.” രേഷ്മയെ ചേർത്ത് പിടിച്ച് അവൻ ചുംബിച്ചു.

അവന്റെ സ്പർശനവും ചുംബനവുമൊന്നും ഇഷ്ടപ്പെടാത്തത് പോലെ രേഷ്മ അവനിൽ നിന്നകന്നു.

“കുളിച്ച് വാ ചേട്ടാ ആകെ നാറുന്നു. അപ്പോഴേക്കും ഞാൻ ചായ വക്കാം.” മഹേഷിനെ ഒഴിവാക്കി അവൾ അടുക്കളയിലേക്ക് പോയി.

ഭാര്യയുടെ നിസ്സഹകരണവും ഒഴിഞ്ഞുമാറ്റവും അവനെ വേദനിപ്പിച്ചു. ജോലിതിരക്കുകൾ കാരണം ഇത്തിരി നേരമാണ് ഭാര്യയുമായും മകളുമായും ചിലവഴിക്കാൻ സമയം കിട്ടുന്നത്.

ടെൻഷൻ നിറഞ്ഞ ജോലി കാരണം രേഷ്മയുമായി സെക്സ് ചെയ്തിട്ട് തന്നെ മാസങ്ങളാകുന്നു. ഇപ്പൊ വർക്ക്‌ ലോഡ് കുറഞ്ഞു നിക്കുന്നത് കൊണ്ട് ഇനിയങ്ങോട്ട് തിരക്കുകൾ കുറവായിരിക്കും. ഈ ദിവസങ്ങളൊക്കെ കുടുംബത്തോടൊപ്പം ചിലവഴിക്കണമെന്നായിരുന്നു അവന്റെ മനസ്സിൽ.

ഒന്നിലും ഒരു പരാതി പറയാതെ തന്റേം മോൾടേം കാര്യങ്ങൾ കൃത്യമായി നോക്കി പോകുന്ന രേഷ്മയോട് അവന് തീർത്താൽ തീരാത്ത സ്നേഹമാണ്.

ഒരു അന്യ പുരുഷൻ ദേഹത്ത് തൊടുന്നത് പോലെയാണ് മഹേഷിന്റെ കൈ തട്ടിമാറ്റി അവൾ അടുക്കളയിലേക്ക് പോയത്.

“ചായയ്ക്കുള്ള വെള്ളം ഗ്യാസിൽ വയ്ക്കുന്ന ഭാര്യയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പുണർന്ന് അവൻ കാതിൽ മെല്ലെ കടിച്ചു.

“ഇത്ര നാൾ തിരക്കായോണ്ട് മൈൻഡ് ചെയ്യാതിരുന്നതിന്റെ ദേഷ്യമാണോ നിനക്ക്.”

“വിട് ചേട്ടാ.. പോയി കുളിച്ചു വാ. എനിക്ക് പിണക്കമൊന്നുമില്ല.” രേഷ്മ ഭർത്താവിനെ ഒഴിവാക്കാൻ ശ്രമിച്ചു.

“ഇനി അഥവാ പിണക്കമുണ്ടെങ്കിൽ ഞാനത് മാറ്റുന്നുണ്ട്. എത്ര മാസമായി നമ്മളൊന്ന്…” പറഞ്ഞു വന്നത് മുഴുമിക്കാതെ അവന്റെ കൈകൾ അവളുടെ വയറ്റിലും മാറിലുമായി കുസൃതി കാട്ടി.

“അയ്യേ… ഒന്ന് മാറി നിക്ക് ചേട്ടാ. സത്യമായിട്ടും ചേട്ടനെ നല്ല വിയർപ്പ് നാറുന്നു. റൊമാൻസൊക്കെ കുളിച്ചു വന്നിട്ട് മാത്രം.” അവന്റെ പിടിയിൽ അസ്വസ്ഥത പൂണ്ടു രേഷ്മ മഹേഷിൽ നിന്നകന്നു.

“പണ്ട് എന്റെ വിയർപ്പ് മണം പോലും ഇഷ്ടമായിരുന്നവളാണ് ഇപ്പൊ ഇങ്ങനെ.” നിരാശയോടെ മഹേഷ്‌ മുറിയിലേക്ക് പോയി.

രേഷ്മ അത്‌ കണ്ട് ചിറി കോട്ടി നിന്നു.

മഹേഷ്‌ ബാത്‌റൂമിൽ നിന്ന് കുളിച്ചിറങ്ങുമ്പോഴാണ് പരിചയമില്ലാത്തൊരു മൊബൈൽ തങ്ങളുടെ മുറിയിലെ ടേബിളിൽ ഇരിക്കുന്നത് കണ്ടത്. അവൻ ചെന്ന് അതെടുത്തു നോക്കി. ലോക്ക് ബട്ടണിൽ ക്ലിക് ചെയ്തപ്പോ കിരണിന്റെ മുഖം കണ്ട് അവൻ ഞെട്ടി. അത് കിരണിന്റെ ഫോൺ ആണോന്ന് ഉറപ്പിക്കാൻ മഹേഷ്‌ അവന്റെ നമ്പറിൽ വിളിച്ചു നോക്കിയപ്പോ കൈയിലിരുന്ന് വിറ കൊള്ളുന്ന മൊബൈൽ കണ്ട് മഹേഷ്‌ നടുങ്ങി നിന്നു.

തന്റെ മുന്നിൽ വച്ച് ഒരായിരം വട്ടം മൊബൈൽ ലോക്ക് തുറക്കുന്ന കിരണിനെ കണ്ടിട്ടുള്ളതിനാൽ മഹേഷ്‌ വേഗം ആ ഫോണിന്റെ ലോക്ക് മാറ്റി നോക്കി.

ഉള്ളിൽ തോന്നിയ സംശയം സത്യമാവല്ലെന്ന പ്രാർത്ഥനയോടെ വാട്സാപ്പും കാൾ ഡീറ്റെയിൽസ് ഒക്കെ എടുത്ത് നോക്കിയപ്പോൾ മാസങ്ങളായി കിരണും രേഷ്മയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്ന് അവൻ മനസ്സിലാക്കി.

തന്റെ ഭാര്യ അവളുടെ കാമുകനൊപ്പം നടത്തിയ സെക്സ് ചാറ്റ് വായിച്ച് മഹേഷിന് അറപ്പ് തോന്നി. ആ ബന്ധം തങ്ങളുടെ ബെഡ്‌റൂമിൽ വരെ എത്തിയിട്ടും താൻ മാത്രം ഒന്നും അറിഞ്ഞില്ല. അവളിൽ സംശയവും തോന്നിയില്ല.

സമർത്ഥമായി തന്റെ ഭാര്യ തന്നെ പറ്റിക്കുവായിരുന്നുവെന്ന് മഹേഷ്‌ നോവോടെ ഓർത്തു.

മോൾടെ ഭാവി ഓർത്ത് പോലും അവളോട് ക്ഷമിക്കാൻ കഴിയുന്നില്ല. ഇങ്ങനെയുള്ള അമ്മയെ കണ്ട് വളർന്നാൽ തന്റെ മകൾ വഷളാകും. അതുറപ്പാണ്.

