ഇന്ന് നീ പ്രായത്തിന് മൂത്തവരെ തേടി പോയെങ്കിൽ നാളെ ഇനി എന്തൊക്കെ ചെയ്യും.. ഇനി ഞാൻ എന്തൊക്കെ കാണേണ്ടിവരും എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല...
തുടർകഥ വായ്യിക്കുവാൻ 👇
നിമ്മി അവളുടെ മുഖം കണ്ണാടിയിൽ ഒന്നുകൂടി നോക്കി. ചുളിവുകൾ വീണിട്ടുണ്ട്. കവിളുകൾക്കു പണ്ടത്തെ അത്ര ഭംഗിയില്ല. കയ്യിൽ കരുതിയ ക്രീം വീണ്ടും മുഖത്തിട്ടു. എന്തോ മാറ്റം വന്നെന്ന ആശ്വാസത്തിൽ വേഗം മുടി വാരിക്കെട്ടി ബാഗ് എടുത്തു തോളിൽ ഇട്ടു പോകാനായിറങ്ങി.
“അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ലേ. ”
മകൻ അലൻ അകത്തുനിന്നു വിളിച്ചു ചോദിച്ചു.
“ഇല്ല മോനെ ഇന്ന് അമ്മ ഉച്ച കഴിയുമ്പോൾ ഇങ്ങുവരില്ലേ.. ”
അവൻ അകത്തേയ്ക്ക് കയറിപ്പോയി ബൈക്കിന്റെ കീ എടുത്തുവന്നു.
“ന്നാൽ വാ പോകാം. ”
അവർ രണ്ടുപേരും കൂടി കവലയിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി. ആരൊക്കെയോ തന്നെ തിരിഞ്ഞു നോക്കുന്നപോലെ അവൾക്കൊരു തോന്നൽ.. അവൾ മകനോട് കുറേകൂടി ചേർന്നിരുന്നു.
ബസ് വന്നപ്പോൾ അലന് കൈ ആട്ടി ബൈ പറഞ്ഞവൾ ബസിലേക്ക് കയറി. ബസിൽ തിരക്ക് കുറവായതുകൊണ്ട് സൈഡ് സീറ്റിൽ തന്നെയിരുന്നു..
ബസിലെ ദേവരാജൻ മാഷിന്റെ ഗാനങ്ങൾ മനസ്സിനെ തന്റെ ജീവിതത്തെ കണ്ണുകളിലേയ്ക് എത്തിച്ചു…
ആദ്യമായി തോമസ് തന്റെ ജീവിതത്തിലേയ്ക്ക് വന്നത്. തികച്ചും സ്വാഭാവികമായ ഒരു കല്യാണാലോചന തന്നെ ആയിരുന്നു. വിദേശത്താണ് ജോലി. ഉയർന്ന വിദ്യാഭ്യാസം. വിവാഹശേഷം തന്നെയും കൂടെകൊണ്ടുപോകാനാണ്.
ഒന്നും വേണ്ട നല്ല ഒരു പെണ്ണിനെ മതി. വീട്ടുകാർക്ക് പിന്നെ ഒന്നും കൂടുതൽ തിരക്കി അറിയേണ്ടി വന്നില്ല. മാസങ്ങൾക്ക് ശേഷം ആ ചടങ്ങു നടന്നു. എന്റെ വിവാഹം.
കല്യാണത്തിന് മുൻപ് പെണ്ണിന് ചെക്കന്റെ വീട് കാണാൻ പറ്റില്ലല്ലോ. ചെന്നുകയറിയ ആദ്യ പടി ചവിട്ടിയപ്പോഴേ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ് കൈപിടിച്ച് അകത്തുകയറ്റിയത്.
നല്ല സമാധാനവും സന്തോഷവും ഒക്കെയായി ദിവസങ്ങൾ ഓരോന്നായി അങ്ങനെ കടന്നുപോയി. ആദ്യത്തെ മാസമായതുകൊണ്ട് പെട്ടന്ന് ലീവ് തീർന്നതറിഞ്ഞില്ല. ഒന്നര മാസം….
തോമസ് പോയി കഴിഞ്ഞപ്പോൾ മുതലാണ് ഞാൻ ആ വീട്ടിലെ കാഴ്ചകൾ ശെരിക്കു കാണുന്നത്.
അമ്മയുണ്ടെങ്കിലും എല്ലാം ഏടത്തിയുടെ കയ്യിലാണ്. ചേട്ടന്റെയും അനിയന്റെയും സമ്പാദ്യമുൾപ്പടെ..തോമസ് നാട്ടിൽ നിന്ന്പോയിട്ടു വിളിക്കുന്നതെല്ലാം ഏട്ടത്തിയെ ആണ്. തനിക്ക് ഫോൺ ഉണ്ടേലും ചേട്ടത്തിയുടെ ഫോണിൽ വിളിച്ചാണ് തന്നോട് സംസാരിച്ചിരുന്നത് അതും ചേട്ടത്തിയുടെ മുൻപിൽ വച്ച്.
