എനിക്ക് എന്റെ മനസ്സിൽ തോന്നുമ്പോൾ മാത്രമേ നിന്നെ വിളിക്കാൻ പറ്റും എന്ന് നീ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്... ഇനി അത് മാറ്റാൻ തന്നെയാണ് എന്റെ തീരുമാനം... അയാൾ ഇത്രയും നാളും ഒന്നും പറയാതെ പെട്ടെന്ന് ഇങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഒരു പന്തികേട് തോന്നി...
തുടർകഥ വായിക്കുവാൻ 👇
ശ്യാമിന്റെ ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു നിത്യ.
” പ്രഗ്നന്റ് ആയെ പിന്നെ ഞാൻ ഫോൺ അധികം ഉപയോഗിക്കാറില്ല ടാ.. പിന്നിപ്പോ മോള് ജനിച്ചു അവളോടൊപ്പം ആകുമ്പോ ഫോൺ നോക്കാനൊട്ട് തോന്നാറും ഇല്ല… ”
ആ മറുപടി ശ്യാമിന്റെ മുഖത്തും പുഞ്ചിരി വിടർത്തി.
” ഞാൻ പലപ്പോഴും മെസേജ് ഇട്ടിട്ടുണ്ട് പക്ഷെ നിന്റെ മറുപടി കാണാതായപ്പോ ഒരുപക്ഷെ എന്റെ കൂട്ട് വേണ്ടായിരിക്കും എന്ന് തോന്നി അതാണ് ശല്യം ചെയ്യാതിരുന്നത്.”
അതിനു മറുപടി പറയാൻ നിന്നാൽ തർക്കിക്കേണ്ടി വരുമെന്ന് മനസിലാക്കി മൗനമായി നിത്യ. അവളുടെ മൗനത്തിന്റെ അർത്ഥം മനസ്സിലാക്കി തുടർന്നു ശ്യാം.
” അല്ല വഴക്കുണ്ടാക്കാൻ പറഞ്ഞതല്ല.. ഞാൻ മൂഡ് ഉള്ളപ്പോ മാത്രേ നിന്നെ വിളിക്കാറുള്ളു എന്ന് പലപ്പോഴും നീ പരാതി പറഞ്ഞിട്ടുണ്ട്. സത്യത്തിൽ നീ എന്നെ വിളിക്കാറേ ഇല്ല. അങ്ങട് മിണ്ടിയാൽ നേരെ മിണ്ടാറും ഇല്ല… മൂഡ് വരുമ്പോ ഞാൻ അങ്ങട് വരും. അപ്പോ അതൊരു കുറ്റമായി നീ പറയും അതാണ് സംഭവിച്ചിട്ടുള്ളത്. ”
ആ ഒരു വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ നിത്യ ആഗ്രഹിച്ചില്ല.
“അതൊക്കെ പോട്ടെ ശ്യാം കഴിഞ്ഞ കാര്യങ്ങൾ അല്ലേ.. ഞാൻ ഇവിടെ ബാങ്കിൽ വന്നതാ നീയോ.. ചുമ്മാ കറങ്ങാൻ ഇറങ്ങിയതാണോ ”
അവൾ വിഷയം മാറ്റിയത് കൊണ്ട് പിന്നെ തുടർന്നില്ല ശ്യാം.
” ഒരു മൂവി ക്ക് ഇറങ്ങിയതാ ടീ.. പിന്നെന്താ വിശേഷം
ഹസ്ബന്റുമായി ഇപ്പോൾ എങ്ങിനാ.. ഓക്കേ അല്ലേ നിങ്ങൾ ”
ആ ചോദ്യം കേട്ട് അല്പസമയം മൗനമായി നിത്യ.
