Family stories

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിരവധി ജോലി അവസരങ്ങൾ..

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിരവധി ജോലി അവസരങ്ങൾ.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 391 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏപ്രിൽ 1ന് അവസാനിക്കും. കർണാകയിലെ കൈഗ സൈറ്റിലേക്കാണ് നിയമനം. 

✅ തസ്തിക വിവരങ്ങൾ 

സയന്റിഫിക് അസിസ്റ്റന്റ് = 45 ഒഴിവുകൾ (സിവിൽ 19, മെക്കാനിക്കൽ 15, കമ്പ്യൂട്ടർ സയൻസ് 1, ഇലക്ട്രോണിക്‌സ് 2, ഇൻസ്ട്രുമെന്റേഷൻ 1, ഇലക്ട്രിക്കൽ 7).

സ്‌റ്റൈപ്പന്റ് ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് = 82 ഒഴിവ് (ബിഎസ് സി കെമിസ്ട്രി 4, ബിഎസ് സി ഫിസിക്‌സ് 2, ഇലക്ട്രോണിക്‌സ് 13, ഇൻസ്ട്രുമെന്റേഷൻ 6, ഇലക്ട്രിക്കൽ 24, മെക്കാനിക്കൽ 33)

സ്‌റ്റൈപ്പൻഡ് ട്രെയിനി / ടെക്‌നീഷ്യൻ = 226 ഒഴിവ് (ഓപ്പറേറ്റർ 88, ഇലക്ട്രീഷ്യൻ 31, ഫിറ്റർ 55, ഇലക്ട്രോണിക്‌സ് മെക്കാനിക് 17, ഇൻസ്ട്രുമെന്റ് മെക്കാനിക് 24, മെഷീനിസ്റ്റ് 3, ടർണർ 6, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ 1, ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ 1).

അസിസ്റ്റന്റ് ഗ്രേഡ് 1 = 36 ഒഴിവ് (എച്ച്ആർ 22, ഫിനാൻസ് & അക്കൗണ്ട്‌സ് 4. കോൺട്രാക്ട് & മെറ്റീരിയൽ മാനേജ്‌മെന്റ് 10).

✅ യോഗ്യത / ശമ്പളം

സയന്റിഫിക് അസിസ്റ്റന്റ് 
ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമ. OR ബിഎസ് സി കമ്പ്യൂട്ടർ സയൻസ്. 

ബിഎസ് സിയും കമ്പ്യൂട്ടർ സയൻസിൽ ഒരു വർഷ ഡിപ്ലോമയും. ശമ്പളമായി 54,162 രൂപ ലഭിക്കും.

⚡സ്റ്റൈപ്പന്റ് ട്രെയിനി / സയന്റിഫിക് അസിസ്റ്റന്റ്

ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമ. OR ബിഎസ് സി (ഫിസിക്‌സ്/ കെമിസ്ട്രി). സ്റ്റൈപ്പന്റ് കാലയളവിൽ 24,000-26,000 രൂപ ലഭിക്കും.

⚡അസിസ്റ്റന്റ് ഗ്രേഡ് 1
50 ശതമാനം മാർക്കോടെ ബിരുദം. ശമ്പളമായി 39,015 രൂപ ലഭിക്കും.

👇

✅അപേക്ഷ വിവരങ്ങൾ താഴെ നൽകുന്നു.

അപേക്ഷകൾ ന്യൂക്ലിയർ തെർമൽ പവർ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നൽകാം. വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. സന്ദർശിക്കുക...
  
0

No comments

Post a Comment

blogger
©2024 all rights reserved
made with netflixu