മനസ്സ് മരവിച്ച് ശരീരം തളർന്ന് അവൻ കട്ടിലിലേക്ക് ഇരുന്നു. പിന്നെ എന്തോ ഓർത്ത പോലെ വെറുപ്പോടെ ചാടി എഴുന്നേറ്റു.

കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ബെഡ് ഷീറ്റ് കണ്ട് മഹേഷ്‌ അവജ്ഞയോടെ നോക്കി. ഇവിടെ കിടന്നല്ലേ അവളവനുമായി കെട്ടി മറിഞ്ഞത്.

“ഛെ… വൃത്തികെട്ടവൾ… വളർന്ന് വരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നെങ്കിലും അവൾക്ക് ഓർക്കാമായിരുന്നു.”

തലയ്ക്ക് കൈയ്യും കൊടുത്ത് സർവ്വവും തകർന്നവനെ പോലെ മഹേഷ്‌ ഏറെ നേരം വെറും നിലത്തിരുന്നു.

“ചേട്ടനെന്താ ഇവിടെ ഇരിക്കണേ. വന്ന് ചായ കുടിക്ക്. എത്ര നേരായി ഞാൻ എടുത്ത് വച്ചിട്ട്.” അവനെ കാണാതെ മുറിയിലേക്ക് വന്ന രേഷ്മ അവന്റെ ഇരിപ്പ് കണ്ട് അന്ധാളിച്ചു.

“ദാ വരുന്നു.” മഹേഷ്‌ എഴുന്നേറ്റ് അവൾക്ക് പിന്നാലെ നടന്നു.

” ഞാനിന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് കിരണിനെ കണ്ടു. അവനെന്താ ഈ വഴിക്ക്. നിനക്കറിയോ.” ഒന്നുമറിയാത്ത മട്ടിൽ അവൻ ചോദിച്ചു.

അപ്രതീക്ഷിതമായി കേട്ട അവന്റെ ചോദ്യത്തിൽ രേഷ്മ പതറിപ്പോയി.

“ഏയ്‌… എനിക്കറിയില്ല ചേട്ടാ. ഞാൻ അവനെ വിളിക്കുമ്പോ ചോദിക്കാം.” വല്ലവിധേനയും അവളെ പറഞ്ഞൊപ്പിച്ചു.

രേഷ്മ അത് പറഞ്ഞു നാവ് വായിലേക്കിട്ടതും മഹേഷ്‌ അവളുടെ കരണം നോക്കി അടി പൊട്ടിച്ചു. അടികൊണ്ട് പകച്ച് നിൽക്കുന്നവളുടെ മുഖത്തേക്ക് ചൂട് ചായ അവൻ വീശി ഒഴിച്ചു.

“എനിക്കെല്ലാം മനസ്സിലായെടി. രണ്ടും കൂടി കുറേ നാളായി എന്നെ വഞ്ചിക്കുവായിരുന്നല്ലേ. ഈശ്വരനായിട്ടാ ഇന്നവനെ എന്റെ കണ്മുന്നിൽ കൊണ്ട് വന്നത്.

എങ്ങനെ തോന്നിയെടി നിനക്കെന്നെ ചതിക്കാൻ. തേവിടിച്ചി…”

“ചേട്ടാ… ഞാൻ…”

“ഇനിയൊരക്ഷരം നീ മിണ്ടരുത്. എന്റെ മോള് വരുന്നതിനു മുൻപ് ഈ വീട്ടിൽ നിന്നും എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി പൊയ്ക്കോ. മോളിലും ഒരവകാശം പറഞ്ഞു നീ വരരുത്. വന്നാൽ നിന്റേം അവന്റേം അവിഹിതവും തുണിയില്ലാത്ത പടങ്ങളും നാട്ടുകാർ കൂടി കാണും. അവൻ മറന്ന് വച്ച് പോയ ഫോൺ മുറിയിൽ ഉണ്ടായിരുന്നത് നീ കണ്ടില്ലല്ലേ.

ഇതിനി എന്റെ കയ്യിലിരിക്കട്ടെ. ഞാൻ പറയുന്നത് അനുസരിച്ചു മിണ്ടാതെ ഇറങ്ങി പോയാൽ ആരും ഒന്നും അറിയില്ല. എന്റെ മോളെ ഓർത്ത ആരേം ഒന്നും അറിയിക്കാത്തത്. അവളെ ചോദിച്ചു വന്നാൽ എല്ലാം എല്ലാരും അറിയും. അതുകൊണ്ട് ഇപ്പൊ തന്നെ ഇറങ്ങിപോടി.”

മഹേഷിന്റെ കയ്യിലിരിക്കുന്ന കിരണിന്റെ മൊബൈൽ കണ്ട് എല്ലാം അവൻ മനസ്സിലാക്കിയെന്ന് മനസ്സിലായ രേഷ്മ ഒരു തർക്കത്തിന് നിക്കാതെ തന്റെ സാധനങ്ങളുമെടുത്തു അവിടുന്ന് പടിയിറങ്ങി.

അവൾക്ക് മുന്നിൽ ആ വീടിന്റെ വാതിലവൻ എന്നന്നേക്കുമായി കൊട്ടിയടച്ചു. പിന്നീടുള്ള മഹേഷിന്റെ ജീവിതം മകൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു. അവൻ രേഷ്മയോ രേഷ്മ അവനെയോ പിന്നെ അന്വേഷിച്ചില്ല. തന്റെ മോളോടൊപ്പം സന്തോഷത്തോടെയാണ് മഹേഷ്‌ ജീവിച്ചത്.

അന്ന് അവൻ ഒരു തീരുമാനം എടുത്തു.. ഇനി ആരെയും ആശ്രയിക്കാതെ ആയിരിക്കും ജീവിക്കാൻ പോകുന്നത് എന്ന്... ജീവിതത്തിൽ അയാൾ പഠിച്ച പാഠം അതായിരുന്നു...

( കഥ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...)


എന്താണ് നിങ്ങളുടെ ജീവിതത്തിൽ പറ്റിയ കുഴപ്പം.. ഇത്രെയും നാൾ ആയിട്ട് കുട്ടികൾ എല്ലാത്തതാണോ.. അതാണെങ്കിൽ നല്ലൊരു ഡോക്ടറിനെ കാണുന്നതല്ലേ നല്ലത്.. അതോ ഇനി പറയാൻ പാടില്ലാത്ത വേറെ വല്ല പ്രേശ്നവും ഉണ്ടോ...

എന്താണ് നിങ്ങളുടെ ജീവിതത്തിൽ പറ്റിയ കുഴപ്പം.. ഇത്രെയും നാൾ ആയിട്ട് കുട്ടികൾ എല്ലാത്തതാണോ.. അതാണെങ്കിൽ നല്ലൊരു ഡോക്ടറിനെ കാണുന്നതല്ലേ നല്ലത്.. അതോ ഇനി പറയാൻ പാടില്ലാത്ത വേറെ വല്ല പ്രേശ്നവും ഉണ്ടോ...

