ഇത്രയും പണം നൽകി എന്നെ അവർ കെട്ടിച്ചുവിടാൻ നോക്കുന്നു... പയ്യന് നല്ല ജോലിയും നല്ല കുടുംബവുമാണ് അവരുടേത്... പക്ഷേ എന്നെ അങ്ങോട്ട് അയക്കുമ്പോൾ ഞാൻ അവിടെ സുരക്ഷിതയാണ് തോന്നുന്നുണ്ടോ...
തുടർകഥ വായിക്കുവാൻ 👇
ചായ കൊടുക്ക് മോളെ… ബ്രോക്കർ ആണ് പറയുന്നത്…. ഇതാണ് പയ്യൻ ബ്രോക്കർ അവിടെയിരുന്നു ആളെ ചൂണ്ടിക്കാണിച്ചു….
പേര് അനീഷ്… മുഖത്തേക്ക് നോക്കിയപ്പോൾ എവിടെയോ കണ്ട പരിചയം…
നമ്മൾ തമ്മിൽ ഒക്കെ സംസാരിച്ച് ല്ലോ ഇനി പയ്യനും പെണ്ണും തമ്മിൽ സംസാരിക്കട്ടെ അതല്ലേ അതിന്റെ ഒരു രീതി….
അമ്മയുടെയും അച്ഛനെയും സമ്മതത്തോടെ മുറ്റത്തേക്ക് ആൾ കൊപ്പം സംസാരിക്കാൻ ഇറങ്ങി….
ഇന്ദു എന്നെ ഇതിനു മുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ…..
എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ട് പക്ഷേ എനിക്ക് അങ്ങനെ ഓർമ്മ കിട്ടുന്നില്ല….
അനീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു… തന്നെ കാണാൻ വേണ്ടി മാത്രം ബസ്റ്റോപ്പിൽ തന്റെ കോളേജിനു മുൻപിൽ ഒക്കെ ഒരുപാട് തവണ ഞാൻ വന്നു നിന്നിട്ടുണ്ട്….
ഇന്ദു അത്ഭുതത്തോടെ അനീഷിനെ നോക്കി….
തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… ഞാൻ ഇവിടെ ബാങ്കിൽ മാനേജർ ആണ്…. കല്യാണം കഴിക്കുകയാണെങ്കിൽ അത് തന്നെയായിരിക്കണം എന്ന് എന്നോ മനസ്സിൽ കയറിക്കൂടിയ ഒരു ആഗ്രഹമാണ്…
അതിനുവേണ്ടിയാണ് തന്റെ അഡ്രസ്സ് ഒക്കെ തപ്പിപ്പിടിച്ച് ആ ബ്രോക്കർ യും കൂട്ടി വന്നത്….. തന്റെ അച്ഛനും അമ്മയ്ക്കും ഒന്നു എതിർപ്പില്ല തനിക്കും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു…. ഇഷ്ടമായോ തനിക്ക് എന്നെ…
ചിരിച്ചുകൊണ്ട് തലയാട്ടുമ്പോൾ ഉള്ളിലെവിടെയോ ഒരു ചെറിയ ഇഷ്ടം എനിക്കും തോന്നി തുടങ്ങി…
പിന്നെ ഒക്കെ പെട്ടെന്നായിരുന്നു… രണ്ടാഴ്ചകൊണ്ട് കല്യാണ നിശ്ചയവും കഴിഞ്ഞു… വിവാഹം ആറുമാസത്തിനുശേഷം.. ആളുടെ പെങ്ങൾ ഗൾഫിലാണ് അവർ വരാൻ വേണ്ടി കാത്തിരിക്കുന്നു….
പിന്നെ അങ്ങോട്ട് ഫോൺവിളികളുടെ ദിവസങ്ങളായിരുന്നു… എല്ലാ ദിവസവും വിളിക്കും വിശേഷങ്ങൾ തിരക്കും.. ഇടയ്ക്കൊക്കെ പുറത്തുവച്ച് കാണും….
