Family stories

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് ജോലി അവസരങ്ങൾ.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് ജോലി അവസരങ്ങൾ.
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 23
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം

പ്രായപരിധി: 45 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 46,000 - 54,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD : ഇല്ല
മറ്റുള്ളവർ: 400 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

👇

2) തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 8 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് തൈക്കാടുള്ള എസ്.സി / എസ്.ടി നാഷണൽ കരിയർ സർവീസ് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം.


0

No comments

Post a Comment

blogger
©2024 all rights reserved
made with netflixu