ഒരു ഭർത്താവിനോടായി പറയേണ്ട കാര്യങ്ങൾ പലതും തൊണ്ടയിൽ കുരുങ്ങി മരിച്ചു. തിരിച്ചു വിളിച്ചാൽ നീ എന്തിനാ നിമ്മി കാശുകളയുന്നെ ഞാൻ വിളിക്കുന്നുണ്ടല്ലോ ന്ന് പറഞ്ഞു ഫോൺ കട്ട് ആക്കും. ഇത് സ്ഥിരമായപ്പോൾ ആ വീട്ടിൽ താൻ വെറുമൊരു പെണ്ണാണെന്ന് മനസ്സിലായി.
ചേടത്തിയ്ക്ക് തോമസിന്റെയും ചേട്ടത്തിയുടെ ഭർത്താവ് സ്റ്റീഫന്റെയും കോളുകൾ അല്ലാതെ വേറെയും വിളികൾ ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ടും ഒരു വാക്ക് ഉരിയാടാൻ സാധിക്കാത്ത തന്റെ നിസ്സഹായാവസ്ഥ.. അമ്മയ്ക്ക് മാത്രം എല്ലാം മനസ്സിലായി.
അമ്മ പറഞ്ഞു “ഒന്നും മോള് മിണ്ടാൻ പോകേണ്ട അവള് കൈവിഷം കൊടുത്തിട്ടേക്കുവാ അവന്മാരെ.”
അമ്മയുടെ വാക്കുകൾ നെഞ്ചിലേറ്റി ഒന്നും മിണ്ടാതെ ജോലിക്കുപോകുന്ന കാര്യത്തെ പറ്റി ഒരിക്കൽ തോമസിനോട് ചോദിച്ചു.
വിരോധമൊന്നും പറഞ്ഞില്ല ഏട്ടത്തിയോട് ചോദിക്കാൻ പറഞ്ഞു. ഒരു വിധത്തിൽ മനസ്സില്ല മനസ്സോടെ അവർ സമ്മതിച്ചു. പിന്നെ തന്റെ ലോകം പഠിപ്പിക്കലും കുട്ടികളും ഒക്കെയായി മാറി. ഇടയ്ക്കെപ്പോഴോ ഏട്ടത്തി കേൾക്കില്ലന്നു ഉറപ്പുവരുത്തി തോമസ് പറഞ്ഞിരുന്നു “അടുത്ത വരവിനു നിന്നെ ഞാൻ ഇങ്ങു കൊണ്ടുപോരാം എന്ന്.”
ഒരു വൈകുന്നേരം ഞാൻ ജോലികഴിഞ്ഞു വീട്ടിൽ വന്നപ്പോൾ വീട്ടിലെ ബഹളത്തിൽ നിന്നു മനസ്സിലായി തോമസ് വന്നിട്ടുണ്ടെന്ന്. കാണാനായി ആർത്തിപിടിച്ചു ഓടി ചെന്നപ്പോൾഏടത്തിയുടെ .
അടുത്ത് സോഫയിൽ ഇരുന്നു അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നും പെറുക്കി അവരുടെ മടിയിൽ വക്കുന്നു. താൻ ഓടിക്കിതച്ചു ചെന്നപോലും നോക്കാതെയാണ് അവർ തമ്മിൽലുള്ള സന്തോഷപ്രകടനങ്ങളൊക്കെ….
ഞാൻ റൂമിൽ എത്തി ഡ്രസ്സ് മാറി ഉമ്മറത്തേക്ക് വന്നു. എന്നെ കണ്ടപ്പോൾ തോമസ് മുഖമുയർത്തി നോക്കി
“ആ നീ വന്നോ ഞാൻ കണ്ടില്ല… ”
ഞാൻ ഒന്ന് പുഞ്ചിരിച്ചു.
“സ്റ്റീഫൻ വൈകിട്ട് വരും അപ്പോൾ നമുക്ക് ഒരുമിച്ചു കറങ്ങാൻ ഒക്കെപോകാം. ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലട്ടെ… പോത്തിറച്ചി വെന്തുകാണും. ”
ഇതും പറഞ്ഞ് ഏട്ടത്തി എന്നെ പുച്ഛത്തോടെ നോക്കി അടുക്കളയിലേയ്ക്ക് പോയി.
എപ്പോഴും ഉള്ള പുകിലൊക്കെ തന്നെ എങ്കിലും വൈകിട്ട് പുറത്തുപോകുമ്പോഴെങ്കിലും തോമസിനോട് എന്തേലുമൊക്കെ സംസാരിക്കാൻ പറ്റുമെന്ന് കരുതിയ എനിക്ക് തെറ്റി.
കാർ ഡ്രൈവ് ചെയ്തപ്പോൾ ഏട്ടത്തി തോമസിനൊപ്പം മുൻ സീറ്റിൽ തന്നെ. തോമസ് പുറകിലിരുന്നപ്പോൾ അവരും കൂടെ തന്നെ. തിരിച്ചു വീട്ടിൽ വന്നപ്പോഴേ കുപ്പിപൊട്ടിക്കലും ബഹളവും. ആകെ എനിക്ക് തലപെരുത്തിട്ടു വയ്യ. ഞാൻ റൂമിൽ കയറി നേരത്തെ കിടന്നു. പുറത്തെ ബഹളം നന്നായി കേൾക്കാം ഒപ്പം വാക്കുകൾ കുഴയുന്ന ഏടത്തിയുടെ ശബ്ദവും.