തുടർകഥ വായിക്കുവാൻ 👇

“വിശേഷം ഒന്നും ആയില്ലേ ഇതുവരെ കല്യാണം കഴിഞ്ഞു നാളുകുറെ ആയല്ലോ”

“എന്താ കുഴപ്പം നല്ലൊരു ഡോക്‌ടറെ കാണിക്കാമായിരുന്നില്ലേ.. രണ്ടു മൂന്നു വർഷം ആയില്ലേ … എന്നിങ്ങനെ തുടങ്ങി ഒരായിരം ചോദ്യങ്ങൾ വരും ഏതൊരു പരിപാടിക്ക് പോയാലും ..

ഒരു പുഞ്ചിരിയോടെ ഈ വാക്കുകൾ എല്ലാം നേരിടുമെങ്കിലും ഉള്ളിൽ വേദന കത്തി നീറും, ഒരമ്മയാവാൻ കൊതിക്കുന്ന മനസ്സ് എനിക്കല്ലേ അറിയൂ,സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ പാതി പ്രമോദേട്ടനോട് മാത്രം പറഞ്ഞു തീർക്കും ഓരോരോ സങ്കടങ്ങൾ…

എന്നെ സമാധാനിപ്പിക്കാൻ ഒരുപാട് നേരം സംസാരിക്കുമെങ്കിലും ആ മനസ്സും നോവുന്നത് ആ വാക്കുകളിൽ അറിയാൻ പറ്റും…

വിവാഹം കഴിഞ്ഞു വന്ന നാളുതൊട്ട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഏട്ടന്റെ അമ്മ എന്നെ മരുമോളായി കണ്ടിട്ടില്ല ഒരിക്കലും, ഒരുമോളായി തന്നെ പെരുമാറിയിട്ടൊള്ളു..

അതിനാലാവാം മറ്റാരേക്കാളും ഞങ്ങളെ ഓർത്ത് ഓരോ വാക്കുകൾ കേൾക്കുമ്പോഴും പ്രാർത്ഥിക്കുന്ന നേരത്തും ആ കണ്ണുകൾ നിറയാറുള്ളത്..

ഏതൊരു പെണ്ണും വിവാഹ ശേഷം കയറി ചെല്ലുന്ന വീട്ടിൽ സ്വപ്നം കാണുന്ന അത്രയും സുരക്ഷിതത്വം സ്നേഹവും എനിക്കവിടെ കിട്ടി, തളരുന്ന നേരത്ത് താങ്ങും തണലും നൽകുന്ന എപ്പോഴും കൂടെ നിൽക്കുന്ന സ്നേഹനിധിയായ ഭർത്താവിനെയും ,

പക്ഷേ… ഒരമ്മയാവാൻ ഉള്ള അതിയായ ആഗ്രഹം മാത്രം എനിക്ക് നൽകാതെ നീട്ടികൊണ്ടിരുന്നു എപ്പോഴും വിളിക്കാറുള്ള ദൈവങ്ങൾ പോലും..

ഞങ്ങളുടെ കല്യാണസമയത്തും അതിനു ശേഷവും വിവാഹിതരായവർ മിക്കവരും അച്ചനും അമ്മയുമായി മാറുമ്പോൾ ഒത്തിരി കൊതിച്ചിട്ടുണ്ട് എത്രയും വേഗം ഒരുണ്ണി ഞങ്ങൾക്കും ഇടയിലോട്ട് വരണേ എന്ന്…

പ്രവാസത്തിന്റെ തിരക്കുകളിൽ നിന്നും ഏട്ടൻ അവധിക്ക് വരുന്ന നാളുകൾ തൊട്ട് എന്നിൽ നിറയുന്ന സന്തോഷത്തിന് അതിരുകൾ ഇല്ല, തല്ലുകൂടിയും വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും വിലമതിക്കാൻ ആകാത്ത നിമിഷങ്ങൾ…

അതൊക്കെ സ്നേഹത്തിന്റെ മൂല്യം കൂട്ടാൻ വേണ്ടി മാത്രം എന്നു വേണേൽ പറയാം ട്ടോ, എന്റെ കണ്ണ് ഒന്നു നിറഞ്ഞാലോ ആ മുഖം ഒന്നു വാടിയാലോ തീർന്നു എത്ര വലിയ പിണക്കവും…

എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം ആണ് രഞ്ജിനി എന്നു വിളിക്കാതെ എല്ലാരും കേൾക്കെ കുഞ്ചു എന്നു വിളിച്ചു കളിയാക്കുന്നതും…

ഓരോരോ രാത്രിയും മറഞ്ഞു തീരുമ്പോൾ മനസ്സിൽ പ്രതീക്ഷയാണ് ,ഒരു പുതു അതിഥിയുടെ വരവിന് വേണ്ടി …

“ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന മാസത്തിലെ ആ ദിവസവും പതിവുപോലെ വേദന സമ്മാനിച്ചു വന്നുചേരുമ്പോൾ നിറഞ്ഞ കണ്ണുകളും നോവുന്ന മനസ്സും മറച്ചു വെച്ചിട്ട് എന്നെ ചേർത്തു പിടിച്ചു പറയും സമയം ആയില്ലെടോ എനിക്കും നീയും നിനക്ക് ഞാനും എന്നും കുട്ടി അല്ലേയെന്ന്,,

ഉള്ളിൽ കരഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ പുഞ്ചിരിക്കുമ്പോഴും മനസ്സിൽ നിറയുന്ന പിടച്ചിൽ മറ്റാർക്കും കാണിക്കാതെ ഏട്ടന്റെ നെഞ്ചിൽ തലവെച്ചു കൊണ്ടു രാത്രികളിൽ തമ്മിൽ പറഞ്ഞു തീർക്കും ,

ചേർത്തു പിടിച്ചു സ്വാന്തനിപ്പിക്കുമ്പോഴും ആ ഉള്ളം എന്നെപോലെ ഒത്തിരി നൊമ്പരം നിറയുന്നതും അറിയാം..

പാതിയിൽ നിർത്തിയ സ്വപ്നങ്ങളും കണക്കുകൂട്ടലുകളും ബാക്കിയാക്കി കിട്ടിയ അവധിനാളുകൾ അവസാനിപ്പിച്ചു കൊണ്ടുള്ള വേദനിപ്പിക്കുന്ന മടക്കയാത്ര..