” ഓക്കേ ആണോ ന്ന് ചോദിച്ചാൽ… ആണെന്ന് പറയാം എന്നാൽ നൂറു ശതമാനം അല്ല.. മോള് ജനിച്ചേ പിന്നെ അവള് മതി ചേട്ടന്… എന്നോട് വീണ്ടും പഴേ പോലൊക്കെ അകൽച്ച തന്നെയാണ്. ഇഷ്ടക്കേട് ഒന്നും ഇല്ല പക്ഷെ വലുതായി അടുക്കാറില്ല. ഒക്കെ എന്റെ വിധിയെന്ന് കരുതി ഞാൻ സമാധാനിക്കുന്നു. ഇനിയുള്ള എന്റെ ജീവിതം മോൾക്ക് വേണ്ടിയാണ്.”
ഭർത്താവുമായി വല്യ അടുപ്പത്തിലല്ല എന്ന അവളുടെ മറുപടി ശ്യാമിന്റെ മനസ്സിൽ ചെറിയൊരു പ്രതീക്ഷയുണർത്തി അല്പ സമയം മൗനമായി അവൻ. ഏറെ നാളുകളായി ഉള്ളിൽ അടക്കി വച്ചിരുന്ന ആശ വീണ്ടും പതിയേ തലയുയർത്തിയതറിഞ്ഞു അവൻ. രണ്ടും കല്പ്പിച്ചു വീണ്ടും നിത്യയോട് ആ ആഗ്രഹം പറയാൻ തന്നെ ശ്യാം തീരുമാനിച്ചു. അതിനായി ആദ്യം അല്പം മുഖവുര കൂടി ചേർത്തു.
” മുൻപ് നമ്മൾ എങ്ങിനാരുന്നു ന്ന് നിനക്ക് അറിയാലോ പക്ഷെ നിങ്ങൾക്ക് ഒരു കുഞ്ഞൊക്കെ ജനിക്കാൻ പോണു ന്ന് അറിഞ്ഞേ പിന്നെ മനഃപൂർവം നിന്നിൽ നിന്നും ഒഴിഞ്ഞു മാറിയതാ ഞാൻ. ഒരിക്കലും ഞാൻ നിനക്ക് ഒരു ടെൻഷൻ ആകരുത് എന്ന് കരുതി.
മനസ്സിൽ പലവട്ടം നിനക്ക് മെസേജ് അയക്കാൻ തോന്നിയതാ പക്ഷെ പരമാവധി പിടിച്ചു നിന്നു . പക്ഷെ… പക്ഷെ ഇപ്പൊ വീണ്ടും നിന്നെ കണ്ടപ്പോ എന്റെ കൺട്രോൾ പോകുവാ നിത്യാ.. നമുക്ക് ഇനി എന്നാ പഴേ പോലെ ഒന്ന് വിളിക്കാൻ പറ്റുക.. വീഡിയോ കാൾ മതി എനിക്ക് ആകെ കൊതി ആയി തുടങ്ങി ”
അവന്റെ ആ ചോദ്യം കേട്ട് ആ മുഖത്തേക്കൊന്ന് നോക്കി നിത്യ. ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നു.
” ശ്യാം പ്ലീസ്… ഇനിയെനിക്കത് പറ്റില്ല.. നിർബന്ധിക്കരുത്. മുൻപെപ്പോഴോ ഹസ്ബന്റിൽ നിന്നു പോലും അവഗണിക്കപ്പെട്ട സമയം നീ തന്ന സൗഹൃദത്തിലും പിന്തുണയിലും നിന്നോട് ഒരിഷ്ടം തോന്നി പോയി എനിക്ക്.
അതുകൊണ്ടാണ് നീ പറയുമ്പോഴൊക്കെ വീഡിയോ കോളിൽ നിന്റെ ഇഷ്ടത്തിന് ഞാൻ നിന്നു തന്നത്. പക്ഷെ ഞാൻ ഇപ്പോൾ ഒരു അമ്മയാണ്. എന്റെ മോളുടെ മുന്നിൽ നല്ലൊരമ്മയാകണം എനിക്ക്.. അതുകൊണ്ട് ഇനി വയ്യ ”
ശ്യാമിന് നിരാശയുളവാക്കുന്നതായിരുന്നു നിത്യയുടെ ആ വാക്കുകൾ. അതുകൊണ്ട് തന്നെ വീണ്ടും അവൾക്ക് മുന്നിൽ കെഞ്ചി അവൻ.