റൂമിന്റെ വാതിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഞാൻ കതകിന്റെ കുറ്റിയെടുത്തത്. മ ദ്യ ത്തിന്റെ രൂക്ഷ ഗന്ധത്തോടെ തോമസ് തന്നെ വാരിപ്പുണർന്നു. ആ മീശയുടെ അരികുകൾ തന്നെ പെട്ടന്ന് എന്തോ ഓർമിപ്പിച്ചപോലെ…
അതുവരെ താൻ കാത്തുവച്ച ദേഷ്യത്തിന്റെ പെരുംകടൽ ഉള്ളിലേയ്ക്ക് വലിഞ്ഞു.തന്നെ പൊക്കിയെടുത്തു തോമസ് കട്ടിലിലേക്കിട്ടു. വിവാഹം കഴിഞ്ഞു തോമസ് പോയിക്കഴിഞ്ഞ അന്നുമുതലുള്ള തന്റെ ഇഷ്ടങ്ങൾ..
അയാളുടെ കൈകൾ ഒരു മുല്ലവള്ളിപോലെ തന്റെ ശരീരത്തിലേയ്ക്ക് പടർന്നു കയറി. അപ്പോൾ എനിക്ക് തോന്നി ഇത്ര കുടിച്ചിട്ടും തോമസിന്റെ ബോധം പോയിട്ടില്ല. ഇത്രയും സ്നേഹം തന്നോട് ഉണ്ടായിരുന്നോ.. വെറുത അടക്കിപ്പിടിച്ച കുറ്റപ്പെടുത്തലുകൾ എല്ലാം എവിടേക്കോ എടുത്തെറിയപ്പെട്ടപോലെ..
രാവിലെ ഷവറിലെ വെള്ളത്തുള്ളികൾ ശരീരത്തേയ്ക്കു പതിച്ചപ്പോഴാണ് എവിടെയൊക്കെയോ ചെറീയ നീറ്റൽ. ഇന്നലത്തെ സ്നേഹസമ്മാനമാണ്. എങ്കിലും എന്നിൽ ഒരു ഭാര്യയുടെ ആനന്ദമുണ്ടായിരുന്നു. കുളികഴിഞ്ഞു വന്നു കട്ടിലിൽ നോക്കിയപ്പോൾ തോമസ് അപ്പോഴും ഉറക്കത്തിലാണ്.
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു തനിക്ക് ഭർത്താവെന്നു പറയുമ്പോൾ.. തന്നെ മാത്രം സ്നേഹിച്ചു തന്നോടൊപ്പം ആഗ്രഹങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് ഇത്തിരി പിണക്കങ്ങളും ഒക്കെയായി ഒരു കുഞ്ഞു ജീവിതം.
ജീവിതം അഡ്ജസ്റ്മെന്റും കോംപ്രമൈസും അല്ല അറിഞ്ഞു മനസ്സിൽ സ്നേഹിക്കണം മനസ്സിലാക്കണം എന്നൊക്കെ ചിന്തിച്ചു നടന്ന ഞാൻ ഇപ്പോൾ… അവൾ നെടുതായൊന്നു നിശ്വസിച്ചു.
അടുക്കളയിൽ കയറി ചായ ഇടാൻ ചെന്നപ്പോഴേ ഓഡർ വന്നു.
“തോമസിന് ഞാൻ ചായ കൊടുക്കാം നീ ആ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വെക്ക് ”
ഇതുവരെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന സ്വപ്നങ്ങളല്ല ഇനി ഉണ്ടാകാൻ പോകുന്നതാണ് ജീവിതമെന്നു അവൾ മനസ്സിൽ ഓർത്തു. ഏട്ടത്തി ചായയുമായി പോയിട്ട് കുറേനേരമായിട്ടും കാണാത്തതുകൊണ്ട് പതിയെ റൂമിൽ ചെന്നത്.
അവിടെ തോമസിന്റെ ഒപ്പം തന്റെ കിടക്കയിൽ കയറി ഇരുന്നു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. തന്നെ കണ്ടപ്പോൾ രണ്ടുപേരും ഒന്ന് ചൂളിപ്പോയി.
” നീ എന്താ നിമ്മി ചാടിക്കേറി വരുന്നത്”
“പിന്നെ ഞാൻ വാതിലിൽ മുട്ടിയിട്ടു വരണോ.”
നിമ്മിയുടെ മറുപടി കേട്ട് ഏട്ടത്തി ഒന്നും പറയാതെ മുറിവിട്ടുപോയി.
തോമസും അപ്പോൾ തന്നെ എഴുനേറ്റു കുളിച്ചു ഡ്രസ്സ് മാറി പുറത്തേയ്ക്ക് പോയി. നിമ്മി പതിവുപോലെ സ്കൂളിലേക്കും. രാവിലത്തെ കാഴ്ചകൾ എത്ര ശ്രമിച്ചിട്ടും അവർക്കിടയിൽ ഒന്നുമില്ല എന്ന് വിശ്വസിക്കാൻതന്റെ മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു.