പിടിച്ചു നിർത്താൻ കഴിയില്ലല്ലോ ,സ്വന്തം കുടുംബത്തിന് വേണ്ടി സ്വയം സന്തോഷങ്ങളും സുഖങ്ങളും വേണ്ടെന്ന് വെക്കുന്നവന് ലോകം നൽകിയ പേരാണല്ലോ പ്രവാസി എന്നുള്ളത്…

പോവുന്നതിന് രണ്ടുനാൾ മുൻപ് തൊട്ട് രാത്രിയിലെ നിമിഷങ്ങൾ അക്ഷരങ്ങളാൽ പകർത്താൻ കഴിയില്ല ,അത്രമേൽ വേദന നിറഞ്ഞതാണ്. ആ ഇടനെഞ്ചിൻ ചൂടേറ്റ് കിടന്നു കണ്ട സ്വപ്നങ്ങൾ അത്രയും പറിച്ചെടുത്ത് കൊണ്ടുള്ള പോക്ക് ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയും,,

പോയി വേഗം മടങ്ങി വരാം എന്ന് പറഞ്ഞിറങ്ങുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാൻ ഏട്ടന് കഴിയാറില്ല ,അത്രമേൽ ആ മനസ്സ് വിതുമ്പുന്നുണ്ടെന്നു മറ്റാരേക്കാളും എനിക്ക് അറിയാം…

മനസ്സ് ഇവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ട്, നിർജ്ജീവമായ മനസ്സും കൂടെ കൂട്ടിയുള്ള യാത്ര ഓരോ പ്രവാസിക്കും അവരുടെ ഭാര്യമാർക്കും താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള വേദനയാണ്…

രണ്ടു അവധി കാലങ്ങൾ ഒരുപോലെ കഴിഞ്ഞു പോയിട്ടും ദൈവം ഒരു കുഞ്ഞെന്ന സ്വപ്നം മാത്രം ബാക്കിയാക്കി നിർത്തി,വർഷങ്ങൾ വേദന പോലെ കടന്നു പോയിക്കൊണ്ടിരുന്നു…

രണ്ടുപേർക്കും കുഴപ്പങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ദൈവം ഞങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു .തമ്മിലുള്ള സ്നേഹത്തിന്റെ അളവ് നോക്കാനെന്ന പോലെ…

അവസാനം കാണിച്ച ഡോക്ടർ നൽകിയ നിർദേശം രണ്ടുപേരും ചുരുങ്ങിയത് ആറു മാസം എങ്കിലും ചേർന്നുനിൽക്കാൻ ആയിരുന്നു.മുടങ്ങാതെ മരുന്നും…

രണ്ടുമാസം മാത്രം ലീവ് ഉള്ള ഏട്ടനും ഈ പ്രതിസന്ധി തരണം ചെയ്യാൻ വഴി കാണാതെ വിഷമിച്ചു ഒത്തിരി … വിളിക്കാത്ത ദൈവങ്ങളും പ്രാർത്ഥനകളും ഇല്ല ഇനി രണ്ടുപേർക്കും എന്നതാണ് സത്യം..

ഒടുവിൽ ഏട്ടന്റെ അടുത്തേക്ക് എന്നെയും കൊണ്ടുപോകാൻ ഉള്ള തീരുമാനം ആയപ്പോൾ ഒത്തിരി സന്തോഷിച്ചു മനസ്സ്,

ഏട്ടന്റെ അടുത്തേക്ക് പോവാനുള്ള ആഗ്രഹവും സന്തോഷവും ഒരു വശത്ത് ആദ്യമായി വിമാനത്തിൽ കയറുന്ന ഭയം മറ്റൊരു ഭാഗത്ത്‌ ഒന്നും പറയണ്ട…

പിന്നെ ആകെ ഒരു ആശ്വാസം പോവുംമ്പോൾ മ്മ്‌ടെ അനിയൻ ചെക്കൻ അനൂപും കൂടെ ഉണ്ടല്ലോ എന്നുള്ളതാണ്. അതാവുമ്പോൾ അവന്റെ കത്തി സഹിച്ചാൽ മതിയല്ലോ ,പേടി വേണ്ടല്ലോ എന്ന്..

അങ്ങനെ പോവാൻ ഓരോ നാളും അടുക്കുന്തോറും ഏട്ടന്റെ അടുത്തേക്ക് എങ്കിലും, വേണ്ടപെട്ടവരെ വിട്ടുപോവുന്നതിന്റെ വേദന ശരിക്കും അറിയുന്നത്..

ഏട്ടന്റെ അമ്മയുടെ വാത്സല്യം മരുമക്കളിൽ എനിക്ക് തന്നെ ആയിരിക്കും കൂടുതൽ തന്നിട്ടുള്ളത് എന്നു പറയാം, ഏട്ടൻ വിദേശത്തേക്ക് പോയ നേരം തൊട്ട് എന്റെ നിഴൽ പോലെ കൂടെ കാണും എപ്പോഴും കരുതൽ ആയിട്ട് .

അതിനാലാവാം എനിക്ക് രണ്ട് അമ്മമാർ ഉണ്ടെന്ന് മനസിൽ എപ്പോഴും തോന്നുന്നതും…

അത്രയേറെ സ്നേഹം പകർന്ന അമ്മയെയും വീട്ടുകാരെയും വിട്ടിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..പറയാൻ വാക്കുകൾ കിട്ടാതെ എന്നെ ചേർത്തു പിടിച്ചു കൊണ്ട്…

“ന്റെ കുട്ടിക്ക് നല്ലത് വരട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചു യാത്ര ആക്കിയത്”

ഇത്തിരി പേടി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല, അനൂപ് കളിയാക്കിയാലോ,

ഞാനും അങ്ങനെ അറബി നാട്ടിൽ എത്തിട്ടോ..

ഏട്ടനെ കണ്ടതും എല്ലാ വിഷമങ്ങളും മാറി.ഞങ്ങളുടേതായ ലോകത്തേക്ക് യാത്ര തുടങ്ങി ആ നിമിഷം തൊട്ട്.. അറബി മണ്ണിന്റെ മനോഹാരിതയും തിരക്കു പിടിച്ച ജീവിത നിമിഷങ്ങളും നേരിൽ കാണാനും അറിയാനും കഴിഞ്ഞു ഓരോ നാളും..

കാത്തിരുന്ന ആ ദിവസം ..കണക്കു കൂട്ടലുകളിൽ നിന്നും വേദന ഇല്ലാതെ പുഞ്ചിരി നിറഞ്ഞ നിമിഷം …ഞാൻ അമ്മയാവാൻ പോകുന്നു എന്നറിഞ്ഞ നിമിഷം…വാക്കുകൾ പോലും കിട്ടാത്ത പോലെ…

ആ വാർത്ത കേട്ടപ്പോൾ നെറുകെയിൽ മുത്തം വെക്കുമ്പോൾ പ്രമോദേട്ടന്റെ മുഖം ഇത്ര കാലം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായിരുന്നു…

മനസ്സ് നിറഞ്ഞു നിൽക്കുമ്പോൾ അല്ലെ അത് മുഖത്തു പ്രതിഫലിക്കൂ..

അറബി മണ്ണിനോട് യാത്ര പറഞ്ഞുകൊണ്ട് തിരികെ ജന്മനാട്ടിലേക്ക് ,കുറച്ചു നാളുകൾ എങ്കിലും

ഒരായിരം ഓർമ്മകൾ നൽകിയ ഈ മണ്ണിനോട് ഒത്തിരി സ്നേഹം തോന്നുന്നു..