ഇതിനിടയ്ക്ക് എന്റെ പഠിത്തം കഴിഞ്ഞു ഞാൻ ഒന്ന് രണ്ട് ജോലിക്ക് ആയിട്ടുള്ള എക്സാം ഒക്കെ അറ്റൻഡ് ചെയ്തു…..
ഒരു ദിവസം പുറത്തു നിന്ന് പോയി വന്ന ഞാൻ കണ്ടത് വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും അമ്മയെയും ആണ്….
എന്താ അച്ഛാ എന്താ അമ്മേ രണ്ടാളുടെ മുഖം എന്താ വല്ലാണ്ടിരിക്കുന്നത്…
ഒന്നും ഇല്ല മോളെ… ഞങ്ങൾ ഇങ്ങനെ ഓരോന്നും ആലോചിച്ച് ഇരിക്കുകയായിരുന്നു…
ആ പറച്ചിലിൽ പക്ഷേ എന്തോ കള്ളം ഉള്ളതുപോലെ തോന്നി…..
ചോദിച്ചു അവരെ ബുദ്ധിമുട്ട് ആക്കണ്ട വിചാരിച്ചു പിന്നെ അതിനെപ്പറ്റി ചോദിക്കാൻ പോയില്ല.. പക്ഷേ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇത് തുടർന്നു…
അച്ഛനും അമ്മയും എന്നിൽ നിന്നും എന്തൊക്കെയോ മറക്കുന്ന പോലെ…
രാവിലെ ആരുടെയോ ശബ്ദം കേട്ടാണ് ഉമ്മറത്തെക്ക് വന്നത് …..
നോക്കുമ്പോൾ പറമ്പിലൊക്കെ ഒന്ന് രണ്ട് പേര് നിൽക്കുന്നു… അച്ഛനുമമ്മയും അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…..
കുറച്ചുനേരം ഒക്കെ ചുറ്റിക്കറങ്ങി അവർ പോയി…
ആരാ അച്ഛാ അത് എന്തിനാ വന്നത്...
അതാരാണെന്നോ എന്തിനാണെന്നോ വന്നത് പറയാതിരിക്കാൻ അച്ഛനും അമ്മയും കുറെ ശ്രമിച്ചു പക്ഷേ എന്റെ വാശിക്ക് മുന്നിൽ രണ്ടാളും കീഴടങ്ങി….
അത് നമ്മുടെ സ്ഥലം നോക്കാൻ വന്ന ആൾക്കാരാണ് മോളെ കല്യാണം ഒക്കെ അല്ലേ വരുന്നത് കാശിന് ഒരുപാട് ആവശ്യമുള്ളത് അല്ലേ…..
അതെന്താ ഒരുപാട് ആവശ്യം എനിക്ക് മനസ്സിലായില്ല… എന്റെ കല്യാണത്തിന് ആവശ്യമുള്ളതൊക്കെ ബാങ്കിൽ ഉണ്ടല്ലോ… എനിക്ക് ആവശ്യത്തിനുള്ള സ്വർണം ഒക്കെ അച്ഛൻ നേരത്തെ തന്നെ സേവ് ചെയ്തു വച്ചിട്ടുണ്ട്….
കുറി കിട്ടിയയതും മിച്ചംവച്ചതും ഒക്കെ ആയ കാശ് കുറച്ചധികം ബാങ്കിൽ കിടപ്പുണ്ട് അത് മതി അച്ഛാ കല്യാണത്തിന് ആർഭാടം ഒക്കെ എന്തിനാണ് വെറുതെ….
അതല്ല മോളെ… കഴിഞ്ഞദിവസം അനീഷിനെ വീട്ടിൽ നിന്ന് അവന്റെ അച്ഛനും അമ്മാവനും കൂടി ഇവിടെ വന്നിരുന്നു…..
101 പവൻ ആണ് അവർ ചോദിക്കുന്നത്… ബാങ്കിൽ മാനേജർ ഒക്കെയായ പയ്യന് അതിൽ കൂടുതൽ കിട്ടാൻ സാധ്യത ഉണ്ട് എന്നാണ് അവർ പറയുന്നത്…. അവനു വേറെ ഒന്നുരണ്ട് ആലോചനകൾ ഒക്കെ വന്നു എന്ന്….