പിന്നീടുള്ള ഓരോ ദിവസങ്ങളും ഓരോ യുഗങ്ങൾ തന്നെയായിരുന്നു സ്റ്റീഫൻ ചേട്ടൻ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി.എന്നും ഞങ്ങൾക്കിടയിൽ തലയ്ക്കുമീതെയുള്ള വാളായി അവരങ്ങനെ നിന്നു.
എന്ത് കാര്യത്തിനും എന്തിനും ഏതിനും അവരാണ് തോമസിനൊപ്പം. ഞാൻ വെറും കാഴ്ചക്കാരി. ചോദ്യം ചെയ്യൽ കൂടിയപ്പോൾ മുറി വിട്ടു പുറത്തുപോയി തുടങ്ങി.
ഞാൻ കരുതി പുറത്തെവിടെയെങ്കിലും പോകുന്നതാകുമെന്നു. ഒരു ദിവസം വെള്ളമെടുക്കാൻ വേണ്ടി അടുക്കളയിൽ കയറിയപ്പോൾ ചേട്ടത്തിയുടെ മുറിയിലെ അടക്കിപ്പിടിച്ച സംസാരം. തുറന്നുകിടന്ന ജനൽ പാളിയുടെ കർട്ടൻ മാറ്റിയപ്പോൾ കണ്ട കാഴ്ച… തന്റെ ശരീരകമാകെ തണുത്തുപോയി..
പിന്നീടുള്ള ദിവസങ്ങളിൽ ഒരുപാട് ആലോചിച്ച് ഒരു തീരുമാനമെടുത്തു.. സ്കൂളിൽ പോക്ക് നിർത്തി.സദാസമയവും വീട്ടിൽ തന്നെ. അത് അവരുടെ സൗകര്യത്തെ കുറച്ചൊന്നു അസ്വസ്ഥമാക്കി. എന്തുപറഞ്ഞാലും വഴക്കിലേയ്ക്ക് കൊണ്ടുപോകാതെ കാര്യങ്ങൾ സമാധാനത്തോടെ സംസാരിച്ചു.
രാത്രിയിൽ തനിക്ക് ഇഷ്ടമല്ലെങ്കിലും അയാൾക്ക് വേണ്ടുന്നതെല്ലാം ഞാൻ കൊടുത്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ ചേട്ടത്തി കാരണമില്ലാതെ തന്റെ മേലെ തട്ടിക്കയറാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടിയില്ല. പതിയെ അയാളെ എന്നിലേയ്ക്ക് തന്നെ നിർത്താൻ ഞാൻ ശ്രമിച്ചു.
അങ്ങനെ ഒരു വിധത്തിൽ ലീവ് നീട്ടി എന്നെയും കൂടി കൂടെ കൊണ്ടുപോകാനുള്ള തീരുമാനമെടുപ്പിച്ചു. ചേട്ടത്തിയുടെ എതിർപ്പിനുമുന്പിൽ അയാൾ ഒന്നും മിണ്ടാതെ എന്നെയും കൊണ്ട് നാടുകടന്നു. അന്യനാട്ടിൽ ജോലിക്കുപോകുന്ന ഓരോ ഭർത്താക്കന്മാരുടെയും ബുദ്ധിമുട്ടുകൾ..
അയാൾക്ക് അവിടെ സ്വന്തമായി ഒരു റൂം പോലുമില്ലായിരുന്നു. എന്നെ കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ടു കൂട്ടുകാർ വേറെ മാറി താമസിക്ക്കാമെന്നേറ്റു. അങ്ങനെ ഒരു കൊച്ചു മുറിയിൽ ഞങ്ങൾ വീണ്ടും ജീവിതം തുടങ്ങി. അന്നുമുതൽ സത്യത്തിൽ ഞാൻ സമാധായികയായിരുന്നു.
ശല്യത്തിനായി ആരും ഇങ്ങോട്ട് വരില്ലല്ലോന്ന്.മൂന്നു നാല് വർഷം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. തോമസിന്റെ അമ്മയുടെ മരണത്തെ തുടർന്ന് വീണ്ടും നാട്ടിലേയ്ക്ക് എടുത്തെറിയപ്പെട്ടപോലെ ആയി ഞാൻ. അവിടത്തെ ജോലി മതിയാക്കി അയാൾ എന്നെ തോൽപിച്ചു.
കുടുംബത്തിൽ നിന്ന് മാറി താമസിക്കാമെന്നു പലതവണ പറഞ്ഞെങ്കിലും അയാൾ ചേട്ടത്തിയെയും എന്നെയും ഒരുപോലെ കൊണ്ടുപോകാനാണ് നോക്കിയത്. ചേട്ടനെ എല്ലാം അറിയിക്കാൻ ഞാൻ മുതിർന്നെങ്കിലും ചേട്ടൻ അതൊന്നും കാര്യമായെടുത്തില്ല. അവൾക്ക് അവൻ മോനെ പോലെയാണെന്ന് പറഞ്ഞു.