അവധി നാളുകൾക്ക് ശേഷം വീണ്ടും ഏട്ടന്റെ മടങ്ങി പോക്ക് ..ഒത്തിരി വിഷമം ഉണ്ടെങ്കിലും ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ,

” ഇപ്പോൾ ഒറ്റക്കാക്കിയല്ല പോവുന്നത് ട്ടോ പെണ്ണേ ഉള്ളിൽ നമ്മുടെ വാവയും ഉണ്ട്, എത്രയും വേഗം പോയി വരാം ന്റെ കുട്ടിയെയും കെട്ടിയോളേയും കാണാൻ എന്നു പറഞ്ഞിറങ്ങി..”

പ്രവാസത്തെ ഒത്തിരി വെറുക്കുന്നുവെങ്കിലും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഏട്ടന്റെ കുടുംബഭദ്രത ഉറപ്പിച്ചത് ആ മണ്ണിൽ നിന്നും ഉണ്ടാക്കിയ സമ്പാദ്യം ആണെന്നും കുറച്ചു കാലം കൂടി നിന്നാൽ മാത്രമേ എല്ലാം നേരെ ആവൂ എന്ന് ഏട്ടൻ പറയുന്നത് കേൾക്കുമ്പോൾ എല്ലാം മറക്കും…

ഇപ്പോഴും ഞങ്ങൾ ഫോണിൽ കൂടി ആണേലും തല്ലിന് ഒരു കുറവും ഇല്ലാട്ടാ…പുതിയ ആൾ വരാൻ ഇത്തിരി നാളുകൾ ബാക്കിയെങ്കിലും

ഒരു പെൺകുട്ടി മതിയെന്ന് ഏട്ടനും ഒരു ആൺകുട്ടി മതിയെന്ന് ഞാനും വാശി പറയും…

“ടീ കുഞ്ചുവേ ന്റെ കുട്ടി എന്തു പറയുന്നു ഒന്നു ഫോണ് ചേർത്ത് പിടിക്കടി ” എന്ന് ഏട്ടൻ പറയുമ്പോൾ …

“അയ്യടാമോനേ വേണേൽ വേഗം ഇങ്ങോട്ട് പോരെ എന്നിട്ട് നേരിട്ട് ചോദിച്ചോ വാവയോട് എന്നു തമാശ ഞാനും പറയുമെങ്കിലും…

എനിക്കും അറിയാം ഏട്ടനെ പോലുള്ള ഓരോ പ്രവാസിയും മെഴുക് തിരി നാളങ്ങൾ ആണെന്ന്..

“മറ്റുള്ളവർക്ക് വേണ്ടി പ്രകാശം പകർന്ന് സ്വന്തം സുഖങ്ങളും സ്വപ്നങ്ങളും ഉള്ളിൽ ഒതുക്കുന്ന കുടുംബത്തെ സ്നേഹിക്കാൻ മാത്രം അറിയുന്നവരെന്ന്”

എന്നിട്ടും നിങ്ങളെ പോലെ ഉള്ളവർ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നു സ്വന്തം സ്വപ്നങ്ങളും എല്ലാം മറന്ന്...

(കഥ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ...)


അയാൾക്ക് പല സ്ത്രീകളുമായും ബന്ധം ഉണ്ടായിരുന്നു... ഞാൻ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാം അയാൾ എന്നോട് വളരെ ദേഷ്യത്തിലാണ് പെരുമാറിയിരുന്നത്.. അയാൾക്ക് സ്വന്തം ഭാര്യയെക്കാളും ഇഷ്ടം കാമുകിയോടായിരുന്നു...

അയാൾക്ക് പല സ്ത്രീകളുമായും ബന്ധം ഉണ്ടായിരുന്നു... ഞാൻ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാം അയാൾ എന്നോട് വളരെ ദേഷ്യത്തിലാണ് പെരുമാറിയിരുന്നത്.. അയാൾക്ക് സ്വന്തം ഭാര്യയെക്കാളും ഇഷ്ടം കാമുകിയോടായിരുന്നു...

തുടർകഥ വായിക്കുവാൻ 👇

ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല

ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി

ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല

എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക് പരസ്ത്രീകളോടായിരുന്നു താത്പര്യം

പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ കലഹങ്ങളുണ്ടായെങ്കിലും എല്ലാം മറക്കാനും ക്ഷമിക്കാനും നീരജ തയ്യാറായിരുന്നു

പക്ഷേ അയാൾക്ക് തൻ്റെ ഭാര്യയെക്കാളിഷ്ടം കാമുകിയോടായിരുന്നു അങ്ങനെഅയാൾ തന്നെയാണ് ,ബന്ധം വേർപെടുത്താൻ മുൻകൈയ്യെടുത്തത്

ആറ് വർഷങ്ങൾക്കിപ്പുറം നാട്ടിലെത്തിയ നീരജയെ,യാദൃശ്ചികമായി അവളുടെ മുൻ ഭർത്താവ് കാണാനിടയായി

താൻ ഉപേക്ഷിക്കുന്ന സമയത്തുള്ള നീരജയിൽ നിന്നും ഇപ്പോഴുള്ള നീരജയിലേക്കുള്ള മാറ്റം അയാൾക്ക് വിശ്വസിക്കാനായില്ല

വെളുത്ത് ചുവന്ന കവിളിണകളും മോഡേൺ ഡ്രസ്സിൽ തുളുമ്പി നില്ക്കുന്ന അവളുടെ വടിവൊത്ത ശരീരവും അയാളെ അവളിലേക്ക് ആകർഷിച്ചു

അവളോടൊന്ന് സംസാരിക്കാൻ അയാൾ കൊതിച്ചു, താമസിയാതെ അതിനുള്ള അവസരം അയാൾക്ക് ലഭിച്ചു

നിരജേ,,, നീ എനിക്ക് മാപ്പ് തരണം അന്നത്തെ എൻ്റെ അറിവില്ലായ്മ കൊണ്ട് എനിക്ക് ചില അബദ്ധങ്ങൾ സംഭവിച്ചു ,കഴിഞ്ഞതൊക്കെ നീ മറക്കണം ഇപ്പോൾ ഞാൻ തനിച്ചാണ്, നമുക്ക് വീണ്ടും പഴയത് പോലെ ഭാര്യാ ഭർത്താക്കൻമാരായി ജീവിച്ച് കൂടെ?

ഒരു നിമിഷം അവൾ നിശബ്ദമായി നിന്നു

നിങ്ങളീ പറയുന്നത് ആത്മാർത്ഥമായിട്ടാണോ? നിങ്ങൾക്കെന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുമെന്ന് ഉറപ്പാണോ?