നിശ്ചയം കഴിഞ്ഞത് അല്ലേ മോളെ അപ്പോൾ ഈ വിവാഹം മുടങ്ങിപ്പോയി എന്ന് വെച്ചാൽ നിന്റെ മുന്നോട്ടുള്ള ഭാവി…..
സത്യത്തിൽ അച്ഛൻ പറയുന്നത് കേട്ട് ഞെട്ടി നിൽക്കുകയാണ് ഇതാണല്ലേ കുറച്ചു ദിവസമായി ഇവർ എന്നിൽ നിന്നും മറക്കുന്നത്……
അച്ഛനും അമ്മയും ഇത്രയും ദിവസം വിഷമിച്ചിരുന്ന അതിന്റെ കാര്യം എനിക്ക് മനസ്സിലായത് ഇപ്പോഴാണ്…..
അനീഷ് ഏട്ടനും അറിഞ്ഞു കൊണ്ടായിരിക്കുമോ ഇത്…പക്ഷേ ഇതിനെ പറ്റി എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ….
അച്ഛാ സ്ഥലം വിൽക്കേണ്ട ആവശ്യമില്ല….. ഇന്ന് അവർ 101 പവൻ ചോദിച്ചു കല്യാണം കഴിഞ്ഞ് പിന്നെയും ഓരോ ആവശ്യങ്ങൾ പറയുമ്പോഴൊക്കെ അച്ഛൻ എവിടെ നിന്ന് എടുത്തു കൊടുക്കും…
പിന്നെ അതൊന്നും കിട്ടില്ല എന്ന് അറിയുമ്പോൾ എന്നെ ചിലപ്പോൾ ഉപേക്ഷിക്കും അല്ലെങ്കിൽ മുഴം കയറിൽ എന്റെ ജീവിതം തീരും….
മോളെ നീ എന്തൊക്കെയാ ഈ പറയുന്നത് നിശ്ചയിച്ച വിവാഹം തുടങ്ങുക എന്ന് വെച്ചാൽ…
നിശ്ചയിച്ച വിവാഹം മുടങ്ങി എന്ന് വെച്ച് ഒരു കുഴപ്പവുമില്ല അച്ഛാ… ലോകത്ത് ആദ്യമായി നടക്കുന്ന കാര്യം ഒന്നും അല്ലല്ലോ…
ഞാൻ ആദ്യം അനീഷ് ചേട്ടനോട് ഒന്ന് സംസാരിക്കട്ടെ ….
അനീഷ് ഏട്ടാ മുഖവര ഒന്നുമില്ലാതെ കാര്യം ചോദിക്കാം…
101 പവൻ ഉണ്ടെങ്കിൽ എന്നെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞു എന്ന് അറിഞ്ഞു……. നിങ്ങളും കൂടി പറഞ്ഞിട്ടാണോ അതൊന്ന് മാത്രം എനിക്ക് അറിഞ്ഞാൽ മതി….
നോക്ക് ഇന്ദു…..
വീട്ടിൽ എനിക്ക് വേറെ ഒന്ന് രണ്ട് വിവാഹാലോചനകൾക്ക് വന്നു… ഒക്കെ നല്ല ജോലിയുള്ള സാമ്പത്തികം ഉള്ള വീട്ടിലെ…. അപ്പോൾ വീട്ടിൽ എല്ലാവർക്കും ചെറിയ ഒരു മനംമാറ്റം…
ബാങ്ക് മാനേജർ ആയ എനിക്ക് ഇതിൽ കൂടുതൽ നല്ല ബന്ധം കിട്ടും എന്നാണ് എല്ലാവരുടെയും അഭിപ്രായം… അതാണ്….
എനിക്ക് അതല്ല അറിയേണ്ടത് അനീഷ് ചേട്ടാ നിങ്ങളുടെ തീരുമാനമാണ്…..