ഇതിനിടയിൽ ഞങ്ങൾക്ക് അലൻ ഉണ്ടായി. അവന്റെ പഠിപ്പിനും ചിലവിനും ഒക്കെയായി ഞാൻ വീണ്ടും പഠിപ്പിക്കാൻ പോയി തുടങ്ങി.എന്നും തോമസ് ഓരോ കാരണങ്ങൾ പറഞ്ഞായിരുന്നു വഴക്ക്. എല്ലാം സഹിച്ചു… പക്ഷെ ഒരിക്കലുണ്ടായ വഴക്കിൽ അലന്റെ പിതൃത്വം ചോദ്യം ചെയ്തപ്പോൾ പിന്നെ താൻ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയ നല്ല ഒന്നാന്തരം തടികൊണ്ട് അയാളുടെ കാല് രണ്ടും തല്ലിയൊടിച്ചു. കലി തീരും വരെ പൊതിരെ തല്ലി.
എന്തായാലും തല്ല് പകുത്തുവാങ്ങാൻ അവൾ മുന്നോട്ട് വന്നില്ല. ഒരു ഓട്ടോ വിളിച്ച് അയാളെ ആശുപത്രിയിൽ ആക്കിയിട്ട് തന്റെ മകനെയും എടുത്തുകൊണ്ടു അവിടുന്നിറങ്ങി. അങ്ങനെ എന്റെ ജീവിതത്തിൽ ഞാനും മോനും മാത്രമായി.
ബാഗിലെ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ എന്തോ ഒരു മയക്കത്തിൽ നിന്നെന്നപോലെ ഞെട്ടി. ഫോണിന്റെ ഡിസ്‌പ്ലേയിൽ “രതീഷ് ” എന്നെഴുതി കാണിച്ചു. പെട്ടന്ന് വന്ന ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്യാനാണ് തോന്നിയത്.
ആ പേരിനോടുള്ള മനസ്സിലെ അമർഷം വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നു
“കോളേജ് ജംഗ്ഷൻ.. “കണ്ടക്ടറിന്റെ ഡോറിലടിച്ചുള്ള വിളി കേട്ട് ഞെട്ടിഎണീറ്റു. കോളേജിന്റെ ക്യാമ്പസിനുള്ളിൽ കയറിക്കഴിഞ്ഞാൽ അവിടെ വേറൊരു ലോകമാണ്. പലതരത്തിലും പല സാഹചര്യങ്ങളിലും വളരുന്ന കുട്ടികൾ.
ചിലർക്ക് പഠനം ഭാവിയാണ് ചിലർക്ക് നേരമ്പോക്കും… പെട്ടന്ന് പോകേണ്ടതുകൊണ്ട് ക്ലാസ്സ് വേഗം തീർത്തു. സ്റ്റാഫ് റൂമിൽ നീരാജയോട് യാത്ര പറഞ്ഞിറങ്ങാൻ നേരം ഫോൺ വീണ്ടും ബെല്ലടിച്ചു. അവൾ ഫോണെടുത്തുനോക്കിയിട്ട് സ്വിച്ച്ഓഫ് ആക്കിവച്ചു.
മനസ്സിന് സുഖമില്ലാത്തതുകൊണ്ടാണോ എന്തോ നല്ല ഷീണം. വീട്ടിലെത്തിയ ഉടനെ കട്ടൻ കാപ്പി ഉണ്ടാക്കി.
ബാൽക്കണിയിലെ കാഴ്ചകൾക്കൊപ്പം കട്ടൻ ചെറുചൂടോടെ ചുണ്ടോടു ചേർത്തു. അപ്പോഴാണ് ഫോൺ ഓഫാണെല്ലോന്നോർത്തത്.
ഫോൺ ഓൺ ആക്കിയതും രതീഷിന്റെ കുറെ മെസ്സേജുകൾ വാട്സ്ആപ്പ് നോട്ടിഫിക്കേഷനിൽ ഓടിക്കളിച്ചു. അവൾ തെല്ലു ഭയത്തോടെ അത് ഓപ്പൺ ആക്കി.
“നീ ഞാൻ വിളിച്ചാൽ ഫോൺ എടുക്കണ്ട. എന്നെ ഒഴിവാക്കി എത്ര നാൾ നടക്കും . നിന്റെ വീട്ടിലോട്ട് വരുന്നുണ്ട് ഞാൻ. ഇന്നുതന്നെ.. ”
അവൾ ഫോണിന്റെ സ്‌ക്രീനിലെ ബാക്ക് ബട്ടൺ പ്രെസ്സ് ചെയ്തുപിടിച്ചു. ഫോൺ കട്ടിലിലെയ്‌ക്കെറിഞ്ഞു. ജനൽ പിടികളിൽ പിടിച്ചു വിദൂരതയിലേയ്ക് നോക്കി.
ആദ്യമായി മകന്റെ ഒപ്പം രതീഷ് തന്റെ മുൻപിൽ വന്നത്. അവന്റെ കൂട്ടുകാരൻ ആയതുകൊണ്ട് ഒന്നിലും അവനെ മാറ്റിനിർത്തിയില്ല. കാഴ്ച്ചയിൽ അവന്റെ അത്ര പ്രായമോ അല്ലെങ്കിൽ അവനെക്കാൾ ഒന്നോ രണ്ടോ വയസ്സ് മൂത്തതോ ആകാം. ആദ്യമൊക്കെ അമ്മേ ന്നുതന്നെ അവനും വിളിച്ചു. പിന്നെ ആരുമില്ലാത്തപ്പോൾ അവന്റെ സന്ദർശനങ്ങൾ. തന്റെ ശരീര വടിവുകൾ ഓരോന്നായി ചുഴിഞ്ഞുള്ള അവന്റെ നോട്ടം.