അവൾ ജിജ്ഞാസയോടെ ചോദിച്ചു

തീർച്ചയായും, പഴയതിനേക്കാൾ ആത്മാർത്ഥമായി നിന്നെ ഞാൻ സ്നേഹിക്കും ,നീ വിചാരിച്ചാൽ എനിക്കും കൂടെ ഒരു വിസ ശരിയാക്കിയാൽ നമുക്ക് വിദേശത്ത് പോയി സെറ്റിൽഡാവാം, നമ്മൾ രണ്ട് പേരും മാത്രമുള്ള ലോകത്ത് നമുക്ക് സന്തോഷമായി ജീവിക്കാം

അപ്പോൾ വിദേശത്ത് പോകാനായിരുന്നോ എന്നെ രണ്ടാമത് വിവാഹം കഴിക്കാമെന്നും ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞത്

ഹേയ്, അങ്ങനല്ല ,നീ തെറ്റിദ്ധരിച്ചു ,എങ്കിൽ ഞാനിവിടെ തന്നെ ജോലിക്ക് പൊയ്ക്കൊള്ളാം ഇടയ്ക്കിടെ നീ രണ്ട് മൂന്ന് മാസം ലീവിന് വന്നാലും മതി, എന്നാലും വേണ്ടില്ല നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല

സത്യമാണോ നിങ്ങളീ പറയുന്നത് എനിക്കിത് വിശ്വസിക്കാനാവുന്നില്ല

എന്നെ വിശ്വസിക്കൂ നീരജേ,, ഞാൻ പറയുന്നത് സത്യമാണ് ,,

എങ്കിൽ ഞാനിനി വിദേശത്തേയ്ക്ക് മടങ്ങി പോകുന്നില്ല ഇവിടെ നിങ്ങളോടൊപ്പം നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽ നമുക്ക് സന്തോഷമായി ജീവിക്കാം

അത് കേട്ട് അയാളൊന്ന് ഞെട്ടി

ങ്ഹേ,അതെന്തിനാ മടങ്ങിപ്പോകാതിരിക്കുന്നത് ഇത്രയും നല്ല ശബ്ബളമുള്ള ജോലി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ?

അതിന് ഞാൻ വേണ്ടന്ന് വയ്ക്കുന്നതല്ല

പിന്നെ?

എനിക്ക് ഇനിയവിടെ ജോലി ചെയ്യാൻ കഴിയില്ല ,ആറ് മാസം മുമ്പ് പതിവായി വരുന്ന തലവേദന ,അതെന്താണെന്നറിയാൻ നടത്തിയ വിശദമായ പരിശോധനയിലാണ് ഞാനൊരു ഫൈനൽ സ്റ്റേജിലെത്തി നില്ക്കുന്ന

ക്യാൻസർ പേഷ്യൻ്റാണെന്നറിയുന്നത്

എൻ്റെ ഹൗസ് ഓണർ വിവരമറിഞ്ഞപ്പോൾ ഇനിയുള്ള അവസാന നാളുകൾ നാട്ടിൽ പോയി വിശ്രമിക്കാനാണ് എന്നോട് പറഞ്ഞത് ,

ഇവിടെയെത്തിയാൽ വീട്ടുകാർക്ക് ഞാനൊരു ബാധ്യതയാകുമല്ലോ എന്ന ആശങ്കയിലാണ് വന്നത് ,പക്ഷേ എന്നെ സ്വീകരിക്കാനും പൊന്ന് പോലെ നോക്കാനും എൻ്റെ പഴയ ഭർത്താവിനെ ദൈവം എനിക്കായി കരുതിവച്ചു ,എൻ്റെ ആശങ്കയെല്ലാം മാറി ,ഇപ്പോഴാണ് ഒരു സമാധാനമായത്

അവൾ പറഞ്ഞത് കേട്ട് അയാളുടെ മുഖത്തെ രക്തമൊക്കെ വാർന്ന് പോയിരുന്നു

എങ്കിൽ നമുക്ക് പോകാം ഞാൻ നിങ്ങടെ ബൈക്കിൻ്റെ പുറകിൽ വരാം എനിക്ക് നിങ്ങടെ പുതിയ വീടറിയില്ലല്ലോ?

അവളുടെ ചോദ്യം അയാളെ തളർച്ചയിൽ നിന്നുണർത്തി

അല്ല നീയിപ്പോൾ വരണ്ട, ഞാനൊരു വാടക വീട്ടിലാണ് താമസം, കുറച്ച് കൂടെ സൗകര്യമുള്ള വീട് കണ്ട് പിടിച്ചിട്ട് ഞാൻ വന്ന്, നിന്നെ കൂട്ടികൊണ്ട് പോകാം

അതും പറഞ്ഞ് അയാൾ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു

അല്ല ,വാടക വീടാണേലും സാരമില്ല അതെവിടെയാണെന്ന് പറ, ഞാൻ വരാം

അതൊക്കെ പിന്നെ പറയാം

എങ്കിൽ ഫോൺ നമ്പര് പറയ്, ഞാൻ വിളിക്കാം

വേണ്ട ഞാൻ നേരിൽ വന്ന് കണ്ടോളാം

വെപ്രാളം പിടിച്ച് അയാൾ ബൈക്കുമായി പായുന്നത് കണ്ട് അവൾക്ക് ചിരി വന്നു

ഉടനെ തന്നെ അവൾ തൻ്റെ മൊബൈലെടുത്ത് കുവൈറ്റിലെ നമ്പരിലേയ്ക്ക് ഡയൽ ചെയ്തു

അങ്ങേ തലയ്ക്കൽ അവളുടെ ഇപ്പോഴത്തെ ഭർത്താവാണ് ഫോൺ അറ്റൻ്റ് ചെയ്തത്

അവളാദ്യം തൻ്റെ മൂന്ന് വയസ്സുള്ള കുട്ടിയെ കുറിച്ച് അന്വേഷിച്ചു

അവൻ അമ്മയുമായിരുന്ന് കളിക്കുന്നു എന്താ അവിടെ വിശേഷം ?

അവൾ നടന്ന സംഭവങ്ങൾ ചിരിച്ച് കൊണ്ട് അയാളോട് പറഞ്ഞു

അയാളിനി നിൻ്റെ ഏഴയലത്ത് വരില്ല

നീ സമാധാനമായിട്ട് വീട്ടുകാരുമൊക്കെയായി കുറച്ച് ദിവസം അടിച്ച് പൊളിച്ചിട്ട് വന്നാൽ മതി,മോൻ്റെ കാര്യമോർത്ത് വിഷമിക്കണ്ട ,അവൻ ഹാപ്പിയാണ്,

പിന്നെ, എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നുണ്ട്, അത് ഞാൻ മാനേജ്ചെയ്തോളാം

സ്നേഹനിധിയായ തൻ്റെ ഭർത്താവിൻ്റെ വാക്കുകൾ അവൾക്ക് വലിയ ആശ്വാസമായിരുന്നു... എന്നാൽ അതിലുപരി അവൾക് ഒരു ചെറിയ സംശയവും ഉണ്ടായിരുന്നു... പക്ഷെ അത് അവൾ പുറത്ത് കാണിച്ചില്ല...

( കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...)

ഒരു ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ പോലും അയാൾക്ക് ഒന്നു സംശയം തോന്നി.. അത് എന്ത് കൊണ്ട് ആണെന്ന് എനിക്ക് അറിയില്ല... ഇങ്ങനെ ഉള്ള ഒരാളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും...

ഒരു ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ പോലും അയാൾക്ക് ഒന്നു സംശയം തോന്നി.. അത് എന്ത് കൊണ്ട് ആണെന്ന് എനിക്ക് അറിയില്ല... ഇങ്ങനെ ഉള്ള ഒരാളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും...