” നിത്യാ പ്ലീസ്.. എന്നെ നിനക്ക് അറിയാലോ… തനിക്ക് ഒരു ശല്യവും ആകില്ല ഞാൻ.. കൊതി കൊണ്ടാ.. മുൻപ് എത്ര വട്ടം നമ്മൾ പരസ്പരം ഇങ്ങനെ വിളിച്ചിട്ടുണ്ട്. ഇതൊരു വല്യ സംഭവമായി കാണേണ്ട നീ… ഒരു ദോഷവും ഇല്ലാതെ വല്ലപ്പോഴും ഒക്കെ ഒരു കോൾ..അത് മതി.. ”
” ശ്യാം എനിക്കറിയാം. നീ ഒരിക്കലും എന്നെ വഞ്ചിക്കില്ല നല്ലൊരു സുഹൃത്താണ് നീ… ചതിക്കാൻ ആയിരുന്നേൽ നിനക്കത് മുന്നേ ആകാമായിരുന്നു കാരണം ഫോണിലൂടെയാണെങ്കിൽ പോലും എന്റെ ശരീരം ഹസ്ബന്റ് കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ വട്ടം കണ്ടിട്ടുള്ള ആളാണ് നീ..
പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ ആ ചിന്തകൾ ഇല്ല ശ്യാം. മനസ്സ് നിറയെ എന്റെ മോളാണ് അവളുടെ ഭാവിയാണ്. മാത്രമല്ല അന്നത്തെ പോലെ ബാച്ചിലർ അല്ല നീ.. നിനക്ക് ഇന്നൊരു ഭാര്യ ഉണ്ട് നിന്നെ വിശ്വസിച്ചു കൂടെ ജീവിക്കുന്നവൾ ”
പരമാവധി ഒഴിഞ്ഞു മാറി നിത്യ. പക്ഷെ വിട്ടില്ല ശ്യാം
” എടോ.. അത് വിട്. എന്റെ മനസ്സിൽ ഓരോരുത്തർക്കും ഓരോ സ്ഥാനം കൊടുത്തിട്ടുണ്ട് ഞാൻ. ഭാര്യയ്ക്ക് ഒരു സ്ഥാനം നിനക്ക് മറ്റൊരു സ്ഥാനം. പിന്നെ നേരിട്ട് സെക്സ് ഒന്നും ചെയ്യുന്നില്ലല്ലോ നമ്മൾ ഇത് വീഡിയോ കാൾ ആളെ പ്ലീസ്.. പ്ലീസ് ഇതൊരു വല്യ സംഭവം ആയി കാണല്ലേ… ഇടയ്ക്കൊക്കെ ഒന്ന് വിളിച്ചു ന്ന് വച്ച് എന്താകാനാണ്. തനിക്ക് ഒരു നഷ്ടവും വരില്ലല്ലോ.. എന്നെ അല്പമേലും വിശ്വാസം ഉണ്ടേൽ.. ഇച്ചിരിയേലും ഇഷ്ടം ഉണ്ടേൽ ഒന്ന് സമ്മതിക്ക് പ്ലീസ് ”
തനിക്കുള്ള കുരുക്കാണ് ആ വാക്കുകൾ എന്ന് നിത്യയ്ക്ക് അറിയാമായിരുന്നു. അവൾക്ക് അവനോടുള്ള ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ പലപ്പോഴും അത് മുതലാക്കിയാണ് അവൻ കോൾ ചെയ്യാൻ നിത്യയെ നിർബന്ധിച്ചിരുന്നത്.