ആദ്യം തോന്നി എനിക്ക് തോന്നിയതാകാം. മകന്റെ പ്രായമുള്ള ഒരാൾ.. അതും അവന്റെ കൂട്ടുകാരൻ. ഏയ് തന്റെ തെറ്റിദ്ധാരണയാകും. പക്ഷെ പിന്നീട് ഞാൻ അറിയാതെ അവനെ ഞാൻ നിരീക്ഷിച്ചു തുടങ്ങി. അത് തന്റെ തോന്നലല്ലന്നു മനസിലാകുതോറും മനസ്സ് ആളിക്കത്തി.
ഒരു ദിവസം അവൻ ആരുമില്ലാത്തപ്പോൾ വീടിന്റെ തുറന്നിട്ട വാതിൽ വഴി ഒച്ചയുണ്ടാക്കാതെ അകത്തുകയറി.. അടുക്കളയിൽ നിന്ന ഞാൻ എന്തോ നിഴൽ എന്റെ കൂടെ ഉള്ളപോലെ തോന്നി പിന്തിരിഞ്ഞു നോക്കിയപ്പോൾ…പിന്നിൽ അവൻ എന്റെ അടുത്തായി..
ഞെട്ടിപ്പോയ ഞാൻ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. മേലാൽ ഇവിടെ കയറരുതെന്നു പറഞ്ഞു. അടികിട്ടിയപ്പോൾ ഒരു പുച്ഛ ഭാവത്തിൽ വേട്ടപ്പട്ടിയുടെ നോട്ടം പോലെ എന്റെ ശരീരത്തിലേയ്ക്കായുയിരുന്നു അവന്റെ കണ്ണ്.
“അടികിട്ടിയാലും നിന്നെ ഞാൻ വിടില്ല. നീ കാത്തിരുന്നോ ഞാൻ വീണ്ടും വരും. ”
അതും പറഞ്ഞത് അവൻ ഇറങ്ങിയപ്പോൾ തന്റെ മാനം തിരിച്ചുകിട്ടിയതിനു ദൈവത്തോട് ഞാൻ നന്ദി പറഞ്ഞു.
പിന്നീടെപ്പോഴും എന്റെ നമ്പറിലേയ്ക്ക് അവൻ നിരന്തരം ശല്യം തുടങ്ങി. മകനോട് പറയാമെന്നു കരുതി പിന്നെ ഓർത്തു അവനോട് പറയാൻ പോയാൽ അവൻ ദേഷ്യത്തിന് എന്തേലും… കാര്യങ്ങൾ കൂടുതൽ വഷളാകും. അവൾ മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങൾ എടുത്തു.
“ഞാൻ തന്നെ മതി… ഒരു പെണ്ണിന്റെ മാനം കാക്കാൻ അവൾ തന്നെ മതി. ”
സ്റ്റഡി ലീവ് കഴിഞ്ഞു അലൻ ബാംഗ്ലൂറിലേയ്ക്ക് തിരിച്ചുപോവ്വാണ്. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അവൻ ഇവിടെ നിന്നുപോകും. അതുകഴിഞ്ഞേ രതീഷ് വരൂ. അവനറിയാം അലൻ ഇന്ന് പോകുന്ന കാര്യം.
ഞാൻ അലമാരയിൽ നിന്ന് എനിക്കേറ്റവും കൂടുതൽ ചേരുന്ന ഒരു സാരിയെടുത്തു.
മുടിയിഴകളിൽ ഹെയർ സ്പ്രൈ ചെയ്തു ഒതുക്കി കെട്ടി. അധികം ഒരുക്കമില്ലാതെ എന്നാൽ ഒരുങ്ങി ഞാൻ അവനെയും കാത്തു നിന്നു. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് കാളിങ് ബെൽ ശബ്‌ദിച്ചു. നെഞ്ചിൽ ഭയം പെരുമ്പറ കൊട്ടി. എങ്കിലും അതിൽ നിന്നും എന്തോ ഓർത്തെടുത്ത പോലെ അവൾ ധൈര്യം സംഭരിച്ചു. കതക് തുറന്നു.
“ഓ.. എന്നെ കാത്തിരിക്കയായിരുന്നല്ലേ.. “അവന്റെ ശ്വാസത്തിലെ മ ദ്യത്തിന്റെ ഗന്ധം അവൾക്ക് ഓക്കാനം വന്നു.
“നീ ഇരിക്ക്. ” അവൾ കസേര ചൂണ്ടി കാണിച്ചു.
കസേരയിൽ എന്തോ ഭാരം വച്ചമാതിരി ആടികുഴഞ്ഞവൻ ബലത്തെ ഇരുന്നു.
ഒരു ടേബിളിനപ്പുറം രണ്ടു കസേരകളിലായി ഞങ്ങൾ ഇരുന്നു.