തുടർകഥ വായിക്കുവാൻ 👇

ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു?” അയാളുടെi ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്…

”പറഞ്ഞില്ലേ വയറു വേദനിച്ചു കിടക്കുകയായിരുന്നു ന്ന് “

വേദന കൊണ്ട് പുളയുന്നവളുടെ ദയനീയ മിഴികൾ അയാൾ കണ്ടില്ല.. പകരം ഫോൺ തട്ടി പറിച്ച് അതിൽ അവളുടെ കാമുകനെ തിരയുകയായിരുന്നു….

അത് അവൾക്കാകെ മടുപ്പ് തോന്നിയിരുന്നു ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല….

എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി അവൾ, തലയിണയും വയറിലേക്ക് ചേർത്തുവച്ച് കിടന്നു..

എല്ലാതവണയും മാസമുറ വരുമ്പോൾ ഉള്ളതാണ് ഈ വയറുവേദന പക്ഷേ ഇത്തവണ എന്തോ അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല….

ഇവിടെ ഭർത്താവിന്റെ വീട്ടിൽ ആകെക്കൂടി അതെല്ലാം പറയാനുള്ളത് ഭർത്താവും അയാളുടെ അമ്മയും മാത്രമാണ്…

അമ്മയോട് പറഞ്ഞാൽ പറയും നിനക്ക് മാത്രമല്ലല്ലോ എല്ലാവർക്കും ഉള്ളതല്ലേ… ഇതൊക്കെ സഹിക്കണം എന്ന്…. പിന്നെ അവരോട് പറയാറില്ല ഭർത്താവിന് ആണെങ്കിൽ ഇതൊന്നും കേൾക്കാൻ സമയവുമില്ല….

ആള് എന്തൊക്കെയോ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിലാണ്….

വേദനയാൽ ഞാൻ കിടന്നു പു
ളയുന്നത് കണ്ടിട്ടും അതിനെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കാതെ അയാൾ വീണ്ടും ചോദിച്ചത് അയാൾ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തത് എന്താണ് എന്നായിരുന്നു???

അത് കേട്ട് ഉത്തരം പറയണം എന്ന് തോന്നിയില്ല… മിണ്ടാതെ കിടന്നു…. എന്തൊക്കെയോ പറഞ്ഞു ഫോണും എടുത്ത് അപ്പുറത്തേക്ക് പോയി. അപ്പോഴും കേൾക്കാമായിരുന്നു നിന്റെ കള്ളത്തരം എല്ലാം എനിക്കറിയാം എന്ന്….

ഭാര്യ ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പ് പരസ്പര വിശ്വാസത്തിൽ മാത്രമാണ്…. കണ്ണാലും മനസ്സകലില്ല എന്ന ഒരു വിശ്വാസം….

പക്ഷേ ഇവിടെ….

സിമിയുടെ മിഴികൾ നിറഞ്ഞൊഴുകി അവൾ തീർത്തും നിസ്സഹായയായിരുന്നു…

പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാബുവിനെ ആദ്യമായി കാണുന്നത് അവൾ ട്യൂഷന് വേണ്ടി പോയിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിനടുത്ത് ആയിരുന്നു ബാബുവിന്റെ ഫാൻസി സ്റ്റോർ….

അവിടെ പഠിച്ചിരുന്ന കുട്ടികളെല്ലാം സാധനങ്ങൾ വാങ്ങിയിരുന്നത് ബാബുവിന്റെ കടയിൽ നിന്നായിരുന്നു അങ്ങനെയാണ് ബാബുവിനെ കണ്ടതും പരിചയപ്പെട്ടതും മെല്ലെ ആ സൗഹൃദം വളരുകയായിരുന്നു….

കടയിൽ സ്റ്റോക് വരുമ്പോൾ തനിക്ക് എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്ന കുപ്പിവളകളിലും പൊട്ടുകളിലും എല്ലാം അയാളുടെ പ്രണയം ആയിരുന്നു….

ആദ്യമൊക്കെ അവ സ്വീകരിക്കുമ്പോൾ അതിനുള്ള പണവും വച്ച് നീട്ടും… അതൊക്കെ സ്നേഹപൂർവ്വം അയാൾ നീരസിക്കും….. ആദ്യം ഒന്നും മനസ് സമ്മതിച്ചിരുന്നില്ല ആ സൗജന്യം അത് വെറുതെ കൈപ്പറ്റാൻ…..

പക്ഷേ പിന്നീടുള്ള അയാളോടുള്ള സ്നേഹം തന്നെ അത് വാങ്ങാൻ പ്രേരിപ്പിച്ചു…. അത് മെല്ലെ പ്രണയത്തിന് വഴിമാറി…

കൂട്ടുകാരികൾ അതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി.. എങ്കിലും പരസ്പരം പ്രണയമാണെന്ന് പറഞ്ഞിട്ടില്ലായിരുന്നു…

ഒരിക്കൽ കടയിൽ ചെന്നപ്പോൾ കൂട്ടുകാരികളോട് പുറത്തേക്ക് നിൽക്കു എനിക്ക് സിമിയോട് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞു….

അന്നാണ് ആദ്യമായി ബാബുവേട്ടൻ തുറന്നു പറഞ്ഞത് എന്നെ അയാൾക്ക് ഇഷ്ടമാണ് എന്ന് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന്…..

സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. കാരണം രണ്ടുപേർക്കും അറിയാമായിരുന്നു ഞങ്ങൾക്ക് പരസ്പരം സ്നേഹമാണ് എന്ന്…..

പക്ഷേ പിന്നീട് കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു…. ആൾ എന്റെ എല്ലാകാര്യത്തിലും വല്ലാത്ത സ്വാതന്ത്ര്യം എടുത്തിരുന്നു..

ചില നിയന്ത്രണങ്ങളും വെച്ചിരുന്നു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അയാളെ വിളിക്കണം കോളേജിലേക്ക് കയറാൻ നേരം അയാളെ വിളിക്കണം അത് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ വിളിക്കണം…

ഇതൊന്നും ചെയ്തില്ലെങ്കിൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ നടക്കുമായിരുന്നു…. ഇതെല്ലാം സ്നേഹം കൊണ്ടാണ് അദ്ദേഹത്തിന്റെ എന്നോടുള്ള കെയറിങ് ആണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു…

വിവാഹം കഴിയുന്ന വരേയ്ക്കും എനിക്കതിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ല എന്റെ എല്ലാകാര്യത്തിലും ശ്രദ്ധിക്കാൻ ഒരാളുണ്ടല്ലോ എന്നതായിരുന്നു എന്റെ മനോഭാവം

പക്ഷേ വിവാഹം കഴിഞ്ഞതോടു കൂടിയാണ് ഇത് എന്തുമാത്രം നമ്മെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് മനസ്സിലായത്…..