” ശ്യാം.. നീ ഇങ്ങനെ നിർബന്ധിക്കല്ലേ .. നിർബന്ധിച്ചാൽ ഞാൻ വീണ്ടും സമ്മതിച്ചു പോകും കാരണം നിന്നോട് പണ്ട് തോന്നിയ ആ ഇഷ്ടം ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്. പക്ഷെ വീണ്ടും ഞാൻ അത് ചെയ്താൽ പിന്നെ എന്റെ മോളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ആകും എനിക്ക്. ഒന്ന് മനസ്സിലാക്ക് പ്ലീസ്.. ”
നിത്യ കെഞ്ചുകയായിരുന്നു പിന്നെ കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കി ശ്യാം. അതോടെ ഏറെ നിരാശനായി അവൻ. എനിക്കും അവസാനമായി ഒരിക്കൽ കൂടിയൊന്ന് കെഞ്ചി നോക്കി അവൻ. പക്ഷെ ഇത്തവണ നിത്യ സ്വരം കടുപ്പിച്ചു.
” ശ്യാം.. പ്ലീസ്.. ഈ സംസാരം നിർത്തു.. നീയുമായുള്ള കൂട്ട് വിടാൻ എനിക്ക് താത്പര്യം ഇല്ല. പക്ഷെ എന്നെ മുതലെടുക്കാൻ നിൽക്കരുത് നീ പ്ലീസ്.. ”
അതോടെ ശ്യാമിന്റെ പ്രതീക്ഷകൾ പൂർണ്ണമായും നശിച്ചു.
“ഓക്കേ.. ടോ.. സാരമില്ല മനസ്സിലാകുന്നുണ്ട് നിന്നെ.. നിർബന്ധിക്കില്ല ഞാൻ. നല്ലൊരു സുഹൃത്തായി എന്നും ഞാൻ ഉണ്ടാകും.. ”
ആ വാക്കുകൾ അവളുടെ മുഖത്ത് ആശ്വാസത്തിന്റെ കണികകൾ തെളിച്ചു.
” എനിക്കറിയാം ശ്യാം നീ എന്നെ മനസിലാക്കും എന്ന്. നിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നേൽ ഇതിനോടകം തന്നെ പണ്ട് ഞാൻ അയച്ചു തന്നിട്ടുള്ള എന്റെ ന്യൂഡ് ഫോട്ടോസ് കാട്ടി ചിലപ്പോ എന്നെ ബ്ളാക്ക് മെയിൽ ചെയ്തേനെ.. പക്ഷെ നീ അത് ചെയ്യില്ല. ആ ഫോട്ടോസ് പോലും നീ സൂക്ഷിച്ചിട്ടില്ല എന്ന് എനിക്കറിയാം. അതാണ് നിന്റെ ക്വാളിറ്റി. നിന്നെ പോലൊരു സുഹൃത്തിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ”
ഒക്കെയും മൗനമായി നിന്നു കേട്ടു ശ്യാം.സ്നേഹത്തോടെ നിത്യ അവന്റെ കരങ്ങൾ കവർന്നു.
” ഓക്കേ ടാ കാണാം നമുക്ക് ഞാൻ പോട്ടെ മോളെ ഉറക്കി കിടത്തി വന്നതാ സമയം ലേറ്റ് ആയി അവൾ ഉണർന്നാൽ എന്നെ കണ്ടില്ലേൽ ആകെ കരച്ചിൽ ആകും.. ”
“ശെരിയെടി.. ഫ്രീ ആകുമ്പോഴൊക്കെ മെസേജ് ഇട് ”
ശ്യാം അത് പറയുമ്പോൾ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു നിത്യ. അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നും അവൻ . അന്നേരം അവന്റെയുള്ളിൽ നിരാശയായിരുന്നില്ല മറിച്ചു കുറ്റബോധമായിരുന്നു.
പതിയെ തന്റെ ഫോണിന്റെ ഗ്യാലറിയിൽ ഡ്രൈവിനുള്ളിൽ ഒളിപ്പിച്ച ഫോട്ടോസ് ഓപ്പൺ ആക്കി ശ്യാം . അല്പം മുൻപ് നിത്യ പറഞ്ഞ അതേ ഫോട്ടോകൾ പലപ്പോഴായി അവൾ തന്നെ അയച്ചു കൊടുത്ത അവളുടെ ന്യൂഡ് ഫോട്ടോസ്..