“നീ എന്നെ തല്ലിയങ്ങു ഒഴിവാക്കാമെന്ന് കരുതിയോ. അവിടെ നിനക്ക് തെറ്റി. നിന്നെ കൂടുതൽ ഇഷ്ടപെടുകയാണ് ഞാൻ ചെയ്തത്. എന്റെ ഉറക്കത്തിലും എന്റെ സന്തോഷങ്ങളിലും എല്ലാം നീ വന്നു.
”എന്റെ ഉറക്കം കെടുത്തി എന്റെ സന്തോഷം നശിപ്പിച്ചു. എന്നിട്ട് നീ അങ്ങനങ്ങു കൊച്ചമ്മയാകണ്ട ” ഇതും പറഞ്ഞവൻ ടേബിളിൽ ആഞ്ഞടിച്ചു. അവൻ ഇരുന്ന കസേര അപ്പോൾ ചെറുതായൊന്നു ആടിയുലഞ്ഞു. പെട്ടന്നവൾ ഫോണിൽ എന്തോ നോക്കിയിട്ട് ഫോൺ ടേബിളിലേയ്ക്ക് മാറ്റി വച്ചു.
“രതീഷ് ഞാൻ എന്തിനാണ് നിന്നെ തല്ലിയതെന്നു നിനക്ക് നന്നായി അറിയാം. ”
“എനിക്കറിയാമെടി അതാണ് ഞാൻ വീണ്ടും വന്നത്. നിന്നെ എനിക്ക് വേണം. ”
“ഓഹോ അങ്ങനെയെങ്കിൽ നീ ഞാൻ പറയുന്നത് കേൾക്കേണ്ടി വരും. ” അവൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേയ്ക്കു നോക്കി.
“എന്തു കാര്യമാ നിനക്ക് പറയാനുള്ളത്. നിന്റെ ഭർത്താവ് നിന്റെ സ്വഭാവ ഗുണം കൊണ്ട് പണ്ടേ ഇട്ടിട്ടുപോയി. പിന്നെ നീ ആരെയും കൂടെ കിടത്തിയിട്ടുപോലുമില്ലെന്നാകും. അതൊക്കെ എല്ലാവരും പറയുന്നതാടി. നീ ഇങ്ങനെ ഈ പ്രായത്തിലും തളിർത്തു നിൽകുമ്പോൾ.. ”
അവൻ അവളുടെ ശരീരത്തിലേയ്ക്ക് ആർത്തിയോടെ നോക്കി.
“നിന്റെ ഇഷ്ടങ്ങൾ ഞാൻ സാധിച്ചുതരാമെന്നു പറഞ്ഞില്ലേ.. പക്ഷെ ഒരു കാര്യം..”
അവൻ കുഴഞ്ഞ കണ്ണുകൾ ഉയർത്തി അവളെ നോക്കി “എന്താ ന്നുവച്ചാൽ വേഗം പറഞ്ഞു തൊലയ്ക്ക്”
“നീ ആദ്യമെന്നെ താലി കെട്ടണം. പിന്നെ എന്റെ മോൻ അലനെക്കൊണ്ട് നിന്നെ പപ്പാന്നുഞാൻ വിളിപ്പിക്കും. പിന്നെ നാട്ടുകാരുടെയൊക്കെ മുൻപിൽ നിന്റെ ഭാര്യയായി എന്നെക്കൊണ്ടു നടക്കണം..”
അവൻ പൊട്ടി ചിരിച്ചു. ടേബിളിന്റെ പുറത്ത് അടിച്ചു ശബ്ദമുണ്ടാക്കി വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു
ചിരിക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു” നിന്നെയൊക്കെ… കെട്ടി..” “എനിക്കെന്താ വട്ടാണോ അതിനൊക്കെ.
അവന്റെ ചിരി തീരും വരെ അവൾ നോക്കി ഇരുന്നു.
“പിന്നെന്തിനാടാ നാണംകെട്ടവനെ നീ എന്റെ പുറകെ വന്നത്..? “അമ്മയുടെ പ്രായമുള്ള എന്നോട് നിനക്ക് തോന്നിയ വികാരം….
അവൾ ബാക്കി പറയും മുൻപ് അവന്റെ മുഖത്തെ ചിരിമാഞ്ഞു. അവൻ അവളുടെ കഴുത്തിൽ കയറിപ്പിടിച്ചു. കുറെ നേരമായി നീ ഇങ്ങനെ കൊതിപ്പിച്ചു നിൽക്കുന്നു.
അതുവരെ കത്തിജ്വലിച്ച അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ഭാവം അവൾ മാറ്റി.
“ഇവിടെ വച്ചാണോ എന്റെ റൂമിലേയ്ക്ക് വാ നീ. അവിടെയാകുമ്പോൾ…”
അങ്ങനെ വഴിക്കു വാ നീ. എനിക്കറിയാം നീ ബുദ്ധിയുള്ളവളാ.. നീ എന്നെ അങ്ങനെയങ് വിട്ടുകളയില്ല”
ഞാൻ അവനുമുൻപേ എന്റെ റൂമിലേയ്ക്ക് നടന്നു. വാതിലിൽ എത്തിയിട്ട് ഒരു നിമിഷം
ആലോചിച്ചു നിന്നിട്ടവൻ ഇടറുന്ന കാലുകളോടെ അവളുടെ കട്ടിലിൽ ഇരുന്നു.