അച്ഛൻ ഇപ്പോൾ വീട്ടിലെ സ്ഥലം വിൽക്കാൻ നെട്ടോട്ടമോടി കൊണ്ടിരിക്കുകയാണ്… നാളെ നിങ്ങളുടെ വീട്ടുകാർ വേറെ എന്തെങ്കിലും ഡിമാൻഡ് വച്ച തരാൻ എന്റെ അച്ഛന്റെ കയ്യിൽ ഉണ്ടാവില്ല ….
ഒരുപാട് ബുദ്ധിമുട്ടിയാണ് എന്റെ അച്ഛൻ എന്നെ വളർത്തി ഇവിടംവരെ പഠിപ്പിച്ച് എത്തിച്ചത്……
ഇനി നിങ്ങളെപ്പോലെ ഒരുത്തന് എന്നെ വിവാഹം ചെയ്തു കൊടുത്തു അച്ഛനെ കടക്കെണിയിൽ ആക്കാൻ കൂടി ഞാൻ തയ്യാറല്ല….
എന്റെ അച്ഛൻ ഒരു സാധാരണക്കാരനാണ് എന്നോടുള്ള ഇഷ്ടം കൊണ്ട് ചിലപ്പോൾ നിങ്ങൾ ചോദിക്കുന്നത് ഒക്കെ കടം മേടിച്ചു ആയാലും എങ്ങനെയെങ്കിലും നടത്തിത്തരും…….
പക്ഷെ ഞാൻ അതിനു സമ്മതിക്കില്ല… എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് ഞാൻ പുറകെ വന്നിട്ടില്ല…
നിങ്ങളാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി വന്നത്… എന്നോടുള്ള ഇഷ്ടം സത്യമാണെന്ന് വിചാരിച്ചു പോയി… നിങ്ങൾ ഒരു ആണാണെന്ന് വിചാരിച്ചതാ എനിക്ക് പറ്റിയ തെറ്റ്….
വിവാഹം കഴിഞ്ഞ് എന്നെക്കാൾ കൂടുതൽ കാശു സൗന്ദര്യമുള്ള വേറൊരു പെണ്ണിനെ കാണുമ്പോൾ നിങ്ങൾ അവളുടെ പുറകെ പോവില്ല എന്ന് ആര് കണ്ടു……
അതുകൊണ്ട് എന്റെ ജീവിതം വച്ച് ഒരു പരീക്ഷണം നടത്താൻ ഞാൻ തയ്യാറല്ല എനിക്ക് വിവാഹത്തിന് താൽപര്യമില്ല… അനീഷ് തിരിച്ചു പറയുന്നതു പോലും കേൾക്കാൻ നിൽക്കാതെ ഇന്ദു അവിടെ നിന്നും പോയി ….
വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ കണ്ടു മുറ്റത്ത് വണ്ടി കിടക്കുന്നത്… വന്നിരിക്കുന്നത് അനീഷിനെ വീട്ടിൽ നിന്ന് ആവും എന്ന് ഉറപ്പായിരുന്നു…
അകത്തേക്ക് ചെല്ലുമ്പോൾ കണ്ടു ദേഷ്യത്തോടെ മുഖം പിടിച്ചിരിക്കുന്ന അനീഷിന്റെ വീട്ടുകാരെ…. മുന്നിൽ കുറ്റം ചെയ്തവരെ പോലെ തല പുഞ്ചിരിക്കുന്ന എന്റെ അച്ഛനെയും അമ്മയെയും….
പറയാനുള്ളതൊക്കെ ഞാൻ നിങ്ങളുടെ മകനോട് പറഞ്ഞിട്ടാണ് വന്നത് ബന്ധവും അവസാനിപ്പിച്ചു. പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത്…..
മോളെ…. അങ്ങനെയൊന്നും പറയാതെ…. നിന്റെ ജീവിതമാണ്…..
അവര് പറഞ്ഞ സ്വർണ്ണം കൊടുക്കാം എന്ന് അച്ഛൻ സമ്മതിച്ചു…. മോളെ എതിരൊന്നും പറയരുത്….