എന്നേലും വീണ്ടുമവളെ കാണുമ്പോൾ ഇതുപോലെ നോ പറയുകയാണേൽ പരമാവധി കെഞ്ചി നോക്കിയിട്ടും സമ്മതിച്ചില്ലേൽ ആ ഫോട്ടോസ് കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ആയാലും തന്റെ ഇഷ്ടം നടത്തിയെടുക്കാനായി അവൻ സൂക്ഷിച്ചിരുന്നതാണ് ആ ഫോട്ടോസ്. എന്നാൽ നിത്യ പറഞ്ഞ ആ വാക്കുകൾ.. അവൾ തന്റെ മേൽ അർപ്പിച്ച വിശ്വാസം.. അത് തകർക്കാൻ മനസ്സ് വന്നില്ല ശ്യാമിന്. പതിയെ ആ ഫോട്ടോസ് ഓരോന്നായി ഡിലീറ്റ് ചെയ്തു അവൻ.
‘ പെണ്ണിനോട് എല്ലായ്പോഴും ഒരേ വികാരം മാത്രമാകരുത് ആവശ്യമായ സമയം കൈത്താങ്ങാകുന്നവനാണ് യഥാർത്ഥ സുഹൃത്ത്.. ‘
ആ സത്യം അപ്പോൾ മുതൽ മനസിലാക്കി ശ്യാം. ഇനിയെന്നും
നിത്യയുടെ നല്ലൊരു സുഹൃത്ത് മാത്രമായിരിക്കും താൻ എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണവൻ അവിടെ നിന്നും പോയത്.
എന്നാൽ വീട്ടിലേക്ക് നടക്കുമ്പോൾ നിത്യയുടെ ഉള്ളം ഏറെ ആസ്വസ്ഥമായിരുന്നു
‘ താൻ പറഞ്ഞതല്പം കൂടി പോയോ… അങ്ങിനെ പൂർണ്ണമായും നോ പറഞ്ഞത് ശ്യാമിന് വിഷമമായി കാണുമോ ‘
ആ ചിന്ത അവളെ ആകെ കുഴച്ചു.
‘ആകെ ഒറ്റപ്പെട്ടു പോയ തനിക്ക് ഒരു സമയത്ത് ആശ്വാസമായി നിന്നതാണവൻ ആ അവനെ ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ലായിരുന്നു ‘
ഉള്ളിലെവിടെയോ ഒരു കുറ്റബോധം അവളെ ആകെ ആസ്വസ്ഥയാക്കി.
‘ഈ ഒരു കാരണത്തിൽ ശ്യാം താനുമായുള്ള കൂട്ട് വിട്ടാൽ അതിന്റെ നഷ്ടം തനിക്ക് മാത്രമായിരിക്കും.’
ഈ ചിന്തകൾ അവളുടെ മനസിനെ ആകെ ഉലച്ചു. ഒടുവിൽ ഒരുപാട് വട്ടം മനസ്സിൽ ചിന്തിച്ചു അവൾ വീണ്ടും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.
‘ ഇനിയൊരു വട്ടം കൂടി തന്റെ ആഗ്രഹം അവൻ തുറന്ന് പറഞ്ഞാൽ അന്നേരം നോ പറയാതെ അത് സാധിച്ചു കൊടുക്കണം. അവന്റെ സൗഹൃദം അത്രത്തോളം വലുതാണ് തനിക്ക്.. ‘
അങ്ങിനെ എതിർ ദിശയിലേക്ക് ചിന്തിച്ചു കൊണ്ട് ആ രണ്ട് സുഹൃത്തുക്കളും നടന്നകന്നു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പോലും അവൾക്കറിയില്ല... എങ്കിലും അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു... അവൻ എന്നെങ്കിലും ഒരുനാൾ വിളിക്കും എന്ന ഓർമ്മയിൽ...
( കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...)
No comments
Post a Comment