കട്ടിലിൽ തിരിഞ്ഞിരിക്കുന്ന ആ സ്ത്രീ രൂപത്തിന്റെ മുഖം പിടിച്ചു തന്നിലേക്ക് തിരിച്ചപ്പോൾ അവൻ ഞെട്ടിപോയി.
തന്റെ വീര്യവും മ ദ്യത്തിന്റെ കെട്ടും ഒരുപോലെ അവനിൽ നിന്ന് ഉരുകിയിറങ്ങി.
“അമ്മ.. ” അവൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു.
അമ്മ അവന്റെ മുഖത്തേയ്ക്ക് ആഞ്ഞടിച്ചു പൊതിരെ തല്ലി.
“നാണംകെട്ടവനെ.. നീ ഇവളുടെ അടുത്ത് എത്തിയതുകൊണ്ട് നിന്റെ തനിനിറം ഞാൻ അറിഞ്ഞു. അല്ലെങ്കിൽ അമ്മയുടെ ഒപ്പം പഠിച്ച ഇവളെ അമ്മയെപ്പോലെ കാണാതെ നീ കാമം കൊണ്ട് നോക്കി..
നീ ഇന്ന് ഇവിടെ വരുമെന്ന് ഇവൾ പറഞ്ഞെങ്കിലും ഞാൻ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു “എന്റെ മകൻ വരില്ല. ”
അപ്പുറത്തെ നിന്റെ സംസാരം മുഴുവൻ ഞാൻ കേട്ടു അപ്പോഴും ഞാൻ കരുതി തെറ്റുമനസ്സിലാക്കി നീ തിരികെ പോകുമെന്ന്..
പക്ഷെ.. അതെല്ലാം.. “ഒരമ്മയ്ക്ക് മാത്രേ അങ്ങനെ മക്കളെ കുറിച്ച് ഇപ്പോൾ അവൻ മാറിചിന്തിക്കും” എന്ന് ചിന്തിക്കാനാകൂ.
“അമ്മേ.. എന്നോട് ക്ഷമിക്ക് അമ്മേ.. ഞാൻ..”
അവൻ അവരുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.
“നിന്നോട് ക്ഷമിക്കാനോ.. ഇന്ന് നീ അമ്മയുടെ പ്രായമുള്ളവരെ തേടിപോയെങ്കിൽ നാളെ നീ അമ്മയെ തേടിവരും അതുകഴിഞ്ഞു നിന്റെ അനിയത്തിയെ അതുകഴിഞ്ഞു പിഞ്ചു കുഞ്ഞുങ്ങളെ.. അങ്ങനെ നീ തുടരും.. ”
അവൻ നിമ്മിയുടെ കാലുപിടിച്ചു. “ഇനി ഒരിക്കലുമില്ല.. “അമ്മയെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്.. എന്റെ അമ്മ..
“നിനക്ക് ഇപ്പോൾ നോവുന്നുണ്ടല്ലേ.. അപ്പോൾ നീ എന്നെ നോക്കിയ ഓരോ നോട്ടത്തിലും ഞാൻ എന്തുമാത്രം വേദനിച്ചു. നിന്നെ ഒരു മകനെ പോലെ കണ്ട എന്റെ മനസ്സിനെ നീ എത്രമാത്രം വേദനിപ്പിച്ചു.” ഇപ്പോൾ നിന്റെ ആഗ്രഹമൊക്കെ എവിടെപ്പോയി?
കുറച്ചു മുൻപ് നീ എന്നെ നോക്കിയപ്പോൾ ഈ ദൈന്യഭാവം നിന്റെ മുഖത്ത് ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ എവിടുന്നു വന്നു.”
“ഇല്ല.. ഇനി ഒരിക്കലും ആരോടും ഞാൻ ഇങ്ങനെ ചെയ്യില്ല. എന്നോട് നിങ്ങൾ ക്ഷമിക്ക്
സത്യം.. ” നിമ്മിയുടെ കാലുപിടിച്ചവൻ വലിയവായിൽ നിലവിളിച്ചു.
നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒരു നിമിഷം അവൾ അലനെ ഓർത്തു. തന്റെ മകന്റെ അതെ പ്രായം. “തെറ്റുകൾ ആർക്കും ഉണ്ടാകാം അത് തിരുത്താനുള്ള അവസരമല്ലേ അവർക്കു കൊടുക്കേണ്ടത്.”
ഇടവപ്പാതിയുടെ പേമാരിയിൽ ഒരു കുടക്കീഴിൽ അമ്മയ്‌ക്കൊപ്പം അവൻ പോകുന്നതുകണ്ടപ്പോൾ അവൾ ഓർത്തു..” ചില തെറ്റുകൾ അങ്ങനെയാണ്.. പ്രതികരണം കൊണ്ട് തിരുത്തപ്പെടും…”
പക്ഷെ എല്ലാം അങ്ങനെ ആവണം എന്ന് ഇല്ല...
(കഥ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ...)
No comments
Post a Comment