വേണ്ടാ അച്ഛാ……
ഇതുപോലെയുള്ള പണം മോഹികളുടെ ഇടയിലേക്ക് പോവാൻ എനിക്ക് താല്പര്യമില്ല….. നിശ്ചയത്തിന് അനീഷ് അണിയിച്ച മോതിരം ഊരി അവരുടെ കയ്യിലേക്ക് കൊടുത്തു……
നിശ്ചയിച്ച വിവാഹം മുടങ്ങി എന്നുവച്ച് എനിക്ക് ഒന്നും സംഭവിക്കാൻ പോണില്ല… ചോദിക്കുന്നവരോട് ഞാൻ പറയും ഒരു നട്ടെല്ലില്ലാത്ത വന്നായിരുന്നു അവൻ എന്ന്….
ഞാൻ പറയുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഞാൻ ഒരു അഹങ്കാരിയാണെന്ന് തോന്നും തോന്നിക്കോ എനിക്കൊരു ചുക്കുമില്ല…. എന്റെ അച്ഛന്റെയും അമ്മയുടെ മകൾ ആയിട്ട് ഞാൻ ഈ വീട്ടിൽ തന്നെ ജീവിക്കും…
എന്റെ അച്ഛൻ എനിക്ക് അത്യാവശ്യത്തിന് വിദ്യാഭ്യാസം തന്നിട്ടുണ്ട് അതുകൊണ്ടുതന്നെ നല്ലൊരു ജോലി എനിക്ക് കിട്ടുമെന്ന് ഉറപ്പാണ്…..
ചോര നീരാക്കി എന്റെ അച്ഛൻ സമ്പാദിച്ചത് ഒന്നും നിങ്ങളുടെ കാൽക്കൽ അടിയറ വയ്ക്കാൻ ഞാൻ സമ്മതിക്കില്ല….
എന്നെങ്കിലും സ്വർണ്ണത്തിനു പണത്തിനു മൂല്യം കൽപ്പിക്കാത്ത ആരെങ്കിലും ഒരാൾ വന്നോ അന്ന് ഞാൻ അയാൾക്ക് മുന്നിൽ തല നീട്ടും.
നിങ്ങൾക്ക് ഇറങ്ങാം…….
അച്ഛാ….
ഇന്നിപ്പോ അവർ ചോദിക്കുന്ന സ്ത്രീധനം കൊടുത്ത് എന്നെ കല്യാണം കഴിപ്പിച്ചു വിട്ട് ഞാൻ അവിടെ സന്തോഷം ആയിരിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ….
അതുകൊണ്ട് ഈ വിവാഹം മുടങ്ങിയതോർത്ത് എന്റെ അച്ഛനും അമ്മയ്ക്കും ഒരു വിഷമവും വേണ്ട…
എന്റെ അച്ഛൻ പത്തുപൈസ മേടിക്കാതെ ആണ് എന്റെ അമ്മയെ വിവാഹം കഴിച്ചത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അങ്ങനെ എന്റെ അച്ഛനെ പോലെ നല്ല മനസ്സുള്ള ഒരാൾ വന്നാൽ അന്ന് നമുക്ക് കല്ല്യാണത്തെപറ്റി ആലോചിക്കാം…
ഇന്ദു അച്ഛന്റെ അടുത്തേക്ക് ചെന്ന് നിന്നു…. ബന്ധങ്ങൾക്ക് സ്വത്തിനെയും പണത്തിനെയും കാൾ വില കൊടുക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാവില്ല അച്ഛാ … അങ്ങനെയൊരാൾ വരും….. അച്ഛൻ വാ….. എനിക്ക് വിശക്കുന്നുണ്ട് ഭക്ഷണം കഴിക്കാം…
അച്ഛൻ എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്... നമ്മുടെ സ്വത്തും പണവും ആഗ്രഹിക്കാത്ത ഒരാൾ എന്നെ കെട്ടാൻ വേണ്ടിവരും... ആ ദിവസത്തിനായാണ് ഞാനും കാത്തിരിക്കുന്നത്... അത് കഴിഞ്ഞിട്ടേ മറ്റുള്ളവരോട് നമ്മൾ സംസാരിക്കാൻ പോവുകയുള്ളൂ...
( കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...)
No comments
Post a Comment