“ സ്നേഹമാണെങ്കിലും വെറുപ്പ് ആണെങ്കിലും ഒരു അളവിൽ കൂടുതൽ ആയാൽ അതിന് ഭ്രാന്ത്” എന്നാണ് പേര്…
. അത് എനിക്ക് മനസ്സിലായത് അപ്പോൾ മാത്രമായിരുന്നു…

വീട്ടിൽ വന്ന് അയാൾ വിവാഹ കാര്യം സംസാരിച്ചു…. അച്ഛൻ എല്ലാം ഒന്ന് നന്നായി അന്വേഷിച്ചിട്ട് പറയാം എന്നാണ് പറഞ്ഞിരുന്നത്. അച്ഛൻ അന്വേഷിച്ചപ്പോൾ കിട്ടിയത് അയാളെ പറ്റി അത്ര നല്ലതൊന്നുമായിരുന്നില്ല….

അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അച്ഛനോട് ആരൊക്കെയോ പറഞ്ഞുകൊടുത്തു….. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയില്ല….

ഞാൻ വാശിപിടിച്ചു തന്നെയായിരുന്നു ഈ വിവാഹം നടത്തിയത് അച്ഛൻ അവസാനം എന്റെ വാശിയുടെ മുന്നിൽ തോറ്റു തരികയായിരുന്നു നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്ന് അച്ഛൻ പറഞ്ഞു….

പക്ഷേ അച്ഛന് ഈ വിവാഹത്തിനോട് അത്ര യോജിപ്പില്ല എന്നും അച്ഛൻ സൂചിപ്പിച്ചിരുന്നു അതൊന്നും അന്ന് എന്റെ തലയിൽ കയറിയില്ല…

വിവാഹം കഴിഞ്ഞതോടെ കൂടി എനിക്ക് മനസ്സിലായി അച്ഛന്റെ ധാരണകൾ ആയിരുന്നു ശരി എന്ന്…

എങ്ങോട്ട് തിരിഞ്ഞാലും സംശയം..
അയാളെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കണം….

അല്ലെങ്കിൽ അത് ദേഹോപദ്രവം വരെ കൊണ്ടെത്തിക്കും എന്നെ സംബന്ധിക്കുന്ന മറ്റൊന്നും അയാൾക്ക് അത്ര പ്രാധാന്യം അർഹിക്കുന്നതല്ലായിരുന്നു ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല…

മറ്റാരെയും വിളിക്കാൻ പാടില്ല ആരോടും സംസാരിക്കാൻ പാടില്ല… ഇതേപ്പറ്റി വീട്ടിൽ പറയാൻ ഞാൻ മടിച്ചു കാരണം ഞാനായിട്ട് തന്നെ വാശിപിടിച്ച് നടത്തിയ വിവാഹമാണല്ലോ…

നാളുകൾ ചെല്ലം തോറും അയാളുടെ സംശയരോഗവും കൂടിക്കൂടി വന്നു…
ഒരു ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ പോലും അയാൾക്ക് സംശയം അത് അയാളുടേത് തന്നെയാണോ എന്ന്??? പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….

അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോന്നു…
ഇനിയങ്ങോട്ട് പോകുന്നില്ല എന്നും ഈ ബന്ധം ഉപേക്ഷിച്ചതും അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ഒന്നും മിണ്ടിയില്ല…

ഞാൻ വന്നത് ഇഷ്ടമായില്ലേ എന്ന് ഭയമായിരുന്നു എനിക്ക്.. ഇവിടെനിന്നും കൂടി എന്നെ അവഗണിച്ചാൽ വേറൊരു ഇടവും പോകാനില്ല എന്ന പൂർണ്ണ ബോധ്യവും ഉണ്ടായിരുന്നു…

അച്ഛൻ എന്നോട് മിണ്ടാതെ നടക്കുന്നത് എനിക്ക് വല്ലാത്ത മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചു…. ആ ഉള്ളിൽ മുഴുവൻ എന്നോട് വെറുപ്പായിരിക്കും എന്ന് കരുതി ആ മുന്നിൽ പോലും പെടാതെ ഞാനും ആ വീട്ടിൽ കഴിച്ചുകൂട്ടി….

വീട്ടിലേക്ക് പോന്നിട്ടും സ്വൈര്യം തരാൻ അയാൾ തയ്യാറായിരുന്നില്ല അവടെയും വന്ന് ഭീഷണിപ്പെടുത്തി… അയാളുടെ കൂടെ ചെയ്യുന്നില്ലെങ്കിൽ കൊന്നുകളയും എന്നു വരെ പറഞ്ഞു….

എന്റെ കഴുത്തിൽ കൈകൾ അമർത്തി…

അപ്പോഴാണ് എല്ലാം കണ്ട് കൊണ്ട് അച്ഛൻ വെളിയിൽ നിന്നും വന്നത്..

“””വിടടാ എന്റെ കുഞ്ഞിനെ…””‘

അത്രയും ദേഷ്യത്തിൽ രൗദ്രഭാവത്തിൽ അതിനെ ഞാൻ മുമ്പ് കണ്ടിട്ടില്ലായിരുന്നു എന്നെ ചേർത്തുപിടിച്ചിട്ട് അയാളെ നോക്കി അച്ഛൻ ഇവിടുന്ന് ഇറങ്ങാൻ പറഞ്ഞു….

അയാൾ അച്ഛന്റെ ആഭാവം മാറ്റം കണ്ട് പേടിച്ചിരുന്നു വേഗം അവിടെ നിന്നും ഇറങ്ങി…

എന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു ഒരുകാലത്ത് അച്ഛന്റെ വാക്ക് വില വയ്ക്കാതെ അയാളെ വിവാഹം കഴിച്ചതാണ് ഞാൻ….

ആ ഉള്ളിലെ സ്നേഹമെല്ലാം അതോടെ മാറി എന്നാണ് കരുതിയിരുന്നത് പക്ഷേ…. അച്ഛനെയും അമ്മയുടെയും സ്നേഹം അത് ഒരിക്കലും പോയി പോവില്ല എന്ന് അപ്പോഴാണ് മനസ്സിലായത്….

അച്ഛനോട് മാപ്പ് പറയാനായി ചെന്നു. വന്നിട്ട് ഇതുവരെയും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയിട്ടില്ലായിരുന്നു അപ്പോൾ അച്ഛൻ ചേർത്ത് പിടിച്ച് പറഞ്ഞു ചാകുന്നവരേയ്ക്കും നിനക്കും കുഞ്ഞിനും ഞാൻ ഉണ്ടാകും എന്ന്…

അത് മതിയായിരുന്നു, എനിക്ക് ഇനിയുള്ള കാലം ധൈര്യത്തോടെ ജീവിക്കാൻ…. അയാളുടെ ആ തുറുങ്കലിൽ നിന്നും രക്ഷ നേടാൻ…ഞാൻ ആഗ്രഹിക്കുന്നതും അത് തന്നെ ആണ്... സ്വാതന്ത്ര്യം....

(കഥ ഇഷ്ട്ടമായെങ്കിൽ ഷെയർ കൂടി ചെയ്യണേ...)
©2024 all rights reserved
made with netflixu